"എസ് എ എൽ പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എ എൽ പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:01, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→കുതിരപ്പാണ്ടി റോഡ്: വിവരങ്ങൾ,ചിത്രം ചേർത്തു
(→കുതിരപ്പാണ്ടി റോഡ്: ചിത്രം ചേർത്തു) |
(→കുതിരപ്പാണ്ടി റോഡ്: വിവരങ്ങൾ,ചിത്രം ചേർത്തു) |
||
വരി 34: | വരി 34: | ||
== കുതിരപ്പാണ്ടി റോഡ് == | == കുതിരപ്പാണ്ടി റോഡ് == | ||
[[പ്രമാണം:15227 kuthirappandi road.jpeg|ലഘുചിത്രം|കുതിരപ്പാണ്ടി റോഡ് ബാണാസുര സാഗറിലേക്ക്...]] | [[പ്രമാണം:15227 kuthirappandi road.jpeg|ലഘുചിത്രം|കുതിരപ്പാണ്ടി റോഡ് ബാണാസുര സാഗറിലേക്ക്...]]വയനാടിന്റെ ചരിത്രത്തിൽ ഏറെ സ്ഥാനമുള്ള ഒരു സവിശേഷ പാതയാണ് കുതിരപ്പാണ്ടി റോഡ്. ടിപ്പു സുൽത്താനും ബ്രട്ടീഷുകാരും പിന്നീട് അനേകം കുടിയേറ്റക്കാരും ഈ പാതയിലൂടെ കടന്നു വന്നു. | ||
തെക്കെവയനാട്ടിലെ ആദ്യത്തെ റോഡായ വൈത്തിരി- തിരുവണ-മാനന്തവാടി റോഡ്, കോഴിക്കോട്-വൈത്തിരി വഴി മാനന്തവാടിയിലേക്കും അതു വഴി മൈസുരിലേക്കും സൈന്യനീക്കത്തിനു വേണ്ടി ടിപ്പു നിർമ്മിച്ചതാണ്.സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താൻ പാണ്ടിയിൽ (ചങ്ങാടം) കുതിരകളെ കെട്ടി വലിപ്പിച്ചതു കൊണ്ടാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന് പേർ വന്നത്.പിന്നീട്മലബാറിൽ ബ്രിട്ടിഷ് ആധിപത്യം (ഈസ്റ് ഇന്ത്യാക്കമ്പനി) ഉറച്ചതോടെ കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ച് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പറ്റിയ രൂപത്തിലാക്കി. ഈ കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഇൻകോർപ്പറേറ്റ് ചെയ്ത ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പിനി തരിയോട് വില്ലേജിലെ താണ്ടിയോട് പ്രദേശത്ത് സ്വർണഖനനം ആരംഭിച്ചത്. | |||
ബ്രട്ടീഷ് ആധിപത്യം വന്നതോടെ ഈ പാത കുടിയേറ്റക്കാരുടേതായി മാറി. ആദ്യ കാലത്ത് കേരളത്തിന്റെ വടക്കൻ പ്രദേശത്തു നിന്നുള്ളവരായിരുന്നു കുടിയേറ്റക്കാർ. 1940കൾ മുതൽ തെക്കൻ ഭാഗത്തുള്ളവരും കുടിയേറ്റക്കാരായി എത്തി. തരിയോട് എന്ന സ്ഥലം സജീവമായി. അത് വികസിച്ചു വന്നു. വിവിധ സ്ഥാപനങ്ങൾ ഉയർന്നു വന്നു.കുറ്റ്യാടി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ബാണാസുര ഡാമിന്റെ സ്ഥാപനം തരിയോടിനെയും ഒപ്പം കുതിരപ്പാണ്ടി റോഡിനേയും വെള്ളത്തിനടിയിലാക്കി. ഏഴ് കിലോ മീറ്ററോളം റോഡ്ബാണാസുര ഡാം വിഴുങ്ങി. ഇവിടെ ജീവിച്ചിരുന്നവർ ഈ പാതയിലൂടെ തന്നെ പല വഴികളിലേക്കായി കുടിയിറങ്ങി പിരിഞ്ഞു. |