"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:09, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''PERFECT മീനങ്ങാടി സ്‌കൂളിന്റെ തനതായ പ്രോജക്‌ട് '''== | |||
Programme for Educational Rejuvenation and Focused Excellence through Comprehensive Transformation | |||
വിദ്യാഭ്യാസ നവീകരണത്തിനും , കേന്ദ്രീകൃത മികവിനുമായുള്ള സമഗ്ര പരിവർത്തന പദ്ധതിയാണ് പെർഫെക്ട് . അക്കാദമിക - കലാ-കായിക- നൈപുണിയധിഷ്ഠിത - മാനസിക- വൈകാരികാരോഗ്യ പരിപാടിയെന്ന നിലയിലാണ് പെർഫെക്ട് വിഭാവനം ചെയ്തിരിക്കുന്നത്. സ്കൂളിലെ എല്ലാ വിഭാഗങ്ങളിലേയും എല്ലാ കുട്ടികളുടേയും സമഗ്ര വികാസമാണ് പദ്ധതിയുടെ ലക്ഷ്യം. | |||
ലക്ഷ്യങ്ങൾ | |||
1 അക്കാദമിക മേഖലയിലെ മെച്ചപ്പെടലിനും നവീകരണത്തിനും. | |||
2 ജീവിത നൈപുണികളുടെ മെച്ചപ്പെടലിന് | |||
3 പഠനത്തിനൊപ്പം സംരംഭകത്വ പരിശീലനത്തിനും നൈപുണികളുടെ വികാസത്തിനും . | |||
4 കലാ-കായിക മേഖലയിലെ വികാസത്തിന് | |||
5 മാനസിക- വൈകാരികാരോഗ്യത്തിന്റെ മെച്ചപ്പെടലിനും ഭിന്ന കഴിവുകളുടെ പ്രോത്സാഹനത്തിനും | |||
6 ഓരോ കുട്ടിയുടേയും വ്യക്തിഗത പുരോഗതിയ്ക്കും സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനും | |||
7 ഗോത്രവിഭാഗം കുട്ടികളുടെ അക്കാദമിക ആശയ വിനിമയ മികവിന് | |||
ടാർജറ്റ് ഗ്രൂപ്പ് | |||
സ്കൂളിലെ യു.പി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള എല്ലാ കുട്ടികളും പദ്ധതിയുടെ ടാർജറ്റ് ഗ്രൂപ്പാണ്. ഓരോ കുട്ടിയും താല്പര്യവും അഭിരുചിയും പ്രകടിപ്പിക്കുന്ന മേഖലയിലേക്ക് അവരെ എത്തിക്കുകയും വിദഗ്ധ പരിശീലനം നൽകി മികവിലേക്ക് നയിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ബഹുമുഖ ബുദ്ധീ വികാസത്തിലൂടെയുള്ള പ്രവർത്തന പദ്ധതികളാണ് ടാർജറ്റ് ഗ്രൂപ്പിനായി ആസൂത്രണം ചെയ്യുന്നത്. | |||
പദ്ധതിയിൽ ആരെല്ലാം | |||
കുട്ടികൾ, അധ്യാപകർ, പി.ടി.എ , എസ്.എം.സി, എം.പി.ടി.എ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ, സവിശേഷ മേഖലകളിൽ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വ്യക്തികൾ എന്നിവരെയെല്ലാം സേവനം ഉപയോഗിച്ചു കൊണ്ടാണ് പദ്ധതി നിർവഹിക്കാനുദ്ദേശിക്കുന്നത്. | |||
പ്രവർത്തന പദ്ധതി | |||
