Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1979 ഒക്ടോബർ 28-നാണ് മൂത്തേടം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തിന് 52.24 ച.കി. മീറ്റർ വിസ്തൃതി ഉണ്ട്. വടക്ക് എടക്കര, വഴിക്കടവ്, കരുളായ് പഞ്ചായത്തുകളും, തെക്ക് അമരമ്പലം  പഞ്ചായത്തും കിഴക്ക് കരുളായ് പഞ്ചായത്തും, പടിഞ്ഞാറ് നിലമ്പൂർ, പോത്തുകല്ല് പഞ്ചായത്തുമാണ്  പഞ്ചായത്തിന്റെ അതിരുകൾ. 22088 വരുന്ന ജനസംഖ്യയിൽ 11374 പേർ സ്ത്രീകളും 10714 പേർ പുരുഷൻമാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 90% ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിലാണ്  മൂത്തേടം ഗ്രാമപഞ്ചായത്ത്. ഉയർന്ന പ്രദേശങ്ങൾ, സമതലം, തീരസമതലം, ചരിവുകൾ, താഴ്വരകൾ, എന്നിവ 9000 ഏക്കറും, 3000 ഏക്കർ വനപ്രദേശവും പഞ്ചായത്ത് അതിർത്തിയിലുണ്ട്. ചരൽ കലർന്ന മണ്ണും, പുഴയോരങ്ങളിൽ എക്കൽ മണ്ണും ചില സ്ഥലങ്ങളിൽ മണൽ പ്രദേശവും കാണപ്പെടുന്നു. പഞ്ചായത്തിന്റെ പ്രധാന കാർഷിക വിളകൾ നെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയാണ്. പഞ്ചായത്തിലൂടെ ഒഴുകുന്ന പുന്നപ്പുഴ, കരിമ്പുഴ, ഈങ്ങാർ പുഴ എന്നിവ ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. ചെറുതും വലുതുമായ 5 കുളങ്ങളും പഞ്ചായത്തിലുണ്ട്. 23 പൊതു കിണറുകളും 22 പൊതു കുടിവെള്ള ടാപ്പുകളും പഞ്ചായത്ത് നിവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിൽ ജലസേചന സൌകര്യം ലഭ്യമാക്കുന്ന കനാലാണ് ചേലക്കടവ്- ചെമ്മംത്തിട്ട കനാൽ. പഞ്ചായത്തിലെ പ്രധാന കുന്ന് ചീനിക്കുന്നും മല കോട്ടമലയുമാണ്. പഞ്ചായത്തിന്റ മൊത്തം വിസ്തൃതിയുടെ 20% വനപ്രദേശമാണ്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികൾ കരിപ്പൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. റയിൽവേ ഗതാഗതത്തിനായി നിലമ്പൂർ റയിൽവേ സ്റ്റ്റ്റേഷനും തുറമുഖം എന്ന നിലയിൽ കൊച്ചി, ബേപ്പൂർ തുറമുഖങ്ങളും പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. മൂത്തേടം പഞ്ചായത്തിൽ പൊതുമരാമത്തിനു കീഴിലുള്ള റോഡാണ് കാറ്റാടിക്കടവു മുതൽ കല്ലേന്തോട് മുക്ക് വരെയുള്ള റോഡ്. ഈ റോഡ് 1954 ൽ നിർമ്മിക്കപ്പെട്ടു. പൊതുമരാമത്ത് ഏറ്റെടുത്ത് 1966 ലാണ്. കരുളായി- എടക്കര, എടക്കര- നെല്ലിക്കുന്ന് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. എടക്കര, വഴിക്കടവ് ബസ് സ്റ്റ്റാന്റുകളിലാണ് പഞ്ചായത്തിന്റെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. കാറ്റാടി, പാലാങ്കര പാലങ്ങൾ പഞ്ചായത്തിലെ ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നു. പൊതുവിതരണ മേഖലയിൽ 9 റേഷൻ കടകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. കാരപ്പുറത്ത് പ്രവർത്തിക്കുന്ന ഓരോ മാവേലി-നീതി സ്റ്റ്റോറുകൾ പൊതു വിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. മൂത്തേടം പഞ്ചായത്തിലെ ജനങ്ങൾ പരമ്പരാഗതമായ ആചാര മര്യാദകളിലും സൌഹാർദ്ദപരമായ ജീവിത രീതിയിലും അദ്ധ്വാന ശേഷിയിലും സാംസ്കാരിക മൂല്യങ്ങളിലും പ്രാമുഖ്യം നൽകുന്നവരാണ്. നിരവധി ആരാധനാലയങ്ങളുള്ള പഞ്ചായത്താണ് മൂത്തേടം. 