Jump to content
സഹായം

"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== ആമുഖം == ഓരോ നാടിനും വൈവിദ്ധ്യങ്ങളായ കഥകൾ നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 59: വരി 59:

പരമ്പരാഗത രീതിയിൽ കൃഷി ചെയ്തിരുന്നവരായിരുന്നു ഇവിടത്തുകാർ. ജാതീയമായ വേർതിരിവുകൾ കൃഷിയിലും നിലനിന്നിരുന്നു. തെങ്ങ്, കവുങ്ങ്, വാഴ ,ചാമ ,മുതിര ഉഴുന്ന്, ചെറുപയർ, കപ്പ മധുരക്കിഴങ്ങ്, പലതരം പച്ചക്കറികൾ തുടങ്ങിയവ എവിടെ കൃഷി ചെയ്തിരുന്നു. എന്നാൽ ഇന്ന് നെൽപ്പാടങ്ങളുടെ വിസ്തൃതി ആണ്ടുതോറും കുറഞ്ഞുവരികയാണ്. ചാമ, മുതിര ,എള്ള്, ചെറുപയർ തുടങ്ങിയവ ഇവിടെ ഇപ്പോൾ തീരെ കൃഷി ചെയ്യുന്നില്ല . പല പേരിലുള്ള നെൽവിത്തുകൾ നിലവിലുണ്ടായിരുന്നു .പള്ളിയാറൽ , ആര്യൻ, ആര്യകാരി , പൊന്നാരൻ , തെക്കൻ തുടങ്ങി പല പേരിലും .ഇന്നാകട്ടെ കാർഷിക സർവ്വകലാശാലയിൽ നിന്നും സങ്കരയിനം വിത്തുകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

== ഗതാഗതം ==
ഇന്നത്തെ രീതിയിലുള്ള ഗതാഗത മാർഗങ്ങളൊന്നും പണ്ട് ഉണ്ടായിരുന്നില്ല. എത്ര ദൂരത്തേക്കാണെങ്കിലും നടന്നിട്ടായിരുന്നു പോയിരുന്നത്. ജന്മിമാർക്ക് സഞ്ചരിക്കാൻ മഞ്ചൽ,പല്ലക്ക് എന്നിവയുണ്ടായിരുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും കാർഷിക വിഭവങ്ങളും തോണിയിലാണ് കോഴിക്കോട്ടേക്കും മറ്റും കൊണ്ടുപോയിരുന്നത്. സാധനങ്ങൾ തലച്ചുമടായാണ് പുഴവക്കത്തെത്തിച്ചിരുന്നത്. ചുമട്ടുകാർക്കുള്ള ഏക ആശ്രയം ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുള്ള ചുമടുതാങ്ങികളായിരുന്നു. പിന്നീട് കോഴിക്കോട് നിന്ന് പാറക്കടവ് വരെ റോഡുമാർഗ്ഗം ഗതാഗതം സാധ്യമായി.ആ റോഡ് ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.നടക്കാൻ ഇടവഴികളും വലിയ വരമ്പുകളും ധാരാളമുണ്ടായിരുന്നു.ഇന്ന് അവയെല്ലാം ഗതാഗതയോഗ്യമായ റോഡുകളായി മാറിയിരിക്കുന്നു.
== കുന്നുകൾ കാവുകൾ ==
ഒരു പ്രദേശത്തിന്റെ ജലസമ്പത്ത് നിലനിർത്തുന്നതിൽ കുന്നുകൾക്കും കാവുകൾക്കും  ഏറെ  പങ്കുണ്ട്. പഴമക്കാർ ഇത് തിരിച്ചറിയുകയും അവയെ സംരക്ഷിച്ചു പോരുകയും ചെയ്തു. ആരാധിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്ന് പലരും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മരങ്ങളും മണ്ണും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അയ്യപ്പൻ കുന്ന്, ചോലേംകുന്ന് എന്നീ കുന്നുകൾ തേഞ്ഞിപ്പലത്ത് ഇന്നും അവശേഷിക്കുന്നു. കുന്നുകളിൽ  പെയ്യുന്ന മഴവെള്ളമാണ് മറ്റു സ്ഥലങ്ങളിലെ ജലസമൃദ്ധിക്ക്  കാരണമാകുന്നത്.
കുന്നുകളെപ്പോലെ  പ്രധാനമാണ് കാവുകളും. പണ്ടത്തെപ്പോലെ ചില കാവുകൾ ഇന്നും നിലനിൽക്കുന്നു. കാവുകളിലെല്ലാം  അനുഷ്ഠാന കർമ്മങ്ങൾ നടക്കുന്നുണ്ട്. ചെനക്കണ്ടിയിലുള്ള കാവി നോട് ചേർന്ന് കളരിത്തറയും നിലനിൽക്കുന്നുണ്ട്. പണ്ടുകാലത്ത് ഇവിടെ കളരി അഭ്യാസം നടന്നിരുന്നു.
== ജലസ്രോതസ്സുുകൾ ==
എല്ലാകാലത്തും ജല സമ്പുഷ്ടമായിരുന്ന പരമ്പരാഗത ജലസ്രോതസ്സുകൾ തേഞ്ഞിപ്പലത്തിന്റെ  പ്രത്യേകതയാണ്. പഞ്ചായത്തിലെ ഒരു അതിർത്തിയിൽ കൂടി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ സാന്നിധ്യം ജലസമൃദ്ധിക്ക് ആക്കംകൂട്ടി.മഴക്കാലത്ത് പാടങ്ങളെല്ലാം വെള്ളത്തിനടിയിലാകുമായിരുന്നു. കടക്കാട്ടുപാറയിൽ നിന്നും ചേളാരിയിലേക്ക് തോണിയിൽ യാത്ര ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ പ്രദേശത്ത് പറേകുളം, രാമൻകുളം, പെരിയാടികുളം, ഓത്തിക്കാട്ടു കുളം, കുണ്ടേരികുളം തുടങ്ങിയ ചില പ്രധാന കുളങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.
കുയിമ്പാട്ടുപാടം,  കടക്കാട്ടുപാറ തോട്,  ബീരാൻ തോട്, ബ്രഹ്മസ്വം തോട്, കൊല്ലേരി തോട് തുടങ്ങിയ നിരവധി തോടുകൾ തേഞ്ഞിപ്പലത്തുണ്ട്.
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772817" എന്ന താളിൽനിന്ന് ശേഖരിച്ചത്