ശനിയാഴ്ചകൾ, അവധി ദിവസങ്ങൾ, സ്കൂൾ ദിവസങ്ങളിലെ ഇടവേളകൾ എന്നിങ്ങനെ ഉപയോഗിച്ച് കുട്ടികളുടെ അക്കാദമികവും, കലാ-കായികപരവും, മാനസിക വൈകാരികപരവും നൈപുണി കേന്ദ്രീകൃതവുമായ ശേഷികൾ വികസിപ്പിക്കുകയെന്നതാണ് പെർഫെക്ട് . സംഘ- സഹവർത്തിത പഠന രീതികൾ, പിയർ ടീച്ചിംഗ് , വിദഗ്ധ പരിശീലനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഓരോ മേഖലയുടെയും പ്രവർത്തനത്തിനായി ഒരു ടീച്ചർ കോ ഓർഡിനേറ്ററും ഒരു സ്റ്റുഡന്റ് കോ ഓർഡിനേറ്ററുമുണ്ടാവും. പൊതുവായി പെർഫെക്ട് പദ്ധതിയ്ക്കായി ഒരു ടീച്ചർ കോ - ഓർഡിനേറ്ററും സ്റ്റുഡന്റ് കോ-ഓർഡിനേറ്ററുമുണ്ടാവും. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി.എ , എം.പി. ടി.എ പ്രസിഡന്റുമാർ , എസ്.എം.സി ചെയർമാൻ , കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങുന്ന എക്സി. കമ്മിറ്റിയായിരിക്കും പെർഫെക്ടിന്റെ ഗവേണിംഗ് ബോഡി. | |||
മേഖലകൾ | |||
4 മേഖലകളിലായാണ് പെർഫെക്ടിന്റെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. | |||
1 അക്കാദമിക തലം | |||
പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാര വർധനയാണ് ലക്ഷ്യം. ഓരോ ക്ലാസിലും ഘട്ടത്തിലും കുട്ടികൾ ആർജിക്കേണ്ട മികവുകൾ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന ആവശ്യമാണ്. ഏഴാം ക്ലാസിലും ഒമ്പതാം ക്ലാസിലും എൻ.എസ്.എസ് വോളന്റിയർമാരുടെ സഹായത്തോടെ പ്രീ ടെസ്റ്റും, പോസ്റ്റ് ടെസ്റ്റും നടത്തി മികവുകൾ പരിശോധിക്കുകയും അടിസ്ഥാന ശേഷികൾ ആർജിച്ചുവെന്ന് സ്കൂളിന് പ്രഖ്യാപിക്കുകയും ചെയ്യാവുന്നതാണ്. ലാംഗ്വേജ് ലാബ്, ഭാഷാ കേളി എന്നിവയിലൂടെ ഭാഷാപരമായ ശേഷികൾ വർധിപ്പിക്കാനുദ്ദേശിക്കുന്നു.. സ്കൂളിൽ പൊതുവായി ഒരു ലാംഗ്വേജ് ലാബ് സെറ്റ് ചെയ്തുകൊണ്ട് എല്ലാ വിഭാഗങ്ങളിലെയും ഭാഷാപരമായ കഴിവുകൾ വർധിപ്പിക്കാൻ കഴിയും. യു.പി.യിൽ USS പരിശീലനത്തിനായി മുതിർന്ന ഹയർ സെക്കന്റ്റി കുട്ടികളുടെ സഹായം തേടാം. വായന, എഴുത്ത്, ഗണിതം എന്നിവ ഉറപ്പിക്കുന്നതിനും മുതിർന്ന കുട്ടികളുടെ സേവനം ഉപയോഗിക്കാം. സയൻസ് വിഷയങ്ങളിൽ ആക്ടിവിറ്റി ലാബ് ഉപയോഗപ്പെടുത്താം. | |||
2 നൈപുണിയധിഷ്ഠിതം | |||
കുട്ടികളുടെ നൈപുണീ വികാസത്തിനും പഠനത്തിനൊപ്പം ഏതെങ്കിലും തൊഴിലിലും വൈദഗ്ധ്യമുള്ളവരാക്കുകയും ചെറിയ വരുമാനം നേടാൻ പ്രാപ്തമാക്കുകയും എന്ന ലക്ഷ്യത്തോടെ സേവാഗ്രാം പദ്ധതി സ്കൂളിൽ നടന്നു വരുന്നുണ്ട്. കൈ തറി ഉപയോഗിച്ചുള്ള ചവിട്ടി നിർമ്മാണം, നോട്ടുബുക്ക് നിർമ്മാണം, എൽ.ഇ.ഡി ബൾബ് നിർമ്മാണം, കൂൺ കൃഷി, വീട്ടുകൃഷി എന്നിവയെല്ലാം സേവാഗ്രാം പദ്ധതിയുടെ ഭാഗമാണ്. പ്രസ്തുത മേഖലകളിൽ വൈദഗ്ധ്യമുള്ള വ്യക്തികളേയും , പരിശീലനം ലഭിച്ച എൻ.എസ് എസ് വോളന്റിയർമാരും ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്. ഗാന്ധിയൻ മാതൃകയിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണിത്. സംരംഭകത്വ മനോഭാവം സൃഷ്ടിക്കലും ശേഷി ആർജിക്കലും പദ്ധതിയിൽ ഉൾപ്പെടുന്നു. | |||
