Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി
(ചെ.) (പങ്കു ചേർന്നു)
(പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി)
വരി 100: വരി 100:


കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.
കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.
==== <u>കുടുക്ക വിദ്യാലയത്തിലും വീട്ടിലും</u> ====
നന്മയുടെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് ഓരോ നല്ലപാഠം പ്രവർത്തകരുടെയും വീടുകളിൽ സ്ഥാപിച്ചിട്ടുള്ള കുടുക്ക. കുട്ടികളിൽ ചെറുപ്പത്തിലേ സമ്പാദ്യശീലം
വളർത്തിയെടുക്കുന്നതിനും അവ സഹപാഠികൾക്കും സമൂഹത്തിന്ഉപകാരപ്രദം ആകുന്നതും ഈ പ്രവർത്തനം വഴി സാധിച്ചു .ഇതിലെ തുക ഉപയോഗപ്പെടുത്തിക്കൊണ്ട് ആട്ടിൻകുട്ടി വിതരണം മുയൽ
കുഞ്ഞുങ്ങളുടെ വിതരണം,തയ്യൽ മെഷീൻ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു .
==== <u>ഓണക്കോടി വിതരണം</u> ====
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ
സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ  എന്നിവ വളർത്തുന്നതിനും ഈ  പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട് .
==== <u>മാസ്ക് നിർമ്മാണം</u> ====
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ ‍ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു .
==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ====
പാടിച്ചിറ സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ സഹപാഠിയുടെ കുടുംബത്തെ ദത്തെടുത്ത് സഹായങ്ങൾ എത്തിച്ചു നൽകി.
ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാകാതിരുന്ന സഹപാഠിയിടെ വീട്ടിൽ വൈദ്യുതി എത്തിച്ചു കൊടുത്തു .മൊബൈൽഫോൺ ,ടെലിവിഷൻ ഇവയും ലഭ്യമാക്കി. ഭിന്നശേഷിയുള്ള ഇളയ കുട്ടിക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സൗജന്യ തെറാപ്പി സേവനവും ഉറപ്പാക്കി .
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ കുട്ടിയുടെ അമ്മയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി .കുട്ടികൾ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുള്ള സമ്പാദ്യവും ഉദാരമനസ്കരായ ചില വ്യക്തികളുടെ സഹായഹസ്തവുമാണ് ഈ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ട് ആയത് .ഇതിലൂടെ സഹ പഠിതാവിനോടും കുടുംബത്തോടുള്ള കരുതലും നിരാലംബരായവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു.
==== '''''<u>ഊർജ്ജ സംരക്ഷണം വരുംതലമുറക്ക് കൂടി</u>''''' ====
സ്കൂളിൽ ഈ വർഷം ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ വൈദ്യുതി ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് സ്കൂളിൽ സെമിനാർ നടത്തി. കുട്ടികളുടെ വീടുകളിൽ വൈദ്യുതി ലാഭിക്കുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി അതിനാൽ വിവരശേഖരണത്തിനുള്ള ഫോർമാറ്റ് വിതരണംചെയ്തു. ബൾബുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം സ്കൂളിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.KSEB യുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ സഹകരണവും ഉറപ്പാക്കി. ഈ പ്രവർത്തനം വഴി കുട്ടികളിൽ ഊർജ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സാധിച്ചു. കുട്ടികളുടെ വീടുകളിൽ മാതാപിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികൾക്ക് സാധിച്ചു
==== '''''<u>എന്റെ മാഗസിൻ</u>''''' ====
നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ 400 കുട്ടികളും എന്റെ മാഗസിൻ എന്നപേരിൽ കയ്യെഴുത്ത് മാഗസിനുകൾ തയ്യാറാക്കി. ഓരോ കുട്ടിയും മാഗസിൻ കവർ പേജ് തയ്യാറാക്കുകയും ചെയ്തു .സ്വന്തമായി രചിച്ച കവിത, കഥ, ആത്മകഥ, ശേഖരണം, നാടൻപാട്ട് ,കുസൃതിക്കണക്കുകൾ, എന്നിവ ഉണ്ടായിരുന്നു. ഓരോ കുട്ടിയുടെയും മാഗസിന് 10 പേജുകൾ വീതം കുറയാതെ വേണം എന്ന നിബന്ധന പാലിക്കപ്പെട്ടു. അസംബ്ലിയിൽ മാഗസിനുകളുടെ പ്രസാധനം ഒരുമിച്ച് നടത്തിയത് വളരെ മികച്ച ഒരു പ്രവർത്തനമായി അനുഭവപ്പെട്ടു, എല്ലാ കുട്ടികൾക്കും തന്റേതായ ഒരു പ്രവർത്തനമികവ് പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഈ പ്രവർത്തനത്തിലൂടെ ലഭിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ ഉടമകളാണ് ഒാരോ കുട്ടിയും എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ പ്രവർത്തനം വഴി കഴിഞ്ഞു.
