"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:59, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2022→സ്ക്കൂൾ വിക്കി അവാർഡ്
വരി 41: | വരി 41: | ||
== സ്ക്കൂൾ വിക്കി അവാർഡ് == | == സ്ക്കൂൾ വിക്കി അവാർഡ് == | ||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും അവാർഡിന്റെ തിളക്കം. സ്കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം 2022 ആണ് സ്കൂളിനെ തേടി എത്തിയിരിക്കുന്നത്. സ്കൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്കൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബഹു. പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്ക്ഷത വഹിച്ചു. ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥി ആയിരുന്നു. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ആശംസ അർപ്പിച്ചു. കൈറ്റ് ചിഫ് എക്സിക്യൂട്ടീവ് ഒാഫിസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും SCERTഡയറക്ടർ ഡോ. ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഐടി കോ ഓർഡിനേറ്റർ കൊച്ചുറാണി ജോയി, അധ്യാപകരായ കെ.കെ ഷൈലജ, ജോസഫ് മാത്യു ,വീദ്യാർഥികളായ അഭിജിത് പി ഷോമോൻ, പി എ അർജുൻ, റിയ റെനി, ഹെലൻ ഷാജി എന്നിവർ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ഏറ്റുവാങ്ങി. | |||
[[പ്രമാണം:Viki.png|നടുവിൽ|ലഘുചിത്രം|591x591ബിന്ദു]] | [[പ്രമാണം:Viki.png|നടുവിൽ|ലഘുചിത്രം|591x591ബിന്ദു]] | ||