Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
=='''ഗോത്ര വിദ്യാർഥികളുടെ നേട്ടം പ്രധാനം മീനങ്ങാടി'''==
ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾ  വിദ്യാഭ്യാസ മേഖലയിൽ കൈവരിക്കുന്ന നേട്ടം സംസ്ഥാനത്തിന്റെ തന്നെ നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി പ്രസ്ഥാവിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുന്ന 92 പട്ടികവർഗ വിദ്യാർഥികളുൾപ്പെടെ മുഴുവൻ വിദ്യാർഥികളും വിജയിച്ച മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നേട്ടം പ്രശംസനീയമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ സ്വാംശീകരിക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നത്. നാടും നഗരവും മാലിന്യവിമുക്തമാക്കി സൂക്ഷിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് വലിയ പങ്കുണ്ട്. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് നാടിന്റെ ശുചിത്വവും എന്ന അവബോധം വിദ്യാർഥികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ , നാം നേരിടുന്ന മലിനീകരണ വിപത്തിൽ നിന്നും രക്ഷ നേടാനാവൂ. മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ജല ഗുണമേൻമാ ലാബിന്റെ ഉദ്ഘാടനവും , വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി സ്കൂളിൽ നടപ്പിലാക്കുന്ന പെർഫെക്ട് പ്രോജക്ടിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി എം.എൽ.എ  ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ സന്തോഷ് കുമാർ , ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, ജലവിഭവ വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ആസ്യ, അഡ്വ. സി.വി ജോർജ് , ടി.പി. ഷിജു, പ്രീത കനകൻ, പി.കെ ഫൈസൽ, ടി.എം ഹൈറുദ്ദീൻ, ആശാ രാജ്, ടി.പി. ബിജു, പി.ടി ജോസ് , എം.ബി ശ്രീകല, സാരംഗി ചന്ദ്ര എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക വകുപ്പ് മോയിൻ കുട്ടി വൈദ്യർ അക്കാദമി പുരസ്കാര ജേതാവ് ഡോ.ബാവ കെ പാലുകുന്ന്, അണ്ടർ 19 വേർഡ് കപ്പ് വനിതാ ക്രിക്കറ്റ് ടീം അംഗം സി.എം.സി നജ്ല,  ഫുട്ബോൾ താരം അലക്സ് സജി, കുസാറ്റ് റാങ്ക് ജേതാവ് നന്ദന സുരേഷ് എന്നിവരെയും . എസ്.എസ് എൽ.സി,  പ്ലസ്  പരീക്ഷകളിലെ എ പ്ലസ് ജേതാക്കളെയും , വിവിധ സംസ്ഥാനമേളകളിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.
[[പ്രമാണം:15048vija.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048vij.jpg|ലഘുചിത്രം|വലത്ത്‌]]
=='''എം.എസ്.സി രണ്ടാം റാങ്ക് നന്ദന സുരേഷിന് '''==
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എം.എസ്.സി  സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ മീനങ്ങാടി സ്വദേശി നന്ദന സുരേഷിന്  രണ്ടാം റാങ്ക്.  മീനങ്ങാടി ടൗണിലെ വ്യാപാരിയായ സി.കെ.  സുരേഷ് ബാബുവിന്റെയും , ഹൈസ്കൂൾ മലയാളം അധ്യാപിക  പ്രതിഭയുടെയും മകളാണ് . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്കും കരസ്ഥമാക്കിയാണ് നന്ദന കുസാറ്റിൽ പ്രവേശനം നേടിയത് . മികച്ച കലാകാരി കൂടിയായ നന്ദന ജില്ലാ - സംസ്ഥാന തല നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  2017 - ലെ സംസ്ഥാന സ്കൂൾ കലോത്സവം  നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നന്ദനയെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ  വിജയോത്സത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി ഉപഹാരം സമ്മാനിച്ചു.
[[പ്രമാണം:15048nand.jpg|ലഘുചിത്രം|നടുവിൽ|NANDANA SURESH]]
=='''സ്പോട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു. '''==
=='''സ്പോട്സ് യോഗ കോഴ്സ് ഉദ്ഘാടനം ചെയ്തു. '''==
പൊതു  വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോട്‌സ് യോഗ കോഴ്സ്  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. സ്കോൾ കേരള ജില്ലാ കേന്ദ്രമായ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ എ.എൻ രമേശൻ , ജില്ലാ യോഗ അസോസിയേഷൻ പ്രസിഡണ്ട് എം. സെയ്ത്,  എം.വി. പ്രിമേഷ് ,  ഡോ. ബാവ കെ. പാലുകുന്ന് , പി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന കോഴ്സിന് ഒരു വർഷമാണ് ദൈർഘ്യം.

3,366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915238" എന്ന താളിൽനിന്ന് ശേഖരിച്ചത്