5 ക്ഷേത്രങ്ങളും 5 മുസ്ളീം പള്ളികളും 9 ക്രിസ്ത്യൻ ദേവാലയങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. കാളിമുത്തപ്പൻ കാവ്, കുഴിപ്പംകുളം ശിവക്ഷേത്രം, സെന്റ് ജോസഫ്, സെന്റ് മേരീസ്, മാർത്തോമ്മാ ചർച്ച് എന്നിവ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങളും തിരുന്നാളും പെരുന്നാളും എല്ലാ മതവിഭാഗക്കാരും ആഘോഷപൂർവ്വം കൊണ്ടാടുന്നു. മൂത്തേടം, ചെമ്മംതിട്ട എന്നിവിടങ്ങളിലെ കാളപ്പൂട്ട് ഉത്സവം പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ഏകദേശം 150 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ആദിവാസി മേഖലയിൽ നിന്നുള്ള പ്രാകൃതചികിത്സാരീതികളും അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ ചികിത്സാരീതികൾ ഇവിടെ നിലനിന്നിരുന്നു. ആയൂർവേദ ഔഷധങ്ങൾ സുലഭമായി ലഭിക്കുന്നതു കൊണ്ട് ആയുർവേദ ചികിത്സാരീതികളും പഞ്ചായത്തിലുണ്ട്. ഒരു പ്രഥമികആരോഗ്യകേന്ദ്രവും അതിനോടനുബന്ധിച്ചുള്ള 3 സബ്സെന്ററുകളും മാത്രമാണ് അലോപ്പതി രംഗത്ത് പ്രവർത്തിക്കുന്നത്. പ്രാഥമികആരോഗ്യകേന്ദ്രം കാരപ്പുറത്തും സബ്സെന്ററുകൾ കൽക്കുളം, കുററിക്കാട്, ചെമ്മംതിട്ട എന്നിവിടങ്ങളിലുമാണ്. ആയുർവേദ ചികിത്സാരംഗത്ത് മൂത്തേടം ഗവൺമെന്റ് ആയൂർവേദ ഡിസ്പെൻസറി പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. കാരപ്പുറം കേന്ദ്രമാക്കി ഹോമിയോ ഡിസ്പെൻസറിയും പ്രവർത്തിക്കുന്നു. ആരോഗ്യപരിപാലന രംഗത്ത് സജീവമായ പ്രവർത്തനം നടത്തുകയാണ് മൂത്തേടം ഗ്രാമപഞ്ചായത്ത്. എടക്കര ഗ്രൈസ് ആശുപത്രി പഞ്ചായത്തിൽ ആംബുലൻസ് സൌകര്യം ലഭ്യമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ചാമപ്പറമ്പിൽ ഒരു മൃഗാശുപത്രിയും അതിനോട് അനുബന്ധിച്ചുള്ള സബ് സെന്റർ കാരപ്പുറത്തും പ്രവർത്തിക്കുന്നു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛനേയും, ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും, നാരായണീയത്തിന്റെ കർത്താവായ മേൽപ്പത്തൂർ ഭട്ടതിരിയേയും, മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന മോയിൻകുട്ടി വൈദ്യരെയും പോറ്റിവളർത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽപ്പെട്ട പഞ്ചായത്താണ് മൂത്തേടം. 1928ൽ വലിയ പീടിക ഉണ്ണിഹസ്സൻ ഹാജി സ്ഥാപിച്ച മാപ്പിള ബോർഡ് സ്കൂളാണ് പഞ്ചായത്തിലെ പ്രഥമ വിദ്യാലയം. 