"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:35, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022→2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 1: | വരി 1: | ||
= 2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ = | = 2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ = | ||
== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ്, എസ് പി സി ,ജെ ആർ സി എന്നീ യൂണിറ്റുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് വേണ്ടി JRC , Little Kites , SPC എന്നീ യൂണിറ്റുകളിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകി. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ അവസാനം വരെ സ്കൂളിലെ ഈ മൂന്ന് യൂണിറ്റുകളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടായിരുന്നു. | |||
സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തത് തെരഞ്ഞെടുത്ത ലിറ്റിൽകൈറ്റ്സ് അംഗങ്ങളായിരുന്നു. പോളിംങ് ഓഫീസേഴ്സായി JRC ടീമും, സ്കൂളിന്റെ നിയന്ത്രണം എസ്.പി.സി കേഡറ്റുകളും ഏറ്റെടുത്തു. ടീമും കൈകാര്യം ചെയ്തു. EVM ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള പരിശീലനം കുട്ടികൾക്ക് നൽകാനും ഡോക്യുമെന്റേഷൻ, ഫോട്ടോ , വീഡിയോ എന്നിവ എടുക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. | |||
വെള്ളിയാഴ്ച കൃത്യം 10:30 ന് വോട്ടെടുപ്പ് നടന്നു. സ്റ്റേജ്, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സജ്ജീകരിച്ച മൂന്നു ബുത്തുമൂന്നു ബുത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ബൂത്ത് പത്താം ക്ലാസിനും, രണ്ടാം ബൂത്ത് ഒമ്പതാം ക്ലാസിനും, മൂന്നാം ബൂത്ത് എട്ടാം ക്ലാസിനുമായാണ് നടത്തിയത്. ഓരോ ബൂത്തിലും യഥാക്രമം A, B, C, D, E, F, G എന്നിങ്ങനെയുള്ള ഡിവിഷനുകളായാണ് നടത്തിയത്. കുട്ടികൾ തിരിച്ചറിയൽ കാർഡുമായിട്ടാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇതിനായി സമ്പൂർണവഴി ജനറേറ്റ് ചെയ്ത ഐ.ഡി കാർഡുകൾ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഒരു ഡിവിഷനിൽ റീപോളിംഗ് വേണ്ടിവന്നു. ഉച്ചയ്ക്ക് 12:15 ന് തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയായി. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് 2:30 ന് വോട്ടെണ്ണൽ ആരംഭിക്കുകയും റിസൾട്ട് പ്രധാനാധ്യാപകന് കൈമാറുകയും ക്ലാസ് ലീഡർ 1, 2 സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. | |||
19/07/2022 ന് നടന്ന സ്കൂൾ അംസംബ്ലിയിൽ വെച്ച് പ്രധാനമന്ത്രിയും മറ്റു വകുപ്പുമന്ത്രിമാരും ക്ലാസ് ലീഡർമാരും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. | |||
== ചരിത്ര ക്വിസ് == | == ചരിത്ര ക്വിസ് == | ||
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കേരളാ ചരിത്രക്വിസ്സ് സ്കൂളിലും സംഘടിപ്പിക്കുകയുണ്ടായി. താഴെ പരയുന്നവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. | സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കേരളാ ചരിത്രക്വിസ്സ് സ്കൂളിലും സംഘടിപ്പിക്കുകയുണ്ടായി. താഴെ പരയുന്നവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി. | ||
വരി 13: | വരി 24: | ||
# ഒന്നാം സ്ഥാനം : ഫാത്തിമ റുബ കെ - 10 C | # ഒന്നാം സ്ഥാനം : ഫാത്തിമ റുബ കെ - 10 C | ||
# രണ്ടാം സ്ഥാനം : ഫാത്തിമ സന ടി. കെ. 10 F | # രണ്ടാം സ്ഥാനം : ഫാത്തിമ സന ടി. കെ. 10 F | ||
# മൂന്നാം സ്ഥാനം : 1. വൈഗ ടി 9 E, 2. ഫാത്തിമ ഷഹ്‍ല - 9 E | # മൂന്നാം സ്ഥാനം : 1. വൈഗ ടി 9 E, 2. ഫാത്തിമ ഷഹ്‍ല - 9 E | ||
= 2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ = | = 2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ = |