"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 348: വരി 348:


എന്നാൽ ഞാൻ നിറുത്തട്ടെ . ഈ അമ്പതുകാരിയുടെ  കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണുമോ ? ഇല്ലെന്നാണ് എന്റെ വിശ്വാസം.
എന്നാൽ ഞാൻ നിറുത്തട്ടെ . ഈ അമ്പതുകാരിയുടെ  കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണുമോ ? ഇല്ലെന്നാണ് എന്റെ വിശ്വാസം.
===എന്റെ സ്കൂൾ എന്റെ ഗ്രാമം===
'''കെ എൻ കെ നമ്പൂതിരി,ചോമ ഇളമൻമന'''
        നൂറുവയസ്സിലെത്തി നിൽക്കുന്ന കൊച്ചു പെരിങ്ങര സ്കൂളിനെ പറ്റി (ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങര) എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ഒരു ഗ്രാമത്തിലെ ഇന്നലെകളുടെ ചിത്രമാണ്. മഴ കനക്കുന്നതോടെ നാലുപാടും ഉയരുന്ന വെള്ളം. ഓളങ്ങൾ തഴുകി ഉണർത്തുന്ന ഒരു ഗ്രാമം അതിനു നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന ഞങ്ങളുടെ സ്കൂൾ കെട്ടിടം.
      തൊട്ടപ്പുറത്ത് പുതുക്കുളങ്ങര ക്ഷേത്രം. ശ്രീകോവിലിന്റെ തൊട്ടു പിന്നിലൂടെ  തുള്ളിക്കളിച്ചു ഒഴുകുന്ന പുഴ. ശബരി തീർത്ഥമായി യാത്ര പുറപ്പെടുന്ന വലിയ പുഴ. പുളിക്കീഴ് എത്തുംമുമ്പ്  പമ്പയാറിൽ നിന്ന് വടക്കോട്ടൊഴുകുന്ന ഒരു കൈവഴി. മണിപ്പുഴ കടന്ന് പെരിങ്ങര പാലത്തിനടിയിലൂടെ സ്കൂൾ പരിസരത്ത് കൂടി കാരക്കൽ എത്തി, വായനശാലയ്ക്ക്ക്ക രികിലൂടെ കൂരചാലിലേക്ക് എത്തുന്ന കൊച്ചു പുഴ. വർഷംതോറും ഇരുകരയും കവിഞ്ഞചുവന്ന് കലങ്ങി പ്പതഞ്ഞു വരുന്ന വെള്ളം. പലകുറി ഞങ്ങൾ കുട്ടികളെ തേടി ഞങ്ങളുടെ സ്കൂൾ മുറ്റത്തെത്തും. അത് ഞങ്ങളുടെ ഞങ്ങളുടെ ഉത്സവകാലം. വെള്ളം കയറിയ വീടുകളിൽ നിന്ന് മിക്കവരും സ്കൂളിലേക്ക് ചേക്കേറുന്ന നാളുകൾ! ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അവധി പ്രഖ്യാപിക്കപ്പെടുന്ന ആഹ്ലാദ ദിനങ്ങൾ.
            അമ്പതുകളുടെ മധ്യത്തോടെ  സ്കൂളിലെത്തിയ ഞങ്ങളുടെ കാലത്ത് പോലും ഈ അപ്പർകുട്ടനാട് ഗ്രാമത്തിന്റെ സ്ഥിതി ഇതായിരുന്നുവെങ്കിൽ നൂറ് സംവത്സരങ്ങൾക്കപ്പുറം  പെരിങ്ങര ഗ്രാമത്തിൽ ആദ്യമായി സർക്കാർ വക ഒരു ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആ പ്രദേശത്തിന് സ്ഥിതി എങ്ങനെ ആയിരുന്നുവെന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ആദ്യനാളുകൾ ആണിത്.1915 പെ രുംകൂർ എന്നും പെരുംകാര എന്നും മറ്റുമായിരുന്നു പഴയ ദേശനാമം എന്ന സ്ഥലവാസിയായ ചരിത്രഗവേഷകർ ഉണ്ണികൃഷ്ണൻനായർ (പടിയറ) രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്ക് പെരിങ്ങരയാറും ചാത്തങ്കേരിയാറും വട്ടംചുറ്റി. ആ കാലത്താണ് ഈ സരസ്വതി ക്ഷേത്രം ഉണ്ടായത്.
