"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:


=== സ്മാർട്ട്ഫോൺ ചലഞ്ച് ===
=== സ്മാർട്ട്ഫോൺ ചലഞ്ച് ===
മനുഷ്യന്റെ നിത്യജീവിതത്തിനുo വ്യക്തിത്വ വികസനത്തിനും ആവ  ശ്യയമായ വിവിധ വിദ്യകളിൽ ഉള്ള അഭ്യസനം വിദ്യാലയങ്ങൾ നൽകുന്നു. കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടെ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവരസാങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയനവർഷ മാണിത്. സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനം സാധ്യമാക്കുന്ന തിനുവേണ്ടി എല്ലാവരും ഒന്നായി പ്രവർത്തിച്ചു. സ്കൂൾ മാനേജ്മെന്റ് സഹായത്തോടെ 52 കുട്ടികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നൽകി. ഇതിനായി ഓരോ ക്ലാസ് ടീച്ചേഴ്സും തങ്ങളുടെ ക്ലാസിലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഫെഡറൽ ബാങ്ക് ഡിജിറ്റൽ കൈത്താങ്ങ് എന്ന രീതിയിൽ ഫോണുകൾ നൽകി സഹായിച്ചു. 1995 ലെ ഏഴാംക്ലാസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ കലാലയ ത്തിനുവേണ്ടി 7 സ്മാർട്ഫോണുകൾ വാങ്ങി കൊടുക്കുവാൻ സാധിച്ചു. ദേവികുളം എംഎൽഎ ശ്രീ എ എം രാജ സ്കൂൾ സന്ദർശനവേളയിൽ ഒരു ടാബ് സ്കൂളിനു നൽകുകയുണ്ടായി. പൂർവ്വ അധ്യാപകരും സൻമനസ്സോടെ കുട്ടികളെ സഹായിക്കുന്നതിനായി കടന്നുവന്നു. കൂടാതെ സ്കൂളിലെ അധ്യാപകരും ഫോൺ വാങ്ങി നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. മറ്റുള്ള കുട്ടികളെ പോലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത സഹപാഠികൾക്ക് വേണ്ടി തങ്ങളുടെ കുടുക്കയിൽ നിന്ന് സമ്പാദ്യം കണ്ടെത്തി വാങ്ങി നൽകിയ കുട്ടികളും നമ്മുടെ വിദ്യാലയത്തിന് അഭിമാനമായി. ഇങ്ങനെ ഒരുപാടു സഹായഹസ്തങ്ങൾ നമ്മുടെ വിദ്യാർഥികൾക്കും ഒരു താങ്ങായി നിലനിന്നു. അങ്ങനെ ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകാൻ ഈ അധ്യായന വർഷം നമുക്കു സാധിച്ചു.


=== അണ്ണാൻ കുഞ്ഞിനും തന്നാലായത് ........ ===
=== അണ്ണാൻ കുഞ്ഞിനും തന്നാലായത് ........ ===
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790939" എന്ന താളിൽനിന്ന് ശേഖരിച്ചത്