Jump to content
സഹായം

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 78: വരി 78:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി

എൻ എസ് എസ്
Sacred Heart Higher Secondary School

National Service Scheme

എസ് എച്ച് എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമമായ നെട്ടൂരിൽ ഒരു വയോ മിത്ര ക്ലബ് രൂപീകരിക്കുകയും എല്ലാ രണ്ടാം ശനിയാഴ്ചയും അവിടെ പകൽവീട്ടിൽ പ്രായമായവർ ഒന്നിച്ചു ചേരുന്നു. അവർക്കായി ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും നമ്മുടെ വോളണ്ടിയേഴ്സ് നടത്തിവരുന്നു. അവിടെ ഒന്നിച്ചു കൂടുന്ന എല്ലാവർക്കും വായിക്കുന്നതിനായി ഒരു അവസരം ലഭിക്കുന്നതിനുവേണ്ടി 700 ഓളം പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി എൻഎസ്എസ് വോളണ്ടിയേഴ്സ്  സമ്മാനിക്കുകയുണ്ടായി അതിന്റെ ഉദ്ഘാടനം ഈ വരുന്ന ക്രിസ്മസ് നാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഹരിത ഗ്രാമത്തിലെ ഭവനങ്ങളിൽ ചെന്ന് പകർച്ചവ്യാധികളെക്കുറിച്ചും നല്ല പാരന്റിങ്ങിനെ കുറിച്ചും ബോധവൽക്കരണം നടത്തി. ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും പച്ചക്കറി തൈകളും വിതരണം ചെയ്യുകയുണ്ടായി.

പ്ലാസ്റ്റിക് രഹിത കേരളം എന്ന ആശയം പ്രചരിപ്പിക്കുവാൻ ഹരിത ഗ്രാമത്തിലെ കടകളിലേക്ക് എൻഎസ്എസ് വോളണ്ടിയേഴ്സ് ഉണ്ടാക്കിയ പേപ്പർ ബാഗ് വിതരണം ചെയ്തു.

സർക്കാരിന്റെ ക്ലീൻ ഇന്ത്യ പദ്ധതിയോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഹരിത ഗ്രാമത്തിലെ വിവിധ റോഡുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും അവ കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു

കോവിഡ് കാലത്ത് ഹരിത ഗ്രാമത്തിലെ ഓട്ടോ ഡ്രൈവേഴ്സിന് കോവിഡ് പ്രതിരോധന ബോധവൽക്കരണം നടത്തുകയും കോവിഡ് പ്രതിരോധന കിറ്റ് നൽകുകയും ചെയ്തു.

വിശക്കുന്നവന്റെ വേദന തിരിച്ചറിഞ്ഞുകൊണ്ട് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉള്ള നിർധനർക്ക് ഇടയ്ക്കിടെ പൊതിച്ചോറ് നൽകുകയും അവരുടെ വിശപ്പിനെ അകറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളെ കാണുമ്പോൾ ഓടിവന്ന് പൊതിച്ചോറ് വാങ്ങി നിറച്ചിരിയുമായി നിൽക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി എത്ര  സ്വാദിഷ്ടമായ ഭക്ഷണത്തിനും നൽകാൻ കഴിയുന്നതിനേക്കാൾ വലുതാണ്.

കോവിഡിന് ശേഷം ആദ്യമായി വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്ന

ഒന്നാം ക്ലാസിലെയും

രണ്ടാം ക്ലാസിലെയും കുട്ടികൾക്ക് കളിക്കോപ്പുകളും മറ്റ് പഠന സാമഗിരികളും നൽകി അവരോടൊപ്പം ആടിയും പാടിയും അവരെ ആക്ഷൻ സോങ് പഠിപ്പിച്ചും വിദ്യാലയ പ്രവേശനം ഒരു ആഘോഷമാക്കി മാറ്റി.

മരം ഒരു വരം എന്ന സത്യം ഉൾക്കൊണ്ട് സീഡ്ബോൾ ത്രോയും, കൽപകം എന്ന പ്രവർത്തനത്തോടും കൂടി പ്രകൃതിയെ പരിപാലിക്കാനുള്ള ദൗത്യം ബാക്കിയുള്ള ജനങ്ങളിലേക്ക്  എത്തിക്കാൻ ഞങ്ങളെക്കൊണ്ട് സാധിച്ചു.

സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു യൗവനത്തിൽ അതിനായി അധ്വാനിക്കേണ്ടി വരുന്നു വാർദ്ധക്യത്തിൽ അതിനായി യാചിക്കേണ്ടി വരുന്നു എന്ന് സമൂഹത്തിലുള്ള യാഥാർത്ഥ്യത്തെ മനസ്സിലാക്കി സ്നേഹ സാന്നിധ്യം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി  അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും അവരുടെ മകൻ /മകൾ എന്നപോലെ അവരോടൊപ്പം സമയം ചിലവഴിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യാൻ എൻഎസ്എസ് സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞു.