        എൽപി സ്കൂളിൽ നിന്ന് യുപി ആയും പിന്നീട് ഹൈസ്കൂളായും ഉള്ള വളർച്ചക്കിടയിൽ എത്രയെത്ര പ്രതിഭാകൾക്കാണ് ഈ അമ്മ ജന്മം നൽകിയത്! ഇവിടെ നിന്ന് ആർജിച്ച  അറിവുകളുമായി ലോകത്തിന്റെ ഏതെല്ലാം കോണിലേക്കാണ് എത്രയോ കിടാങ്ങൾ  പറന്നുയരുന്നത്!  ഈ സരസ്വതി ക്ഷേത്രത്തിന്റെ  തൃപ്പടികൾ  മനസ്സിൽ പ്രതിഷ്ഠിക്കാൻ പ്രേരണയാകും വിധം  വിദ്യാർത്ഥികൾക്ക് അറിവ് മൂല്യബോധവും പകർന്നു നൽകിയ എല്ലാ അധ്യാപകരേയും ഭക്ത്യാദരങ്ങളോടെ ഒരിക്കൽ കൂടി ഓർമ്മിക്കു ന്നതിനുള്ള സന്ദർഭമാണ് സ്കൂളിന്റെ ഈ ശതാബ്ദി യാഘോഷ വേള. നൂറു വർഷങ്ങളുടെ  വിജയകഥ എഴുതുമ്പോൾ തെളിഞ്ഞുവരുന്ന മുഖങ്ങൾ. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് അക്ഷരത്തിന്റെ ലോകത്തേക്ക് പിച്ചവെച്ചു കടന്നുപോയ പ്രതിഭകൾ ഏറെ പത്മശ്രീ പുരസ്കാരം മുൾപ്പെടെ, അറിയപ്പെടുന്ന കേന്ദ്ര-സംസ്ഥാന ബഹുമതികൾ എല്ലാം നേടിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി, ഡോ. അലക്സാണ്ടർ കാരക്കൽ തുടങ്ങിയവർ ആ ഗണത്തിൽ പെടുന്ന ഉൾപ്പെടുന്ന, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രമുഖരാണ്.
      ലോകത്തിന്റെ  തലമുറയിൽപ്പെട്ടവർവരെ മേലെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് "കളരിയാശാ"നിൽ നിന്നായിരുന്നു. ഗുരുക്കൾ മഠത്തിനടുത്ത് കളരി (ആശാൻ പള്ളിക്കൂടം) മുറ്റത്തെ പനിനീർ ചാമ്പയുടെ തണൽ. മുമ്പ് കൈലാസത്ത് ഗോവിന്ദപിള്ളയാശാനായിരുന്നു ഗുരു. മണലിൽ ഉരയുന്ന  വിരലിലൂടെ അക്ഷരങ്ങളും അക്കങ്ങളും ബുദ്ധിയിലേക്ക് പ്രസിദ്ധീകരിക്കുന്ന പഠനരീതി. നാരായം കൊണ്ട് പനയോലയിൽ പകരുന്ന അക്ഷരങ്ങൾ (മഷിയിട്ട്  ഓലതാളുകൾ). ഉരുവിട്ട് പഠിക്കുന്ന ഗുണനപ്പട്ടികകൾ. അക്കാലത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഈ സംവിധാനത്തിലൂടെയാണ് അന്ന് സ്കൂളിൽ എത്തുക. ആശാൻ കളരിയിൽനിന്ന് നേടുന്ന വിദ്യാഭ്യാസത്തിന്റെ വ്യാപ്തി കണകാക്കി ഉയർന്ന ക്ലാസ്സുകളിൽ പ്രവേശനം നൽകുന്നതിന് ആദ്യകാലത്ത് ഹെഡ്മാസ്റ്റർമാർക്ക് അധികാരമുണ്ടായിരുന്നു. ആദ്യകാലത്തെ അധ്യാപകരിൽ  പ്രമുഖനായ ഒരാൾ ഹെഡ്മാസ്റ്ററായിരുന്ന പെരിങ്ങര പി.