Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 253: വരി 253:
[[പ്രമാണം:34013gdr2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013gdr2.jpg|ഇടത്ത്‌|ലഘുചിത്രം]]
കുടുംബശ്രീ ജില്ലാമിഷൻ ജെൻഡർ ക്ലബ്‌ @സ്കൂളിന്റെ ഭാഗമായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ജെൻഡർ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തി വരുന്ന പദ്ധതിയാണ് ജെൻഡർ ക്ലബ് @സ്കൂൾ. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഓസോൺ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ ഉൾപ്പെടുത്തിയാണ് ജില്ലാതലാ മത്സരം സംഘടിപ്പിച്ചത്. ആലപ്പുഴ NGO യൂണിയൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ Govt. DVHSS ചാരമംഗലം വിദ്യാർത്ഥികളായ ഗൗരി ദേവിയും ഹരികീർത്തനയും രണ്ടാം സ്ഥാനവും ലുഥറൻ HSS ലെ ഗംഗമോൾ, അക്ഷയ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു ജെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി കെ ജി രാജേശ്വരി വിജയികൾക്ക് സമ്മാനം നൽകി. ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സുനിത മിഥുൻ, സ്നേഹിതാ ഉദ്യോഗസ്ഥരായ ചരണ്യ, അനീറ്റ കണ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

=='''സ്കൂൾ കലോത്സവം'''==
ചാരമംഗലം ഗവൺമെൻറ് ഡിവിഎച്ച്എസ് സ്കൂളിലെ 2022 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 10 ,11 തീയതികളിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു.ഓട്ടൻതുള്ളലിൽ പ്രശസ്തി നേടിയ കലാകാരൻ ശ്രീ മരുത്തോർവട്ടം കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടന സമ്മേളനം പ്രസിഡൻറ് ശ്രീ. അക്ബർ അവറുകൾ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ പി.ആനന്ദൻ സാർ , സീനിയർ അസിസ്റ്റൻറ് ഷീല ജെ ടീച്ചർ,ആശംസകൾ അർപ്പിച്ചു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും പ്രോഗ്രാമിന്റെ കൺവീനർ ശ്രീ. സെബാസ്റ്റ്യൻ സാർ നന്ദിയും അർപ്പിച്ചു.തുടർന്ന് ലളിതഗാനം എൽ പി വിഭാഗം മുതൽ ഹയർസെക്കൻഡറി വരെയുള്ള മത്സരങ്ങൾ ആരംഭിച്ചു.മൂന്ന് വേദികളിലായാണ് കലോത്സവം നടത്തിയത്.  രണ്ടാമത്തെ ദിവസം ഡാൻസ് മുതലായ മേക്കപ്പ് ഐറ്റങ്ങൾ ആയിരുന്നു.തുടർന്ന് ഭരതനാട്യം, നാടോടി നൃത്തം, സംഘനൃത്തം , തിരുവാതിരകളി, ഒപ്പന എന്നീ മത്സരങ്ങൾ നടന്നു.അവസാന മത്സരമായ നാടകത്തോടെ മത്സരങ്ങൾ അവസാനിച്ചു.ഒന്നു മുതൽ പ്ലസ് ടൂ വരെ മുഴുവൻ വിദ്യാർത്ഥികളേയും റെഡ് ഹെലൻ ,ബ്ലൂ പാൻസി ,ബ്ലാക്ക് പ്രിൻസ്,യെല്ലോ ഫ്ലിറ്റർ എന്നിങ്ങനെ നാല് ഹൗസായി തിരിച്ചാണ് മത്സരം നടത്തപ്പെട്ടത്.ബ്ലാക്ക് പ്രിൻസ് ഒന്നാം സ്ഥാനം നേടി ബ്ലൂ പാൻസി രണ്ടാം സ്ഥാനം യെല്ലോ ഫ്ലിറ്റർ മൂന്നാം സ്ഥാനം റെഡ് ഹെലൻ നാലാം സ്ഥാനവും നേടി സമാപന സമ്മേളനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന്റെ തിരശ്ശീല താഴ്ന്നു .
=='''പച്ചക്കറി വിളവെടുപ്പ്'''==
സ്കൂളിലെ NCC ,SPC,NSSയൂണിറ്റുകളിലെ കുട്ടികൾ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ,സ്കൂൾ ശതാബ്ധി ആഘോഷ കമ്മറ്റി ചെയർമാനും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ R. നാസർ നിർവ്വഹിച്ചു. ഗ്രോബാഗുകളിൽ കൃഷിചെയ്ത വഴുതന,പച്ചമുളക്,ബജിമുളക്, എന്നിവയാണ്  വിളവെടുത്തത്.സിഡ് കലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവയിലെകുട്ടികളും കൃഷി പരിപാലനത്തിൽ പങ്കെടുത്തുവരുന്നു. PTA പ്രസിഡൻറ് അക്ബർ.P, പ്രിൻസിപ്പാൾ  രശ്മി .K,ഹെഡ്മാസ്റ്റർ  ആനന്ദൻ P,സീനിയർ ടീച്ചർ ഷീല J, സ്റ്റാഫ് സെക്രട്ടറി ജയ്ലാൽ.S,അദ്ധ്യാപകരായ ജയശ്രീ ജേക്കബ്,അജിതാകുമാരി R,രമാദേവി G.Sഎന്നിവരും കുട്ടികളും പങ്കെടുത്തു.
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852057" എന്ന താളിൽനിന്ന് ശേഖരിച്ചത്