ശാരീരിക- മാനസിക- വൈകാരിക തലം | |||
കുട്ടിയുടെ സമഗ്ര വികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യു.എൻ. ഒ നിർദ്ദേശിച്ച ലൈഫ് സ്കിൽ എജ്യൂക്കേഷന്റെ ഭാഗമായി പ്രതിസന്ധികളെ നേരിടാനും , മാനസിക വൈകാരികാരോഗ്യം നിലനിർത്താനും, പോസിറ്റീവ് ചിന്തകളും , മികച്ച ആശയവിനിമയശേഷിയും, സമയ ക്രമീകരണവും പാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീയേറ്റർ സങ്കേതമുപയോഗിക്കുകയാണ് ചെയ്യുന്നത്. ഒപ്പം വിദഗ്ധരുടെ ക്ലാസുകളുമുണ്ടാവും. അപ്ലൈഡ് തീയേറ്റർ മാർഗ്ഗങ്ങളും , യോഗയും ,കൗൺസലിംഗ് സങ്കേതങ്ങളുപയോഗിച്ച് മികച്ച മാനസിക വൈകാരികാരോഗ്യ പദ്ധതി സ്കൂൾ നടപ്പിലാക്കും. | |||
സമൂഹ ബന്ധിതം | |||
സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തമാക്കാനും കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കാനുമുള്ള വിവിധ പദ്ധതികളാണിത്. പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ, മീനങ്ങാടി കാർബൺ ന്യൂടൽ പദ്ധതി, ദിനാചരണങ്ങൾ , എൻ.എസ്.എസ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്കൂൾ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നിർവഹിക്കാൻ കഴിയും. സ്കൂളിന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കുന്നതിനുള്ള മികവുത്സവങ്ങൾ നടത്തുന്നതാണ്. | |||
=='''ലഹരി വിരുദ്ധ ദിനം ആചരിച്ചു.'''== | =='''ലഹരി വിരുദ്ധ ദിനം ആചരിച്ചു.'''== | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എസ് വിനീഷ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ എം.സി സനൂപ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ബാവ കെ. പാലുകുന്ന്, റഷ തഷ്‌രീഫ്, സാന്ദ്ര തെരേസ ആന്റണി എന്നിവർ പ്രസംഗിച്ചു പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ അസംബ്ലി, പോസ്റ്റർ പ്രദർശനം, രചനാ മത്സരങ്ങൾ എന്നിവയും നടത്തി. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എസ് വിനീഷ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ എം.സി സനൂപ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ബാവ കെ. പാലുകുന്ന്, റഷ തഷ്‌രീഫ്, സാന്ദ്ര തെരേസ ആന്റണി എന്നിവർ പ്രസംഗിച്ചു പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ അസംബ്ലി, പോസ്റ്റർ പ്രദർശനം, രചനാ മത്സരങ്ങൾ എന്നിവയും നടത്തി. |