Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 975: വരി 975:


https://www.facebook.com/groups/1415896288565493/permalink/2333367076818405/
https://www.facebook.com/groups/1415896288565493/permalink/2333367076818405/
=== ഗണിത വിജയം, ഉല്ലാസ ഗണിതം ===
3,4 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും കളികളിലൂടെ ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പൂർണമായും കുട്ടികളിലേക്ക്
എത്തിക്കുന്നതിനായി നൂറോളം രക്ഷിതാക്കൾക്ക് ഇതിനു വേണ്ട പരിശീലനം നൽകി.  ഇതിൽ  വളരെ താല്പര്യത്തോടെ പങ്കാളികളാവുകയും, കളിയിൽ വിജയിക്കണമെങ്കിൽ ചതുഷ്ക്രിയകൾ സ്വായത്തമാക്കി യാലേ പറ്റൂ  എന്ന് കുട്ടികൾ സ്വയം തിരിച്ചറിയുകയും ചെയ്തു കളിയിലൂടെ കൂട്ടിയും കിഴിച്ചും ഇനി കണക്ക് പഠിക്കാം.ചങ്ങാത്തം കൂടി മലയാളവും പഠിക്കാം.പ്രാഥമിക പഠനം ആസ്വാദ്യകരമാക്കുന്ന വിവിധ പാഠ്യപദ്ധതികൾക്ക് ജില്ലയിലെ സ്‌കൂളുകളിൽ തുടക്കമാകുകയാണ്. ബി.ആർ.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ എയ്ഡഡ് മേഖലകളിലെ 1 മുതൽ 4 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി <nowiki>''ഉല്ലാസ ഗണിതം ''മൂന്ന്  നാല് ക്ലാസുകളിലെ കുട്ടികൾക്കായി ''ഗണിത വിജയം ''</nowiki> എന്നീ പഠന പദ്ധതികളാണ് കണക്ക് വിഷയത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.പുതിയ പഠന പദ്ധതികൾക്കായി എട്ടോളം ഉപകരണങ്ങൾ വരും.അവയിൽ കൂടുതലും വിവിധ വലിപ്പത്തിലുള്ള ഗെയിം കാർഡുകളാണ്. കളികളിലൂടെ പഠിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരത്തിൽ എത്തി ചേരും വിധമാണ് മിക്ക കളികളുടെയും ക്രമീകരണംബി.ആർ.സി നേതൃത്വത്തിലുള്ള അധ്യാപകരാണ് ഓരോ പഞ്ചായത്തിന് കീഴിലും സ്‌കൂളുകളിൽ അധ്യാപകർക്ക് ,സ്‌കൂളുകളിൽ അധ്യാപകർക്ക് ആദ്യ ഘട്ടം പരിശീലനം നൽകുക. നിലവിൽ ഓൺലൈനായി മാത്രമായിട്ടാണ് പരിശീലനം നൽകിയത്. തിങ്കളാഴ്ച മുതൽ ഇത്തരം പഠനോപകരണങ്ങൾ ഓരോ സ്‌കൂളിനും ആവശ്യമുള്ളത് തരം തിരിച്ച്‌ ബി.ആർ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിച്ചിരുന്നു.ഇനി ഇവ പഠിപ്പിക്കേണ്ടത് സംബന്ധിച്ച്‌ ബി.ആർ.സി അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ എത്തി ആദ്യഘട്ട പരിശീലനം നൽകും.
==== • ഉല്ലാസത്തിലൂടെ ഗണിതം പഠിയ്ക്കാം ====
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന വിഷയം കണക്കാണ്.സങ്കലന, വ്യവകലന പട്ടിക മുതൽ തുടങ്ങുന്ന കണക്ക് പഠിത്തം കൂടുതൽ എളുപ്പത്തിൽമനസ്സിലാക്കിയെടുക്കുന്നതിനാണ് 'ഉല്ലാസ ഗണിതം ' ആവിഷ്‌കരിച്ചിരിക്കുന്നത്. ലളിതമായ കളികളിലൂടെ കുട്ടികൾക്ക് സംഖ്യകൾ മനസ്സിലാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
=== കളിയും ചങ്ങാത്തവും കൂടെ മലയാളവും ===
നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം വായിക്കുന്നതിനും ആശയം ഗ്രഹിക്കുന്നതിനുമായി രൂപികരിച്ച പദ്ധതിയാണ് <nowiki>'' വായനാചങ്ങാത്തം ''</nowiki>പലതരം കളികളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിച്ച്‌ പിന്നാലെ വായന വളർത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്.ഗുണകരമായ നടത്തിപ്പും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പങ്കാളിത്വവും കൂടിയുണ്ടായാൽ വായനാ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ബി.ആർ.സി പ്രതിനിധികളുടെ വിലയിരുത്തൽ.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847075" എന്ന താളിൽനിന്ന് ശേഖരിച്ചത്