Jump to content
സഹായം

"ഗവ. ജെ ബി എസ് വെണ്ണിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സാധാരണക്കാർക്ക് പ്രാഥമികവിദ്യാഭ്യാസം  അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ അന്ന് തിരുവിതാംകൂറിന്റെ അതിർത്തി പ്രദേശം ആയിരുന്നതും ഇന്ന് തിരുവാണിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പെടുന്ന വെണ്ണിക്കുളം ലോവർ ഗ്രേഡ് എലിമെന്ററി സ്കൂളായി ആരംഭിച്ച് 1945-ൽ ഗവൺമെന്റിന് കൈമാറി ജൂനിയർ ബേസിക് സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു.
 
കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വെണ്ണിക്കുളം കോക്കാപ്പിളളി, തിരുവാണിയൂർ പ്രദേശത്തെ തികച്ചും സാധാരണക്കാരായ നാലഞ്ചു തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പൊതുവി ദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. 
 
രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സാന്നിദ്ധ്യമറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്. ഡോക്ടർ ,വക്കീൽ , എൻജിനീയർ, ടീച്ചർ, ബിസിനസ് തുടങ്ങി എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കു കഴിഞ്ഞിട്ടുണ്ട്. സാഹിത്യ കാരനും അധ്യാപകനുമായിരുന്ന ശ്രീ. ശ്രീധരൻ മറ്റക്കുഴി, സാംസ്കാരികമേഖലയിൽ ഇന്നും തിള ങ്ങിനിൽക്കുന്ന ശ്രീ. മാധവൻ വെണ്ണിക്കുളം, BSNL ൽ നിന്നും ഉയർന്ന പദവിയിൽ വിരമിച്ച ശ്രീ.തോമസ് വെളളൂർ മുൻ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ. കെ.സി. പൗലോസ് തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സാന്നിദ്ധ്യമറിയിച്ച് നിരവധിപേർ ഇവിടുത്തെ  പൂർവ്വവിദ്യാർത്ഥികളാണ്.
 
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ വർഷങ്ങളായി തുടരുന്നു എന്നതിന് തെളി വായി സ്കോളർഷിപ്പുകളും കലാകായിക പ്രവൃത്തി പരിചയമേളകളിൽ ഉയർന്ന ഗ്രേഡുകളും കര സ്ഥമാക്കി വരുന്നു. വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികളുടേയും ശാരീരികവും മാനസികവു മായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹെൽത്ത് നേഴ്സിന്റെ സഹകരണത്തോടെ സമ യബന്ധിതമായ പരിശോധനകളും ഹെൽത്തുക്ലാസ്സുകളും നടത്തിവരുന്നു. കൂടാതെ പഞ്ചായത്ത് /ബി. പി.സി. എൽ സഹകരണത്തോടെ പോഷകാഹാര പരിപാടികളും നടത്തിവരുന്നു. പ്രത്യേക പരിഗ ണന അർഹിക്കുന്ന കുട്ടികളുടെ അക്കാദമിക മികവിനായുള്ള പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ നടത്തിവരുന്നു.
 
കുട്ടികളിൽ സഹജീവിസ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു. ഇതിനൊരുത്തമ ഉദാഹരണമാണ് കാരുണ്യനിധി. ഇതിലൂടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം ചെയ്തുകഴിഞ്ഞു.
 
സാമൂഹ്യപങ്കാളിത്തത്തോടെ ദിനാചരണങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ,പ്രീ-പ്രൈമറി, ശില്പശാലകൾ, ചിത്രരചനാക്ലാസ്സുകൾ, എന്നിവയെല്ലാം ഭംഗിയായി നടത്തിവരുന്നു.
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783814" എന്ന താളിൽനിന്ന് ശേഖരിച്ചത്