Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== 4.ദിനാചരണങ്ങൾ ==
== 4.ദിനാചരണങ്ങൾ ==
=== 1. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം ===
'''ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു.'''
  '''ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകട സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും കൂടിയാണ്ഈ ദിനം ആചരിക്കുന്നത്.'''
     '''<nowiki>''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം''</nowiki>   എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം (theme). സുരക്ഷിതമായ ഭക്ഷണമാണ് മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ താക്കോൽ എന്നാണ് ലോകാരോഗ്യ സംഘടന (world health organisation) ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത്.'''
'''2018 ലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക ഓർഗനൈസേഷന്റെയും സംയുക്ത ശ്രമത്തിന്റെ ഭാഗമാണിത്.'''
'''ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ലക്ഷ്യങ്ങൾ:'''
'''1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ ബാധിക്കുന്ന രോഗങ്ങൾ തടയുക'''
'''2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ സ്വീകരിക്കുക'''
'''3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും സ്‌പോൺസർ ചെയ്യുകയും ചെയ്യുക. ഭക്ഷ്യവിഷബാധ മൂലമുള്ള മരണം തടയുക'''
'''മലിനമായ ഭക്ഷണത്തിലും വെള്ളത്തിലുമുള്ള പരാന്നഭോജികൾ, വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലമാണ് ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നത്. വിളവെടുപ്പ്, സംസ്‌കരണം, സംഭരണം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതിനു മുമ്പ് വരെ ഭക്ഷണത്തിന്റെ ശുചിത്വം കൃത്യമായി പാലിക്കണം. വൃത്തിയുള്ള ഭക്ഷണം ആളുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ലോക ഭക്ഷ്യസുരക്ഷാ ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.'''
  '''ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് മട്ടന്നൂർ മേഖലാതല ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി ശ്രീമതി ഷോണിമ കുട്ടികൾക്കായി ക്ലാസ് നടത്തി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ആഹാരത്തിലെ മായം ചേർക്കല‍, സുരക്ഷിത ഭക്ഷണം തുടങ്ങിയ മേഖലകളിൽ വിശദമായി സംസാരിച്ച ക്ലാസ് ആകർഷകമായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി റീത്ത നന്ദി പ്രകാശിപ്പിച്ചു.'''


= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906968" എന്ന താളിൽനിന്ന് ശേഖരിച്ചത്