Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
സീ.ബീ.എച്ച്.എസ് സ്ക്കൂളിലെ ആദ്യ സ്കൗട്ട് & ഗൈഡ്സ് 2019 ൽ രൂപീകൃതമായി. തുടക്കത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിൽ 11 ആൺകുട്ടികളും, ഗൈഡ്സ് കമ്പനിയിൽ 26 പെൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. സ്കൗട്ട് മാസ്റ്റർ ആയി സജിത്ത് .ടി ചുമതലയേറ്റു.ഗൈഡ്സ് ക്യാപ്റ്റൻമാരായി ശ്രുതി സുരേന്ദ്രൻ എ.പി, റീമ കെ.പി എന്നിവർ ചുമതലയേറ്റു.
  2022 ഫെബ്രുവരിയിൽ നടന്ന രാജ്യ പുരസ്ക്കാർ പരീക്ഷയിൽ ഇവർ 37 പേരും വിജയിച്ചു.കേരള ഗവർണറുടെ ഒപ്പോടുകൂടിയ രാജ്യ പുരസ്ക്കാർ സർട്ടിഫിക്കറ്റിന് ഇവർ അർഹരായി.
2020ൽ സ്കൗട്ട് പ്രസ്ഥാനത്തിലേക്ക് 9 ആൺകുട്ടികളും, ഗൈഡ്സ് കമ്പനിയിലേക്ക് 19 പെൺകുട്ടികളും അംഗങ്ങളായി. 2022 മാർച്ചിൽ നടന്ന ത്രിദീയ സോപാൻ പരീക്ഷയിൽ ഇവർ 28 പേർ വിജയിച്ചു. ലോക പരിചിന്തന ദിനമായ ഫെബ്രുവരി 22 ന് വായു മലിനീകരണത്തിനെതിരെ വേറിട്ടൊരു പരിപാടി യായി 14 കിലോമീറ്റർ ഇവർ അധ്യാപകരുടെ സഹായത്തോടെ  സൈക്കിൾ സവാരി നടത്തി .ഇത് നാടിനും, തൊട്ടടുത്ത വിദ്യാലയങ്ങളിലും വേറിട്ടൊരു സന്ദേശം നൽകി. കൊറോണയെന്ന മഹാമാരി കാലത്തും സേവന തൽപരരായി ഇവർ പ്രവർത്തിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയായ "മാലിന്യ മുക്തപ്രഖ്യാപന യജ്ഞത്തിൽ <nowiki>''</nowiki>ഇവർ പഞ്ചായത്തിനൊപ്പം മുഖ്യ പങ്ക് വഹിച്ചു.
2021 ൽ സ്കൗട്ട് പ്രസ്ഥാനത്തിലേക്ക് 8 ആൺകുട്ടികളും, 16 പെൺകുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇപ്പോൾ 28 ആൺകുട്ടികളും, 61 പെൺകുട്ടികളും ഈ പ്രസ്ഥാനത്തിൽ സജീവരായി ഉണ്ട്.സ്ക്കൂളും, പരിസരവും വൃത്തിയാക്കുന്നതിലും, ഇവർ എന്നും മുൻപന്തിയിലുണ്ട്.സ്ക്കൂളിലെ ഏതൊരു പരിപാടിയിലും ഇവർ മുന്നിലുണ്ടാവും, സ്ക്കൂളിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ സദാ സമയം ഇവർക്കൊപ്പം നിയുക്ത അധ്യാപകനും, അധ്യാപികമാരും ഉണ്ട്.
സ്ക്കൂളിലെ സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സ്കൗട്ട് & ഗൈഡ്സ് വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്.
== 2021-22 ==
== 2021-22 ==


1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771310" എന്ന താളിൽനിന്ന് ശേഖരിച്ചത്