"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
20:30, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 14: | വരി 14: | ||
![[പ്രമാണം:19833-Samoohyam 312.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Samoohyam_312.jpg]] | ![[പ്രമാണം:19833-Samoohyam 312.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-Samoohyam_312.jpg]] | ||
|} | |} | ||
=== ജനാധിപത്യത്തിന്റെ ബാലപാഠങ്ങളുമായി ഇലക്ഷൻ === | |||
ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു. ജനാധിപത്യത്തിന്റെ ബാലപാഠം പഠിപ്പിച്ചുള്ള വോട്ടെടുപ്പ് വളരെ ഭംഗിയായാണ് പൂർത്തിയായത്. സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, കലാ കായിക മന്ത്രി തുടങ്ങിയ പദവികളിലേക്കായിരുന്നു കുട്ടികൾ സ്ഥാനാർത്ഥികളായി രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്, കന്നി വോട്ടർമാരായ കുരുന്നുകൾക്ക് നവ്യാനുഭവമായിരുന്നു. | |||
ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം രണ്ട് നോമിനിമാരുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളിൽ നിന്ന് നാമ നിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മ പരിശോധന നടത്തുകയും തെരഞ്ഞെടുത്ത സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കൊട്ടിക്കലാശം ഉൾപ്പടെ ശക്തമായ പ്രചരണ പരിപാടികൾ, | |||
സ്ഥാനാർത്ഥികൾ കുട്ടി വേട്ടർമാരോട് നേരിട്ട് വോട്ടഭ്യാർത്ഥിക്കുന്ന 'മീറ്റ് ദി ക്യാൻഡിഡേറ്റ്' സംഗമം, പിന്നീട് മൗന പ്രചരണം. എല്ലാ സ്ഥാനാർഥികളും നിരവധി വാഗ്ദാനങ്ങളുമായി വോട്ട് അഭ്യർത്ഥിച്ചതും പ്രചരണത്തിൽ സജ്ജീവമായി രംഗത്തിറങ്ങിയതും വിദ്യാർത്ഥികളിൽ കൗതുക കാഴ്ച്ചയായി. | |||
പ്രിസൈഡിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് ഏജന്റുമാർ എന്നിവരെയെല്ലം ഉൾപ്പെടുത്തി | |||
3 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ വളരെ ആവേശത്തോടെ ശക്തമായ പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. പിന്നീട് സ്ഥാനാർത്ഥികൾക്ക് മുന്നിൽ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ, വിദ്യാർത്ഥികൾ ഫലപ്രഖ്യാപനം കാത്തിരുന്ന ആശങ്കയുടെ ഒരു മണിക്കൂറിന് ശേഷം ഫലം പുറത്തു വന്നു. | |||
സ്കൂൾ ലീഡറായി മുഹമ്മദ് ജുനൈദും വിദ്യാഭ്യാസ മന്ത്രിയായി ക്ഷേത്ര എസ് നായരും ആരോഗ്യമന്ത്രിയായി സയ്യിദത്ത് തഹാനിയും കലാകായിക മന്ത്രിയായി മൽബാ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ വിവിധ ആഘോഷ പരിപാടികളോടെ പരിസമാപ്തി. | |||
പ്രധാനാധ്യാപകൻ കെ.ശശികുമാർ, സ്കൂൾ സാമൂഹ്യ ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, സ്വദഖത്തുള്ള, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി. | |||
=='''2020-2022'''== | =='''2020-2022'''== | ||
{| class="wikitable" | {| class="wikitable" |