Jump to content
സഹായം

"ജി.എച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95: വരി 95:
* [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF മഹാകവി അക്കിത്തം]
* [https://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF മഹാകവി അക്കിത്തം]
* എം. ടി. വാസുേദവൻ നായർ
* എം. ടി. വാസുേദവൻ നായർ
*
* സാഹിത്യ സാംസ്ക്കാരിക ഭരണ തന്ത്രമേഖലകളിൽ അത്യുന്നത സോപാനങ്ങളിൽ വിരാജിക്കുന്ന മക്കളെ കൊണ്ട് സമ്പന്നമാണ് ഈ വിദ്യാലയം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഈ വിദ്യാലയം നൽകിയ സംഭാവനകൾ മലയാള സാഹിത്യ തറവാട്ടിൽ ഈ സ്കൂളിന് അദ്വിതീയ സ്ഥാനം നൽകുന്നു. മലയാളത്തിന്റെ പ്രിയ മഹാകവി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ ശ്രീ. മഹാകവി അക്കിത്തം അക്ഷരമധുരം നുകർന്ന് ഈ വിദ്യാലയത്തിൽ നിന്നാണ് എന്ന കാര്യം ഇവിടത്തെ ഓരോ തലമുറയും അഭിമാനത്തോടെ സ്മരിക്കുന്നു. മലയാളസാഹിത്യത്തിലെ പെരുന്തച്ചൻ ശ്രീ. എം.ടി. വാസുദേവൻ നായരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഭാരതീയ പാരമ്പര്യത്തിൻേറയും ഇന്ത്യൻ ഫിലോസഫിയുടേയും ആന്തരിക ചൈതന്യം ആധുനിക ചിത്രകലയുമായി ഇണക്കിച്ചേർത്ത ലോകപ്രശസ്ത ചിത്രകാരൻ ശ്രീ. അക്കിത്തം നാരായണൻ അക്ഷരവെളിച്ചം നേടിയതും ഈ സ്കൂളിലാണ്.  സാഹിത്യ അക്കാദമി അവാർഡു നേടിയ ശ്രീ. പി. സുരേന്ദ്രനും പി.പി. രാമചന്ദ്രനും രാമകൃഷ്ണൻ കുമരനെല്ലൂരുമൊക്കെ ഈ കലാലയ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത എഴുത്തുകാരിലെ അവസാന കണ്ണികളാണ്.  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് പ്രഗത്ഭരായ ഒട്ടേറെ ഉദ്യോഗസ്ഥരെ സമ്മാനിയ്ക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ രാജ്യരക്ഷാവകുപ്പിൻെറ സെക്രട്ടറി പദം വരെ അലങ്കരിച്ച ശ്രീ. കെ.പി. അച്യുതമേനോൻ 1943-ൽ ഈ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മഹത് വ്യക്തിയാണ്. 1944ലെ എസ്.എസ്.എൽ.സി ബാച്ചിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ. ഒ.പി.ആർ. മേനോൻ ഐ.എ.എസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ, കേരള പ്ലാനിംഗ് വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ച വ്യക്തിയാണ്. ആർ.ഐ.എ.എഫിൽ കമ്മീഷൻസ് ഓഫീസർ ആയി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശ്രീ. വി.കെ. കരുണാകരമേനോനും ഈ വിദ്യാലയത്തിന്റെ മിടുക്കനായ സന്തതിയാണ്. ശാസ്ത്രരംഗത്തും കുമരനെല്ലൂർ സ്കൂളിന്റെ ഭാഗധേയം ഉറപ്പിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി.എച്ച്.ഡി എടുത്ത ശ്രീ. അഹമ്മദ് ബാവപ്പ മികച്ച കാർഷിക ശാസ്ത്രജ്ഞനാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ അദ്ദേഹം ഉയർന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. UNDP/FAO പ്രോജക്ടിൽ UN Expert, Plantation Corporation ൽ ഡയറക്ടർ തുടങ്ങി ഉയർന്ന ഒട്ടേറെ പദവികൾ അദ്ദേഹം അലങ്കരിച്ചു.  തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ എഞ്ചിനീയറും BSLB3 റോക്കറ്റിന്റെ ശില്പികളിൽ ഒരാളുമായിരുന്ന ശ്രീ. എം.കെ. അബ്ദുൽ മജീദ്, പ്രഗത്ഭ ഭാഷാ ശാസ്ത്രജ്ഞനും ആധുനിക ഭാഷാശാസ്ത്രത്തിന്റെ കർത്താവുമായ ശ്രീ. പ്രഭാകര വാര്യർ, ഡോ. ടി.എം. ഭാസ്കരൻ നമ്പ്യാർ, ഡോ. എസ്.കെ. പിഷാരടി, ജുഡീഷ്യൽ സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. നാരായണൻ നമ്പീശൻ, അഡ്വെക്കേറ്റായിരുന്ന പി.സി. ബാലകൃഷ്ണമേനോൻ തുടങ്ങിയവരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഹൈക്കോടതി ചീഫ്ജസ്‍റ്റിസായി വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഇങ്ങനെ പ്രഗത്ഭരായ ഒട്ടേറെ മക്കൾക്ക് ജന്മം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനം തന്നെ അർഹിക്കുന്നു.  ഐ.ടി. ഒളിമ്പ്യാഡിലേക്ക് ആദ്യമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിർമൽ മനോജ് രണ്ടാം തവണയും ഐ.ടി. ഒളിമ്പ്യാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുമരനെല്ലൂർ സമൂഹത്തിന് നൽകുന്ന മികച്ച പ്രതിഭയായിരിക്കും നിർമൽ മനോജ്.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.78873273668701, 76.05079411534345|zoom=16}}
{{#multimaps:10.78873273668701, 76.05079411534345|zoom=16}}
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825289" എന്ന താളിൽനിന്ന് ശേഖരിച്ചത്