Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ2
(പ്രവർത്തനങ്ങൾ)
(പ്രവർത്തനങ്ങൾ2)
വരി 104: വരി 104:
     കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.]
     കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.]


     {{PSchoolFrame/Pages}}
====      ദേശീയ വിദ്യാഭ്യാസ ദിനം ====
     പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓർമ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം ശബ്ദ സന്ദേശമായി അവതരിപ്പിച്ചു.
 
=== ലോക തപാൽ ദിനം ===
      ഫോണും, ഇന്റർനെറ്റും പ്രചാരത്തിൽ വന്നതോടെ പ്രചാരം കുറഞ്ഞ കത്തെന്ന സന്ദേശവിനിമയ മാർഗത്തിന്റെ പ്രാധാന്യം കുട്ടികളെ വ്യക്തമാക്കാൻ ശബ്ദദിന സന്ദേശം നൽകി.
 
=== ദേശീയ പുനരർപ്പണ ദിനം ===
   ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയുടെ ചരമദിനം ദേശീയ പുനരർപ്പണ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് എന്തിനാണെന്ന് വിശദമാക്കുന്നതോടൊപ്പം, ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു ലഘു വിവരണം നൽകുക കൂടി ചെയ്തു ശബ്ദം സന്ദേശത്തിലൂടെ...
 
=== സി വി രാമൻ ദിനം ===
     ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ചന്ദ്രശേഖർ വെങ്കിട്ടരാമൻ അഥവാ സി വി രാമൻ ജന്മദിനമായ നവംബർ 7 സിവി രാമൻ ദിനമായി ആചരിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന ഒരു ശബ്ദ സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു...
 
=== ദേശീയ പക്ഷി നിരീക്ഷണ ദിനം ===
     ഏഴാം ക്ലാസ് വിദ്യാർഥിനി സഫ കെ പി യുടെ ശബ്ദ സന്ദേശത്തിലൂടെ നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിനെ കുറിച്ചും,പക്ഷി നിരീക്ഷണത്തിനായി അദ്ദേഹം നടത്തിയ ചുവടുവെപ്പുകളെ കുറിച്ചുമൊക്കെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു...
 
=== ദേശീയോദ്ഗ്രഥന ദിനം ===
      ആഗോള സമൂഹത്തിൽ തന്നെ പകരം വെക്കാനില്ലാത്ത കർമരേഖ യായിരുന്ന ജീവിതത്തിന് ഉടമയും, മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ ജന്മദിനമായ നവംബർ 19ന് ദേശീയോദ്ഗ്രഥന ദിനത്തിൽ ശബ്ദ സന്ദേശം അവതരിപ്പിച്ചു...
 
=== അന്താരാഷ്ട്ര അറബിഭാഷാ ദിനം ===
          അറബി ഭാഷയെ ആറാമത്തെ ഔദ്യോഗികഭാഷയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബർ 18 ആയതിനാലാണ് ആ ദിവസം 2010 മുതൽ യുനെസ്കോയുടെ നേതൃത്വത്തിൽ അറബി ഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം നൽകി...
 
=== ലോക മണ്ണ് ദിനം ===
       2002 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ 5 മണ്ണ് ദിനമായി ആചരിച്ചുവരുന്നു.മണ്ണിന്റെ പ്രാധാന്യം, മലിനമാകുന്ന മണ്ണ്,മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാൻ ശബ്ദ സന്ദേശം സഹായകമാണ്.
 
=== ഭരണഘടനാ ദിനം ===
    സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിലൊന്നായ നവംബർ 26 ഭരണഘടന ദിനത്തിൽ ഭരണഘടന അംഗീകരിക്കപ്പെട്ട ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭരണഘടനാ നിർമാണത്തിൽ താണ്ടിയ ദിവസങ്ങളെ കുറിച്ചും അതിനായി പ്രയത്നിച്ച വ്യക്തികളെക്കുറിച്ചും,ഭരണഘടനയിലെ ഉള്ളടക്കത്തെ കുറിച്ചുമെല്ലാം വിവരം നൽകാൻ  ശബ്ദ സന്ദേശം സഹായിച്ചു.
 
=== സുഗതകുമാരി ഇനി കണ്ണീർ ഓർമ്മ ===
                 മലയാളത്തിലെ പ്രശസ്ത കവയത്രിയും,കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായിരുന്ന സാമൂഹ്യപ്രവർത്തക ശ്രീമതി സുഗതകുമാരി യുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുട്ടികൾക്കായി ശബ്ദ സന്ദേശം അവതരിപ്പിച്ചു...
 
=== ദേശീയ കർഷക ദിനം ===
           ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നത് എന്തിന്, ആ ദിനത്തിന്റെ പ്രാധാന്യം എന്നിവയടങ്ങുന്ന ശബ്ദ സന്ദേശം കുട്ടികൾക്ക് നൽകി.
 
=== അന്താരാഷ്ട്ര പ്രവാസി ദിനം ===
           പിറന്ന നാട്ടിൽ നിന്നും അന്യദേശങ്ങളിൽ എത്തപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി ജനുവരി 9ന് അന്താരാഷ്ട്ര പ്രവാസി ദിനമായി ആചരിക്കുന്നതും,ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള മടങ്ങി വരവുമെല്ലാം  വിശദമാക്കുന്ന ശബ്ദ സന്ദേശം കുട്ടികൾക്കായി നൽകി...
 
=== ദേശീയ യുവജന ദിനം ===
          ഭാരതത്തിലെ സന്യാസിമാരിൽ പ്രമുഖനായ സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശബ്ദ സന്ദേശം അവതരിപ്പിച്ചു
 
=== ലോക ഹിന്ദി ദിനം ===
            ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ജനുവരി 10ന് നാം ലോക ഹിന്ദി ദിനം ആയി ആചരിക്കുന്നു. ഹിന്ദി സമ്മേളനം നടന്ന ജനുവരി 10 ഹിന്ദി ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശബ്ദ ദിന സന്ദേശം നൽകി
 
=== ലോക തണ്ണീർത്തട ദിനം ===
           1971 ഫെബ്രുവരി 2ന് ഇറാനിലെ കാസ്പിയൻ കടൽ തീരത്ത് വെച്ച് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ലോകതണ്ണീർതട ദിനത്തിന്റെ പ്രാധാന്യം ശബ്ദ സന്ദേശത്തിലൂടെ അവതരിപ്പിച്ചു
 
=== ലോക അർബുദ ദിനം ===
           ഫെബ്രുവരി 4 ലോക അർബുദ ദിനത്തിൽ ഈ രോഗത്തിനെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും,രോഗം മുൻകൂട്ടി കണ്ടെത്താനും, പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുതാനുമുതകുന്ന  ശബ്ദ സന്ദേശം നൽകി
 
=== ലോക റേഡിയോ ദിനം ===
              റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരസൂചകമായി ആചരിക്കുന്ന ലോക റേഡിയോ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ശബ്ദ സന്ദേശം നൽകി{{PSchoolFrame/Pages}}
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760059" എന്ന താളിൽനിന്ന് ശേഖരിച്ചത്