Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
== ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 ==
സമർപ്പണം ചെയ്ത ഒരു അധ്വാനത്തിന്റെ പരിണിതഫലമായിരുന്നു സംസ്ഥാനതലത്തിൽ ഈ വർഷം ഞങ്ങളുടെ സ്കൂൾ അംഗീകരിക്കപ്പെട്ട സംഭവം... വളരെയധികം അഭിമാനം തോന്നുന്നു.. വളരെ ചുരുങ്ങിയ കാലയളവിൽ   വളരെ ആത്മാർത്ഥതയോടുകൂടി ചെയ്ത ഒരു പ്രവർത്തനത്തിന് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടു.. സംസ്ഥാനത്തിലെ പതിനയ്യായിരത്തിലധികം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, കേരള വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്കുള്ള അവാർഡിനാണ് ഞങ്ങൾ അർഹരായത് .. ജില്ലാതലത്തിലെയും, സംസ്ഥാനതലത്തിലെയുംവിശദമായ മൂല്യനിർണയത്തിന് ശേഷം, സംസ്ഥാനതലത്തിൽ 1500  ഓളം  വിദ്യാലയങ്ങൾ ഉൾപ്പെടുകയും, അവസാന റൗണ്ടിൽ 85 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.. അവയിൽനിന്ന് ജില്ലാതലത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് രണ്ടാം സ്ഥാനത്ത് എത്തുവാൻ സാധിച്ചു.. അങ്ങനെ ജൂലൈ ഒന്നാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി... ബഹുമാനപ്പെട്ട സ്പീക്കർ പ്രത്യേകമായി അനുവദിച്ച നിയമസഭാ അങ്കണത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ യോഗത്തിൽ ആയിരുന്നു പുരസ്കാര ദാന ചടങ്ങ്...
ഈ ചെറിയ ഗ്രാമത്തിലെ ഭൗതിക പരിമിതികളാൽ വീർപ്പുമുട്ടുന്ന ഈ കൊച്ചു വിദ്യാലയം , സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു ഇത് ചടങ്ങിൽ വച്ച് സമ്മാനിതരായി എന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം...
      സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ  പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം തയ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ  അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത്  സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്‌ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ  അഭിമാനവും തോന്നുന്നു...
അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു...
ഒരിക്കലും പുരസ്കാരം പ്രതീക്ഷിച്ചുകൊണ്ടല്ല ഞങ്ങളിത് ചെയ്തത്.. ചെയ്യുന്ന പ്രവർത്തനങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമെന്ന ഒരു വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടു എന്നറിയുന്നതിൽ വളരെയധികം സന്തോഷം..
തിരുവനന്തപുരത്ത് വെച്ച് ജൂലായ് ഒന്നിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. നിയമസഭാ അങ്കണത്തിലെ, ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ഈ ചടങ്ങ് ഞങ്ങളുടെ എല്ലാം ഓർമ്മകളിൽ ഒരു നിത്യഹരിത വസന്തമായി പരിലസിക്കും..
ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു IAS, SCERT ഡയറക്ടർ  ഡോ: ജയപ്രകാശ്,KITE  CEO  ശ്രീ. അൻവർ സാദത്ത് എന്നിവരുടെ  സാന്നിധ്യത്തിൽ  ആയിരുന്നു അവാർഡ് ദാനം.. പ്രൗഢഗംഭീരവും, മനോഹരവുമായിരുന്ന ഈ ചടങ്ങ്, ആദരണീയനായ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഉദ്ഘാടനം ചെയ്തു..
== <u>'''<small>നൈതികം</small>'''</u> ==
== <u>'''<small>നൈതികം</small>'''</u> ==
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820224" എന്ന താളിൽനിന്ന് ശേഖരിച്ചത്