Jump to content
സഹായം

"ജി ടി എസ് രണ്ടുകൈ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അങ്ങനെ ഇവിടുത്തെ പട്ടികവർഗവിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും, തൊഴിൽ പരിശീലനത്തിനുമായി ഗവണ്മെന്റ് ഒരു കാർപ്പന്ററി സ്കൂൾ
 
സ്‌ഥാപിച്ചു. ഇപ്പോഴത്തെ പുളിങ്കര പള്ളിക്ക് സമീപമായിരുന്നുആ സ്കൂൾ. ഇവിടെ നിന്നും ചന്ദ്രൻ, പറങ്കി, അംബുജൻ,കൊങ്ങിണി, അയ്യപ്പൻ എന്നിവർ അവിടെ പോയി പഠിച്ചിരുന്നു. വേണ്ടത്ര വിദ്യാർത്ഥികൾഎത്തിച്ചേരാത്തതിനാൽ അധികം വൈകാതെ ഈ സ്കൂൾഗവണ്മെന്റ് നിർത്തൽ ചെയ്തു. വീണ്ടും വർഷങ്ങളോളം അക്ഷരവെളിച്ചം ഏൽക്കാതെ ഇരുൾ മൂടി കിടന്നു ഈപ്രദേശം.1954 കാലഘട്ടത്തിൽ രണ്ടുകയ്യിലെ മലയർ വിഭാഗത്തെകുറിച്ച് പഠിക്കാൻ ഒരു സംഘത്തെ സർക്കാർ രൂപീകരിച്ചു.അവരുടെ അന്വേഷണ റിപ്പോർട്ട്‌ പ്രകാരം രണ്ടുകൈ ട്രൈബൽ വിഭാഗത്തേക്കുറിച്ച് കിട്ടിയ വിവരം 'മറ്റു വിഭാഗത്തിൽ പെട്ട കുട്ടികൾ അകലെയുള്ള വിദ്യാലയങ്ങളിലും ആശാൻ കളരിയിലും പോയി വിദ്യ അഭ്യസിച്ചിരുന്നു. എന്നാൽ മലയർ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ താല്പര്യം ഇല്ലായിരുന്നുഎന്നാണ്.
 
തുടർന്ന്,1955-ലാണ്ഗവണ്മെന്റ് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നത്.മലനിരകളിൽ നിന്നും ഒഴുകി വരുന്ന അരുവികൾക്ക്അപ്പുറത്തായിരുന്നു ആദ്യം സ്കൂളിന് വേണ്ടി സ്‌ ഥലം കണ്ടെത്തിയിരുന്നത്.നാല് ലോഡുകളോളം കല്ലുകൾ ആ സ്‌ ഥലത്തു അടിച്ചിരുന്നു. തടിപ്പാലം കടന്നു വേണം കുട്ടികൾക്ക് ഈ സ്‌ ഥലത്തു എത്തിച്ചേരാൻ.ഈ സമയത്താണ് വിശാല മനസ്കനായ മലയവിഭാഗത്തിൽ പെട്ട M. L അയ്യപ്പൻ എന്ന വ്യക്തി "ഞങ്ങളുടെ പിള്ളേർ വെള്ളത്തിൽ പോകാതിരിക്കാൻ " എന്നു പറഞ്ഞ് അരുവികൾക്ക് ഇപ്പുറവും റോഡിനോട് ചേർന്നതുമായ സ്വന്തം സ്‌ ഥലത്തിൽ നിന്നും ഏഴര സെന്റ്‌ സ്‌ ഥലം സ്കൂൾ പണിയാനായി നൽകി. കോത മൂപ്പൻ എന്ന വ്യക്തിയുടെ വീട്ടു വരാന്തയിൽ ആയിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ച് തുടങ്ങിയത്. സ്കൂളിന്റെ പേരാകട്ടെ "ഗവണ്മെന്റ് ട്രൈബൽ സ്കൂൾ.
 
വിദ്യാലയത്തിലെ പ്രഥമ അധ്യാപകർ C S കുഞ്ഞിവേലു മാസ്റ്റർ, അയ്യ ടീച്ചർ, ശങ്കരൻ മാഷ്, നാരായണി ടീച്ചർ,കൗസല്യ ടീച്ചർ എന്നിവരായിരുന്നു. ആദ്യ വിദ്യാർത്ഥികൾ I A കല്യാണി, കൂളി രാമൻ എന്ന് വിളിപ്പേരുള്ള രാമൻ മലയൻ,അയ്യപ്പൻ, V R വേലായുധൻ, മീശ രാമൻ, അയ്യപ്പൻ (പട്ടി അയ്യപ്പൻ, കുഞ്ഞി ചടയൻ എന്നിവരായിരുന്നു. ഒരുപാട് കുട്ടികൾ ഈ കാലഘട്ടത്തിൽ ഇവിടെ പഠിച്ചിരുന്നു. അന്ന്സ്കൂളിൽ പഠിച്ചിരുന്ന എല്ലാ കുട്ടികൾക്കും ഒരു തോർത്ത്‌ മുണ്ടും (ചുട്ടി തോർത്ത്‌ )ഓരോ പറ അരിയും സർക്കാർ കൊടുത്തിരുന്നു. ഈ തോർത്ത്‌ ഉടുത്താണ് കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. തുടക്കം പള്ളിപ്പാറു എന്ന ആളായിരുന്നുകഞ്ഞി വെക്കാൻ ഉണ്ടായിരുന്നത്. അന്നത്തെ ഭക്ഷണം പാൽപ്പൊടിയും മൺചട്ടിയിൽ കഞ്ഞിയുമായിരുന്നു ഭക്ഷണം നൽകിയിരുന്നത്.
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904102" എന്ന താളിൽനിന്ന് ശേഖരിച്ചത്