"ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 3: | വരി 3: | ||
== നെടുങ്കയം == | == നെടുങ്കയം == | ||
വിശാലമായ തേക്കുമരങ്ങളാൽ സമ്പുഷ്ടമായിരുന്നു നെടുങ്കയം. ഈ തേക്കുമരങ്ങൾ ആണ് ഇവിടേക്ക് ബ്രിട്ടീഷ് അധിനിവേശത്തിനു വഴിതെളിച്ചത്. തേക്ക് മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വലിയ തേക്ക് മരങ്ങൾ വഹിക്കുവാൻ ആനകളെ ഉപയോഗിക്കുവാൻ തീരുമാനിക്കുകയും ആനകളെ പിടിക്കുന്നതിനായി വാരിക്കുഴികൾ തയ്യാറാക്കുകയും ചെയ്തു. വാരിക്കുഴിയിലെ ആനകളെ പരിശീലിപ്പിക്കുന്നതിനായി ആദിവാസികളെ ഉപയോഗിച്ചു. അങ്ങനെയാണ് ഈ പ്രദേശത്തേക്ക് ആദിവാസി കുടിയേറ്റം ഉണ്ടാകുന്നത്. ആന പരിശീലന കേന്ദ്രവും ആദിവാസികൾക്കുള്ള താമസസൗകര്യങ്ങളും ലഭിക്കുകയുണ്ടായി. ബ്രിട്ടീഷ് പ്രഭു ഡോസൻ സായിപ്പാണ് ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത്. കുത്തിയൊലിക്കുന്ന ചെറുപുഴയും കരിമ്പുഴയും ഈ മരം മുറിച്ചു കടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയും തത്ഫലമായി ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവ ഇന്നും വളരെ കരുത്തോടെ നിലനിൽക്കുന്നു. വനനിബിഡമായ, മഴക്കാടുകൾ തിങ്ങിനിറഞ്ഞ നെടുങ്കയത്തിലെ പ്രധാന ആകർഷണമാണ് കരിമ്പുഴയുടെ ഉത്ഭവ സ്ഥാനം. നെടുങ്കയത്തിന് ആ പേര് ലഭിക്കാനുള്ള കാരണവും കരിമ്പുഴയാണ്. നെടുംകയം എന്നാൽ ആഴമേറിയ കയം എന്നാണർത്ഥം. ആരെയും ആകർഷിക്കുന്ന കരിമ്പുഴ യുടെ പല ഭാഗങ്ങളിലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ആഴമേറിയ കയങ്ങളാണ്. ഈ വശ്യഭംഗിയാണ് ഡോസൻ സായിപ്പിനെയും അതിന്റെ കയത്തിലേക്ക് ആകർഷിച്ചത്. കരിമ്പുഴ യുടെ അഗാധമായ കയത്തിൽ പെട്ട് ജീവൻ വെടിഞ്ഞ ഡോസൻ സായിപ്പിനെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു. | |||
== ചോലനായ്ക്കർ == | == ചോലനായ്ക്കർ == |