1974 ൽ ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഇതിനെ ഹൈസ്ക്കൂളായി ഉയർത്തി. ചോളമുണ്ട, കാരപ്പുറം, വട്ടപ്പാടം, ഉച്ചക്കുളം എന്നിവിടങ്ങളിലാണ് ഗവൺമെന്റ് എൽ.പി.സ്കൂളുകൾ പ്രവർത്തിക്കുന്നത്. താളിപ്പാടം കേന്ദ്രീകരിച്ച് ഗവൺമെന്റ് യു.പി.സ്കൂൾ പ്രവർത്തിക്കുന്നു. ഈ വിദ്യാലയങ്ങൾ സർക്കാർ മേഖലയിൽ ഉൾപ്പെടുന്നവയാണ്. ഒരു ഹയർ സെക്കന്ററി സ്കൂളും പഞ്ചായത്തിലുണ്ട്. ക്രസന്റ് യു. പി. സ്കൂൾ കാരപ്പുറം, സെന്റ് മേരീസ് സ്കൂൾ മൂത്തേടം, എം. എം. എം എൽ പി സ്കൂൾ കൽകുളം എന്നിവ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളാണ്. നിർമ്മല അഭയഭവൻ എന്ന സാമൂഹ്യ സ്ഥാപനം കാരപ്പുറത്ത് പ്രവർത്തിക്കുന്നു. മൂത്തേടം സഹകരണ ബാങ്ക്, കാരപ്പുറം, മരംവെട്ടിച്ചാൽ വനിതാ ബാങ്ക്, കാരപ്പുറം അർബൻ ബാങ്ക് എന്നിവ പഞ്ചായത്തിന്റെ സാമ്പത്തിക രംഗവുമായ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പൂങ്കുളം കൈയിൽ പ്രവർത്തിക്കുന്ന നിസിരി ഗ്രന്ഥശാല, കാരപ്പുറത്തെ കവിത ഗ്രന്ഥശാല എന്നിവ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലകളാണ്. സമസ്യബാലംകുളം, അനശ്വര കാരപ്പുറം, തനിമ പനമ്പറ്റ, ശ്രീദുർഗ ബോട്ടും പടി, പ്രണവം കാരപ്പുറം എന്നിവ പഞ്ചായത്തിലെ വായനശാലകളാണ്. ഇതിനു പുറമേ ചീനിക്കുന്ന്, കൽകുളം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഉപാസന, അംബേദ്കർ, വൈ. സി ഒ വായനശാലകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. വൈദ്യുതി ബോർഡ് ഓഫീസ്, വില്ലേജ് ആഫീസ്, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവ എടക്കരയിൽ പ്രവർത്തിക്കുന്നു. കാരപ്പുറത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളാണ് വാട്ടർ അതോറിറ്റി, കൃഷിഭവൻ എന്നിവ. പോലീസ് സ്റ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എടക്കരയിലാണ്. അഞ്ച് തപാൽ ഓഫീസുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു.

ഒപ്പന, മാപ്പിളപ്പാട്ട്,ദഫ് മുട്ട് എന്നീ കലാരൂപങ്ങൾ ഈ പ്രദേശങ്ങളിലെ മുസ്ലിം സഹോദരങ്ങളുടെ പ്രധാനപ്പെട്ട കലാരൂപങ്ങളിൽ ചിലതാണ്.. തിരുവാതിരക്കളി, ഭരതനാട്യം, കുച്ചിപ്പുടി, തുടങ്ങിയ മേഖലയിൽ ഹൈന്ദവ സഹോദരങ്ങൾ തിളങ്ങി നിൽക്കുന്നു.. മാർഗംകളി, ഈ മേഖലയിലെ ക്രൈസ്തവ സഹോദരങ്ങളുടെ വീടുകളിൽ  കല്യാണത്തലേന്ന് മുഴങ്ങി കേൾക്കാറുണ്ട്. മാത്രമല്ല സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ പള്ളി പെരുന്നാൾ, നബിദിന ആഘോഷങ്ങൾ, അഖണ്ഡനാമയജ്ഞം തുടങ്ങിയവയെല്ലാം സ്ഥിരമായി  കാരപ്പുറത്തിന്റെ മണ്ണിൽ കാണാവുന്നതാണ്..
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749462" എന്ന താളിൽനിന്ന് ശേഖരിച്ചത്