Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
   
   
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ചിത്രശാല|ചിത്രശാല]] </font></center>
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ചിത്രശാല|ചിത്രശാല]] </font></center>
മറ്റ് പ്രവർത്തനങ്ങൾ
=പ്രവേശനോത്സവം=
[[പ്രമാണം:44055 praveshanotsavam.resized.png|വലത്ത്‌|ചട്ടരഹിതം|177x177ബിന്ദു]]2021 ജൂൺ 1 ന് രാവിലെ പത്ത് മണിക്കായിരുന്നു പ്രവേശനോത്സവം.കൊവിഡിന്റെ കാലഘട്ടത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേയ്ക്കുള്ള ചുവട് വയ്പ്പായിരുന്നു എല്ലാവർക്കും ഈ വർഷത്തെ പ്രവേശനോത്സവം.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചുകൂട്ടുകാരെ അറിവിന്റെ ലോകത്തേയ്ക്ക് ക്ഷണിച്ചു.അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ വാക്കുകളുടെ കരുത്തുൾക്കൊണ്ടുകൊണ്ട് സ്കൂളുകളിൽ തത്സമയം പ്രവേശനോത്സവം നടത്തി.യൂട്യൂബ് ലൈവിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശവും തുടർന്ന് സ്കൂൾ തല സന്ദേശവും നൽകി.കലാപരിപാടികളും ആശംസകളും എല്ലാവരും അർപ്പിച്ചു.അന്നത്തെ എച്ച്.എം ശ്രീ.ദാമോദരൻ പള്ളത്ത് സാർ കുട്ടികൾക്ക് എല്ലാവിധമായ നന്മകളും നേരുകയും എത്രയും വേഗം ഓഫ്‍ലൈൻ ക്ലാസുകളിലൂടെ കാണാമെന്ന പ്രത്യാശ പകരുകയും ചെയ്തു.
=മികവുത്സവം=
കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം ബി.ആർ.സിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കി.
സ്ഥലം -പട്ടകുളം ജംഗ്ഷൻ
തീയതി -
പരിപാടികൾ
പ്രീപ്രൈമറി,എൽ.പി,യു.പി,ഹൈസ്കൂൾ,വി.എച്ച്.എസ്.ഇ വിഭാഗം കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രോഗ്രാം തയ്യാറാക്കിയത്.കൺവീനർ സുരേഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.പ്രീപ്രൈമറി,എൽ.പി വിഭാഗത്തിലെ പങ്കാളിത്തം എടുത്തുപറയത്തക്കതാണ്.അന്നത്തെ പി.ടി.എ പ്രസിഡന്റ് ശ്രീ.ബാലകൃഷ്ണൻ പിരപാടികൾക്ക് നേതൃത്വം വഹിച്ചു.നൃത്തം,പാട്ട്,നാടകം,പ്രസംഗം മുതലായവ അവതരിപ്പിക്കപ്പെടുകയുണ്ടായി.
ഗുണങ്ങൾ
മികവുത്സവം നാട്ടുകാരിൽ സ്കൂളിനെ കുറിച്ച് മതിപ്പുളവാക്കാൻ സഹായിച്ചു.
അഡ്‍മിഷൻ വർധിക്കാൻ ഇത് ഉപകരിച്ചു.
കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.
=താലോലം=
പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് താലോലം.കൂടുതലറിയാനായി [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/പ്രീപ്രൈമറി#.E0.B4.A4.E0.B4.BE.E0.B4.B2.E0.B5.8B.E0.B4.B2.E0.B4.82|ക്ലിക്ക് ചെയ്യുക.]]
=വീടൊരു വിദ്യാലയം=
സ്കൂളുകളിൽ ലഭിക്കുന്ന പഠനപ്രക്രിയകളും നേടേണ്ട പഠനനേട്ടങ്ങളും കൈവരിക്കാൻ ഓൺലൈൻ പഠനത്തിന്റെ കേന്ദ്രമായ വീടുകൾ മറ്റൊരു വിദ്യാലയമായി ഗൃഹാന്തരീക്ഷം പഠനനേട്ടങ്ങൾ കൈവരിക്കാനുതകുന്ന തരത്തിൽ മാറ്റാനും കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രശിക്ഷാകേരളം നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് വീരണകാവ് സ്കൂളിലും നടപ്പിലാക്കി.
'''<u>വാർഡ്‍തല ഉദ്ഘാടനം</u>''' 27/08/2021
<u>യു.പി.വിഭാഗം- സ്നേഹ,വീരണകാവ്</u>
വീടൊരു വിദ്യാലയം പദ്ധതിയുടെ വാർഡ്‍തല ഉദ്ഘാടനം ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത്.ആർ.നായർ അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹയുടെ വീട്ടിൽ വച്ച് ഉദ്ഘാടനം ചെയ്തു.പൂവച്ചൽ പഞ്ചായത്തിലാണ് ഈ വീട്.ശ്രീ.സുരേേഷ്‍കുമാർ സാർ സന്ദേശം നൽകി.വീട് അതിമനോഹരമായി വിദ്യാലയാന്തരീക്ഷം പോലെ കാത്തുസൂക്ഷിക്കുന്നതിനും കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കിനൽകിയിരിക്കുന്നതിനും അധ്യാപകർ സ്നേഹയേയും കുടുംബത്തെയും അഭിനന്ദിച്ചു.
<u>എൽ പി വിഭാഗം</u> - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി.ഒ.
എൽ.പി വിഭാഗത്തിന്റെ വീടൊരു വിദ്യാലയം ഉദ്ഘാടനം നടന്നത് കള്ളിക്കാട് പഞ്ചായത്തിലെ മൈലക്കരവാർഡിലെ പ്രദീപിന്റെ വീട്ടിലാണ് .പ്രദീപിന്റെ രണ്ടു മക്കളും വീരണകാവ് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളാണ്.ഇളയ കുട്ടി പ്രണയ പ്രദീപാണ് എൽ പി വിഭാഗത്തെ പ്രതിനിധാനം ചെയ്തത്.ശ്രീമതി.സന്ധ്യ ടീച്ചറും ശ്രീ.ജോർജ്ജും ശ്രീമതി.ശ്രീജയും ശ്രീമതി ദീപയും മറ്റ് അധ്യാപകരും വിളക്ക് തിരിതെളിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.വീടും പരിസരവും അധ്യാപകർ നോക്കികണ്ടു.വിദ്യാലയത്തിലെ ക്ലാസ് മുറിയ്ക്ക് സമാനമായ പഠനമുറിയും പരിസരത്തെ ജൈവകൃഷിയും പൂകൃഷിയും എല്ലാവരെയും ഹഠാദാകർച്ചു.<gallery mode="packed-hover">
പ്രമാണം:44055 House.png
പ്രമാണം:44055 House൫൫.png
പ്രമാണം:44055 House1.png
പ്രമാണം:44055 House2.png
പ്രമാണം:44055 House൩.png
പ്രമാണം:44055 House൮.png
പ്രമാണം:44055 House൩൪൫൪.png
പ്രമാണം:44055 House൩൪.png
പ്രമാണം:44055 House൫൪൫൬.png
പ്രമാണം:44055 UPveedoru vidyalayam.jpg|സ്കൂൾതല ഉദ്ഘാടനം - യു.പി -സ്നേഹയുടെ വീട്ടിൽ
പ്രമാണം:44055 LP Veedoru vidyalayam.jpg
പ്രമാണം:44055 LP veedoru Inauguration.jpg|സ്കൂൾതല ഉദ്ഘാടനം -എൽ.പി - പ്രണയപ്രദീപിന്റെ വീട്ടിൽ
</gallery>
=സുരീലി ഹിന്ദി=
*സുരീലി ഹിന്ദിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നത് ഈ സ്കൂളിൽ വച്ചാണ്.
*18/12/2021 ശനിയാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു ഉദ്ഘാടനം
*ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സ്വാഗതത്തോടെ ആരംഭിച്ച കാര്യപരിപാടികളിൽ അധ്യക്ഷസ്ഥാനം വഹിച്ചത് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാറും ഉദ്ഘാടനം നടത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറുമാണ്.
*രാധികടീച്ചർ ലളിതവും മനോഹരവും രസകരവുമായി ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചത് കൗതുകകരമായി.
*വിഷയാവതരണം നടത്തി പ്രസാദ് സാർ കാര്യപരിപാടികളിലേയ്ക്ക് കടന്നു.ഹൈസ്കൂൾ ഹിന്ദി അധ്യാപിക രേഖടീച്ചർ പരിപാടി നയിച്ചു.
*പ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
=ഹലോ ഇംഗ്ലീഷ്=
*06/01/2022 ന് 10 മണിയ്ക്കാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ആരംഭിച്ചത്.
*ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി അനുഷ പി വൈ യുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ.ശിവകുമാർ അധ്യക്ഷനും ശ്രീ.ജിജിത്ത.ആർ.നായർ ഉദ്ഘാടകനുമായിരുന്നു.
*സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയ ശ്രീ.ഗോപിനാഥൻ പ്രധാന അതിഥിയായിരുന്നു.
*സന്ധ്യടീച്ചർ,സൂസൻ വിൽഫ്രഡ് ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
*ക്ലബ് പ്രസിഡന്റ് ദയാനന്ദ് നന്ദി പറഞ്ഞു.
*എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി.
=ആസാദീ കാ അമൃത്‍മഹോത്സവ്=
*സ്വാതന്ത്ര്യത്തിന്റെ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwinkJi8o9z1AhUk7nMBHdQ4ApcQFnoECAoQAQ&url=https%3A%2F%2Fwww.pmindia.gov.in%2Fml%2Fnews_updates%2F%25E0%25B4%2586%25E0%25B4%25B8%25E0%25B4%25BE%25E0%25B4%25A6%25E0%25B4%25BF-%25E0%25B4%2595%25E0%25B4%25BE-%25E0%25B4%2585%25E0%25B4%25AE%25E0%25B5%2583%25E0%25B4%25A4%25E0%25B5%258D-%25E0%25B4%25AE%25E0%25B4%25B9%25E0%25B5%258B%25E0%25B4%25A4%25E0%25B5%258D%25E0%25B4%25B8%25E0%25B4%25B5%25E0%25B5%258D-3%2F&usg=AOvVaw1YfcjtWXDIM4OKG8sVxjZ8 അമൃതമഹോത്സവവുമാ]യി ബന്ധപ്പെട്ടുള്ള പരിപാടികൾ സ്കൂളിൽ ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
*ആദ്യമായി കുട്ടികളെല്ലാം സ്വാതന്ത്ര്യത്തിന്റെ അമൃതദീപം തെളിച്ചു.സ്കൂൾ യൂട്യൂബ് ചാനലിൽ അതിന്റെ വീഡിയോ ലഭ്യമാണ്.
*പ്രാദേശികചരിത്രരചന കുട്ടികൾ പൂർത്തിയാക്കി.അതിൽ തിരഞ്ഞെടുക്കപ്പെട്ടവർ സംഗീത(ഹൈസ്കൂൾ വിഭാഗം),സനിക(യു പി വിഭാഗം)
*ഇവർക്ക് ബി.ആർ.സി തലത്തിലും ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സെലക്ഷൻ ലഭിക്കുകയുണ്ടായി.
*പരിശീലനം നൽകിയത് സോഷ്യൽ സയൻസ് ക്ലബ് ആണ്.വേണ്ട സഹായങ്ങൾ നൽകിയത് ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറാണ്.
*ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജില്ലാതലക്വിസിൽ എല്ലാ കുട്ടികളും പങ്കെടുത്തു.
*സൂക്തങ്ങളുടെ ആലാപനത്തിൽ അനുഷ പി വൈയും ക്വിസിൽ ഗോപികയും ദേവികയും പ്രസംഗത്തിൽ ശബരിനാഥും വിജയിച്ചു.
=സ്കോളർഷിപ്പുകൾ=
[[പ്രമാണം:44055 devanandaap10a.png|ലഘുചിത്രം|109x109ബിന്ദു|ദേവനന്ദ എ പി,യു.എസ്.എസ് സ്കോളർഷിപ്പ്]]
*[[പ്രമാണം:44055 anusha py.jpeg|ഇടത്ത്‌|143x143ബിന്ദു|അനുഷ.പി.വൈ - എൻ.എം.എംഎസ് സ്കോളർഷിപ്പ്|പകരം=|ലഘുചിത്രം]]എല്ലാവിധ സ്കോളർഷിപ്പുകളും ലക്ഷ്യമാക്കിയാണ് ഓരോ ക്ലബുകളുടെയും പ്രവർത്തനം.
*എൽ.പി വിഭാഗത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി ഇ-സർട്ടിഫിക്കറ്റ് നൽകുന്നത് സ്കോളർഷിപ്പുകളുടെ കൂടെ ഒരുക്കത്തിന്റെ ഭാഗമായാണ്.
*എൽ.എസ്.എസ് സ്കോളർഷിപ്പുകൾക്കായി പ്രൈമറി അധ്യാപകരുടെ നേതൃത്വത്തിൽ പരിമിതമായ സമയത്തിനുള്ളിൽ നിന്നുകൊണ്ട് പരിശീലനം നൽകി വരുന്നു.
*യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ.
*ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു.സമയപരിമിതി കാരണം പലപ്പോഴും ഇത് പൂർത്തിയാക്കാൻ സാധിക്കാറില്ല.
*2020-2021 ൽ അനുഷ പി വൈയ്ക്ക്  എൻ.എം.എം എസ് സ്കോളർഷിപ്പ് ലഭിച്ചു.അഭിനന്ദനങ്ങൾ.
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908947" എന്ന താളിൽനിന്ന് ശേഖരിച്ചത്