==== '''''<u>ഇലക്കറിമേള</u>''''' ====
ഔഷധ സമൃദ്ധവും വിഷരഹിതമായ ആഹാരം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ എന്ന ആശയം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇലക്കറി മേള .ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലക്കറികളും കുട്ടികൾ ശേഖരിച്ച് കൊണ്ടുവരികയും വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് അവ പാകപ്പെടുത്തി ഉച്ച ഭക്ഷണത്തോ‍ടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.ചീര,മുരിങ്ങ,മത്തൻ,കോവൽ,കുമ്പളം,പയർ,ക്യാബേജ് തുടങ്ങിയ ഇലക്കറികളുടെ ശേഖരം നാവിനെന്നപോലെ മനസ്സിനും രുചിയുടെ മേളകൊഴുപ്പ് പകർന്നു .പോഷകസമൃദ്ധവും വിഷരഹിതവുമായ ഇതക്കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ഇവ സ്വന്തം അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ ഉദ്യമം.കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷാകർത്താക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇലക്കറി മേളയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
==== '''''<u>ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു</u>''''' ====
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി തോട്ടം നിർമിച്ചു ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ വളപ്പിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നല്ല ആരോഗ്യം നല്ല ഭക്ഷണത്തിലൂടെ എന്ന ആശയത്തിലൂന്നിയാണ് കുട്ടികൾ ഇത്തരമൊരു പ്രവർത്തനവുമായി മുന്നോട്ടു വന്നത്. സ്കൂൾ ലീഡർ പച്ചക്കറി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ബിജുമോൻ വി.എം. അധ്യാപകൻ ജോഷി എൻ.ജെ,സി.ജാന്റി.കെ,മാത്യു. എന്നിവർ നേതൃത്വം നൽകി
==== '''''<u>സഹപാഠികൾക്ക് കൈത്താങ്ങുമായി പാടിച്ചിറ സ്കൂൾ.</u>''''' ====
കോവിഡ് 19 പശ്ചാത്തലത്തിൽ കരുതലും കൈത്താങ്ങുമായി ,പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ,സഹ വിദ്യാർഥികൾക്ക് ,വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി, 'കൈത്താങ്ങ് 'എന്ന പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കിയത് .ഇതിനോടകം സുമനസ്സുകളുടെ പിന്തുണയോടെ, 6 മൊബൈൽ ഫോണുകളും, ഒരു ടിവിയും, പവർ ബാങ്കും നൽകാൻ ആയിട്ടുണ്ട്.പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി,Wash hand,wash out corona എന്ന സന്ദേശമുയർത്തി പിടിച്ചുകൊണ്ട് ,സ്വന്തമായി ഹാൻവാഷ് ,നിർമ്മിച്ച് പി.ടി.എ. ഭാരവാഹികൾക്ക് കൈമാറി. 'കൈകഴുകൽ' ഒരു ശീലമാക്കി മാറ്റാനുള്ള, ബോധവൽക്കരണ പരിപാടികൾക്ക് ,തുടക്കം കുറിച്ചു .ഹാൻഡ് വാഷ് നിർമ്മാണം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നല്ലപാഠം പ്രവർത്തകർ. മാസ്ക് നിർമ്മാണവും ഇവരുടെ അജണ്ടയിലുണ്ട്. നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ,ശ്രീ ജോഷി എൻ. ജെ, പ്രധാനാധ്യാപകൻ ശ്രീ. ബിജുമോൻ വി.എം ,പി.ടി.എ. പ്രസിഡൻറ് ശ്രീ. വിനോദ് പച്ചിക്കര ,നല്ല പാഠം ക്ലബ്ബ് ഭാരവാഹികളായ എയ്ഡൻ ജിൻസ് ,എലേന തോമസ് ,അൻഫിയ ജയ്സൺ ,നിയ ട്രീസ എന്നിവർ നേതൃത്വം നൽകി.
==== '''''<u>പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ</u>''''' ====
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി .പുഞ്ചിരിയുടെ സ്നേഹചരട് അനുഭവിച്ചറിയാൻ ഈപ്രവർത്തനം ഉപകാരപ്രദമായി. പങ്ക്വയ്ക്കലിന്റെ കരുതലിന്റെ ഊഷ്മളഭാവങ്ങൾ തൊട്ടറിയാൻ കുട്ടികൾക്ക് അവസരം കിട്ടി.
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785492" എന്ന താളിൽനിന്ന് ശേഖരിച്ചത്