ഗോപാലപിള്ള സാർ ആയിരുന്നു. നാല്പതുകളിൽ ഒക്കെയായിരുന്നു അദ്ദേഹം ഇവിടെ  ജോലി ചെയ്തിരുന്നത്എന്നാണെന്റെ ധാരണ. കവി വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും പഠിക്കുമ്പോൾ അദ്ദേഹം ഇവിടെയുണ്ട്. പ്രമുഖനായ ഗാന്ധിയനും  പ്രസിദ്ധനായ  കവിയുമായ ജി. കുമാരപിള്ള സാറിന്റെ അച്ഛനാണദ്ദേഹം ഉന്നതമായ മൂല്യബോധവും ബോധവും സ്വാതന്ത്ര്യസമര ചിന്തകളും ഗാന്ധിഭക്തിയും മനസ്സിൽ നിറയെ ആദ്യമായി "കീശനിഘണ്ടു"(പോക്കറ്റ് ഡിക്ഷ്ണറി )തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയത് ഗോപാലപിള്ള സാറായിരുന്നു. എല്ലാ മാസവും  ശമ്പളം കിട്ടിയാൽ ആദ്യമായി അദ്ദേഹം പോകുന്നത് മുത്തൂർക്കാണ്. മുത്തൂർ നാരായണപിള്ള  എന്ന സ്വാതന്ത്ര്യസമരസേനാനി അവിടെയാണ് താമസിക്കുന്നത്.  തന്റെ ശമ്പളത്തിൽനിന്ന് ഒരു പങ്ക് അദ്ദേഹത്തെ ഏൽപ്പിച്ചതിനുശേഷം അദ്ദേഹം നെടുംമ്പ്രത്തുള്ള സ്വന്തം വീട്ടിലേക്ക് പോവുകയുള്ളൂ .ജി കുമാരപിള്ള സാർ ഈ സ്കൂളിൽ  പഠിച്ചിരുന്നുവോയെന്ന്  എന്ന് ലേഖനം രൂപമില്ല.
          ഗോപാലപിള്ള സാറും മറ്റും വിദ്യാർഥികൾക്ക് പകർന്നു നൽകിയത് സ്കൂൾ പാഠങ്ങൾ മാത്രമല്ല മൂല്യബോധവും സ്വാതന്ത്ര്യസമര വികാരവും കൂടിയാണ് എന്ന് ചൂണ്ടിക്കാട്ടാൻ ആണ് ഈ കാര്യം എഴുതിയത്. ഗോപാലപിള്ള സാറിന്റെ കഥകൾ പ്രൊഫസർ വിഷ്ണുനാരായണൻ നമ്പൂതിരി എത്രയോ പ്രാവശ്യം പറഞ്ഞിരി ക്കുന്നു. കഥപറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവാണ്.  സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർത്ഥി നമ്മുടെ സ്കൂൾ  ആ കാലത്ത് സാക്ഷ്യം വഹിച്ചിരുന്നു എന്നും അതിൽ താനും സഹപാഠികളും പങ്കെടുത്തുവരുന്നു എന്നും കവി തുടർന്ന് പറഞ്ഞു ആദ്യമായി തങ്ങൾ ഒക്കെ മുദ്രാവാക്യം വിളിക്കാൻ ഭാരത് മാതാ കീ ജയ് മഹാത്മാഗാന്ധിജി എന്ന് ഉറക്കെ വിളിക്കാൻ പഠിച്ച ദിവസങ്ങൾ എന്ന നിലയിൽ പ്രേരിപ്പിക്കുകയും ആരും തടയുകയില്ല രാജ്യസ്നേഹം പിഞ്ചു മനസ്സിൽ സ്വയം വളർത്തുവാൻ വരാൻ അവസരമൊരുക്കും പോലെ അദ്ദേഹം നിലകൊള്ളും. തൊട്ടപ്പുറത്തെ ബാലകൃഷ്ണൻനായർ സാർ, കിടങ്ങനാട് വാസുദേവൻനായർ സാർ ഇവരൊക്കെ സ്കൂൾ അധ്യാപകരാണ്.


==പി.ടി.എ പ്രസിഡന്റുുമാർ==
==പി.ടി.എ പ്രസിഡന്റുുമാർ==
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795154" എന്ന താളിൽനിന്ന് ശേഖരിച്ചത്