Jump to content
സഹായം

"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കനോഷ്യൻ മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെയും കെട്ടിടത്തിൻ്റെയും ആകെ വിസ്തീർണ്ണം 30. 36 ഏക്കറാണ്. ചുറ്റുമതിലുള്ള പ്രസ്തുത സ്ഥലത്ത് ഇരുനിലയുള്ള പക്കാ കെട്ടിടമാണ്. വൈദ്യുതി ,ശുദ്ധജലം, ഇൻ്റർനെറ്റ് എന്നീ സംവിധാനമുള്ള സ്കൂളിൽ മറ്റാവശ്യങ്ങൾക്കായി കുഴൽകിണർ സംവിധാനവും ഉപയോഗിക്കപ്പെടുന്നു. 20-ഓളം അധ്യാപകർക്കായി ഒരു വലിയ സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ്സിന് ഓഫീസ് കാബിൻ എന്നിവ കൂടാതെ 14 ക്ളാസ് മുറികൾക്കു പുറമേ കമ്പ്യൂട്ടർ  ലാബ്, സയൻസ് ലാബ് ,ലൈബ്രറി, അരിമുറി, പാചകപ്പുര ,2 സ്മാർട്ട് മുറികൾ എന്നിവയും പ്രത്യേകം പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയേട് ചേർന്നുള്ള അടക്കളത്തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ വിഭവങ്ങളാക്കാറുണ്ട്.
         
        ഒന്നാം  നിലയിലെ കുട്ടികൾക്കായി 4 വാഷ്ബേസിൻ ഉൾകൊള്ളുന്ന  വാഷ്  ഏരിയയും 2  ടോയ്ലറ്റും ഗ്രൗണ്ട് ഫോളറിൽ 5 ടാപ്പ് അടങ്ങിയ വലിയ വാഷ് ഏരിയയും വൃത്തിയായി  സൂക്ഷിക്കുന്നു.  ആൺ കുട്ടികൾക്ക്   4 യൂറിനൽസും 2 ടോയലറ്റുകളുമുണ്ട്. പെൺകുട്ടികൾക്ക് 6 ടോയലറ്റ് സദാ സന്നദ്ധമാണ്. കുട്ടികൾക്ക് കളിക്കുവാനുള്ള കളിയു പകരണങ്ങൾ Swing, Slide  & Sea Saw  കൂടാതെ ജൈവ വൈവിധ്യ പാർക്ക് എന്നിവ പരിപാലിച്ചു വരുന്നു.
    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802432" എന്ന താളിൽനിന്ന് ശേഖരിച്ചത്