Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 86: വരി 86:


='''[[ജി.യു.പി.എസ് മുഴക്കുന്ന്/അക്കാദമിക് മാസ്റ്റർ പ്ലാൻ 2018|അക്കാദമിക് മാസ്റ്റർ പ്ലാൻ 2018]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/അക്കാദമിക് മാസ്റ്റർ പ്ലാൻ 2018|അക്കാദമിക് മാസ്റ്റർ പ്ലാൻ 2018]]'''=
= '''[[ജി.യു.പി.എസ് മുഴക്കുന്ന്/ആൽബം നിർമ്മാണം|ആൽബം നിർമ്മാണം]]''' =
     ഓരോ ക്ലാസ് റൂമുകളിലും പ്രവർത്തന വൈവിധ്യത്തിന് ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുവാൻ കഴിയും.. എങ്കിലും വളരെ രസകരവും, ഹൃദയവുമായി മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണ് ആൽബം നിർമ്മാണം.. എല്ലാ വിഷയങ്ങളിലും നമുക്ക് ആൽബങ്ങൾ നിർമ്മിക്കുവാൻ കഴിയും. ഓരോ ആൽബ നിർമ്മാണത്തിനും ആവശ്യമായ വിഭവങ്ങൾ ശേഖരിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ ആവേശം ജനിപ്പിക്കുന്ന ഒന്നാണ്.. ആനുകാലികങ്ങൾ വളരെ പ്രസക്തമായിരിക്കുന്ന കാലഘട്ടങ്ങളിൽ ഇത്തരം വിഭവങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ല.. കൂടാതെ ഇൻറർനെറ്റ് യുഗം വന്നതോടുകൂടി ഇത്തരം വിഭവങ്ങളുടെ മേഖലകൾ കുറേക്കൂടി വിപുലമായി..
   പഴയ പുസ്തകത്താളുകളിൽ നിന്നും, വർത്തമാന പത്രങ്ങളിൽ നിന്നും ചിത്രങ്ങളും ഫോട്ടോകളും വെട്ടിയെടുക്കുക എന്നത് കുറച്ചുകാലം മുമ്പുവരെ കുട്ടികളുടെ താല്പര്യമുള്ള ഒരു മേഖലയായിരുന്നു.. ഇൻറർനെറ്റ്  സൗകര്യം വന്നതോടുകൂടി, ആവശ്യമായ ഏത് കാര്യങ്ങളും, അറിവുകളും, വളരെ എളുപ്പത്തിൽ ശേഖരിക്കുക എന്നത് നമ്മുടെ ശീലമായി മാറി.. ഇത്തരം സാധ്യതകളെല്ലാം വിവിധ കാലഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്ന പ്രവണതയാണ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കുള്ളത്.. വിവിധ വർഷങ്ങളിൽ ധാരാളം ആൽബങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് .. പക്ഷേ അവ വിവിധ വിഷയം
അടിസ്ഥാനത്തിൽ സൂക്ഷിച്ചു വെക്കുവാൻ ഉള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു എന്ന കാര്യം സത്യമാണ്.. എങ്കിലും ഓരോ അക്കാദമിക വർഷത്തിലും ഞങ്ങളുടെ വിദ്യാലയത്തിലെ വിവിധ ക്ലാസുകളിൽ, വ്യത്യസ്ത വിഷയങ്ങളോടുകൂടി ധാരാളം ആൽബങ്ങൾ രൂപപ്പെടാറുണ്ട്.. പ്രത്യേകമായി പറഞ്ഞാൽ, എൽപി തലത്തിലുള്ള ക്ലാസുകളിൽ ആണ് കുറേക്കൂടി ഗൗരവമായി ഈ പ്രവർത്തനം നടന്നിട്ടുള്ളത്.. എങ്കിലും കൂടുതൽ പരിപൂർണത യോടു കൂടി ധാരാളം ആൽബങ്ങൾ മുതിർന്ന കുട്ടികളും വിവിധ ദിനാചരണങ്ങളോട നുബന്ധിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്.. ഒരു അക്കാദമിക് വർഷത്തിലെ ദിനാചരണങ്ങൾ പിഡിഎഫ് രൂപത്തിൽ ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യാൻ തുടങ്ങിയതോടുകൂടി, നിർമ്മിക്കപ്പെടുന്ന വിവിധ ആൽബങ്ങളുടെ എണ്ണവും വർദ്ധിച്ചു..
അവയിൽ പലതും, ശാസ്ത്ര സാമൂഹ്യ ശാസ്ത്ര , ഗണിതശാസ്ത്ര മേളകളിൽ പ്രദർശന ഇനമായി ഇടം പിടിക്കാറുണ്ട്.. സബ്ജില്ലാ ജില്ലാതലങ്ങളിൽ വരെ ഇത്തരം മികച്ച ആൽബങ്ങൾ കുട്ടികളുടെ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്...
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753283" എന്ന താളിൽനിന്ന് ശേഖരിച്ചത്