Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== '''ശാസ്ത്ര പരീക്ഷണ കേരള യാത്ര''' ==
== '''ശാസ്ത്ര പരീക്ഷണ കേരള യാത്ര''' ==
സമൂഹത്തിൽ ശാസ്ത്രീയ മനോഭാവം, സ്നേഹം, സാഹോദര്യം , സൗഹൃദം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ആയി  പ്രശസ്ത ശാസ്ത്ര പ്രചാരകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് മാസ്റ്റർ നയിച്ച  ശാസ്ത്ര പരീക്ഷണ കേരള യാത്ര സെപ്റ്റംബർ 15 രണ്ടുമണിക്ക് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ എത്തിച്ചേർന്നു... നൂറിലധികം ശാസ്ത്രപരീക്ഷണങ്ങൾ നടത്തുവാൻ ഉതകുന്ന സാമഗ്രികൾ അദ്ദേഹത്തിൻറെ പക്കൽ ഉണ്ടായിരുന്നു.. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ശാസ്ത്ര പരീക്ഷണ ക്ലാസുകളിലൂടെ  ധാരാളം പരീക്ഷണങ്ങൾ ആകർഷകമായി അദ്ദേഹം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു... ഈ പ്രവർത്തനത്തിന് ഉചിതമായ നേതൃത്വം നൽകുവാൻ, സ്കൂൾ ശാസ്ത്ര ക്ലബ്ബ് ആവശ്യമായ ക്രമീകരണം നടത്തി... പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതവും, ശാസ്ത്ര ക്ലബ്ബ് കൺവീനർ അമൃത ടീച്ചർ, ശാസ്ത്രാധ്യാപിക അശ്വിനി, സീനിയർ  അസിസ്റ്റന്റ് രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.. ശ്രീ. ദിനേഷ് കുമാർ മാസ്റ്റർക്ക് ഉചിതമായ ഉപഹാരം നൽകി ആദരിക്കപ്പെട്ടു... രസകരമായ പരീക്ഷണങ്ങൾ നടത്തി അദ്ദേഹം കുട്ടികളുടെ മനം കവർന്നു.... വളരെ ലളിതമായി ശാസ്ത്ര ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ സഹായകമായി.. കുട്ടികൾക്കൊപ്പം അധ്യാപകർക്കും രസകരമായി നീ ക്ലാസുകൾ ആസ്വദിക്കുവാൻ സാധിച്ചു... ശാസ്ത്രം നന്മയ്ക്കും സൗഹൃദത്തിനും അതോടൊപ്പം ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും ഉതകും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് അദ്ദേഹത്തിന്റെ പരീക്ഷണ പ്രവർത്തനങ്ങൾ സഹായകമായി എന്ന് നിസംശയം പറയാൻ കഴിയും....
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852303" എന്ന താളിൽനിന്ന് ശേഖരിച്ചത്