ഓർമ്മിക്കാൻ ഒരു ഓണക്കാലം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ആരാലും ശ്രദ്ധിക്കപ്പെടാത്ത ഹരിത കർമ്മ സേന അംഗങ്ങൾക്ക് കോവിഡ് കിറ്റും  അതോടൊപ്പം തന്നെ ഓണക്കോടിയും ഞങ്ങൾ നൽകി.

രക്തദാനം ഒരു മഹത്തായ കാര്യമാണെന്ന് ആളുകളിൽ ബോധ്യമാക്കുന്നതിനായി എൻഎസ്എസ് വോളണ്ടിയേഴ്സ് തങ്ങളുടെ സ്കൂളിൽ വെച്ച് തന്നെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയും ജനങ്ങളുടെ സഹകരണത്തോടുകൂടി അത് വിജയിപ്പിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ എൻഎസ്എസ് ഉന്നത പ്രവർത്തകർ നൂറോളം വീടുകൾ അടങ്ങുന്ന കോളനിയിലെ കിടപ്പ് രോഗികളെ സന്ദർശിക്കുകയും അവർക്ക് ആശ്വാസം പകർന്നു നൽകുകയും ചെയ്തു.

ഉപജീവനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വ്യക്തിക്ക് തയ്യൽ യന്ത്രവും,ഇലക്ട്രിക് മോട്ടറുംഒരു പമ്പ് സെറ്റും ഞങ്ങൾ നൽകി.

വർദ്ധിച്ചുവരുന്ന ലഹരിയെ തടയുവാനായി ആന്റി നർക്കോട്ടിക്സ്  അനുബന്ധിച്ചുള്ള ഫ്ലാഷ് മോബും സ്കിറ്റും എൻഎസ്എസ് സന്നദ്ധ പ്രവർത്തകർ എറണാകുളത്തിന്റെ മുഖ്യഭാഗങ്ങളിലായി അവതരിപ്പിച്ചു.

കാടിനെ അറിയാമെന്ന എൻഎസ്എസ് പ്രവർത്തനം ആയി സഹകരിച്ച് ഞങ്ങൾ എത്തിച്ചേർന്നത് അങ്കമൂഴി എന്ന വനപ്രദേശത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി അവിടെയുള്ള ആദിവാസി ഊരുകൾ സന്ദർശിക്കുകയും അവർക്ക് ഭക്ഷണവും മറ്റ് സ്നാക്സും നൽകി അവരെ സന്തോഷിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മൂഴിയാർ അണക്കെട്ട് കാണുകയും ശബരിഗിരി പവർ സ്റ്റേഷന്റെ നേട്ടങ്ങൾ മനസ്സിലാക്കുകയും കാടില്ലാതെ മനുഷ്യവാസം നിലനിൽക്കുന്നില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള ആ യാത്ര എൻഎസ്എസ് സന്നദ്ധ പ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കും.

എസ് എച്ച്  ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രവർത്തനങ്ങൾ ഇന്നും നിലയ്ക്കാതെ  പൊതുജനങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി എല്ലാ പിന്തുണയും നൽകി ഞങ്ങളോടൊപ്പം നിൽക്കുന്ന പ്രോഗ്രാം ഓഫീസർ ഓടും സ്കൂൾ മാനേജ്മെന്റ് ടീമിനോടും എസ് എച്ച് എൻ എസ് എസ് സ്നേഹപൂർവ്വം നന്ദി പറയുന്നു.

മനസ്സ് നന്നാവട്ടെ

കാടിനെ അറിയാമെന്ന NSS പ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങൾ എത്തിച്ചേർന്നത് Anghamoozy എന്ന വനപ്രദേശത്താണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടെ ഞങ്ങൾ Moozhiyar Dam സന്ദർശിക്കുകയും തുടർന്ന് ആ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ഊരുകൾ കാണുകയും അവരെ ഭക്ഷ്യവിഭവങ്ങൾ നൽകി സഹായിക്കുകയും ചെയ്തു.

കുളിരേകുന്ന വെള്ളത്തിൽ സുരക്ഷിതമായി ഇറങ്ങിയും കാടിനെയും കാടിനെ ആശ്രയിച്ച് ജീവിക്കുന്നവരെയും കണ്ടു മനസ്സിലാക്കിയ ഈ യാത്ര NSS സന്നദ്ധ പ്രവർത്തകരുടെ മനസ്സിൽ എക്കാലവും നിലനിൽക്കും

'''ലിറ്റിൽ കൈറ്റ്സ്'''
'''ലിറ്റിൽ കൈറ്റ്സ്'''
1,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874139" എന്ന താളിൽനിന്ന് ശേഖരിച്ചത്