Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
കഴിഞ്ഞ പ്രളയകാലത്തു മണ്ണടിഞ്ഞ് നശിച്ച ചാലിയാർ തീരത്തെ കൊട്ടാരം കടവ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റുകളുടെയും, നടുലങ്ങാടി അയൽക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ ശുചീകരിച്ചു. കുളിക്കാനും, അലക്കാനും ഉപയോഗിച്ചിരുന്ന കടവ് പ്രളയത്തിൽ മണ്ണടിഞ്ഞതോടെ നിരവധി വീട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. വെള്ളത്തിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും  നീക്കം ചെയ്ത വിദ്യാർത്ഥികൾ കടവിൽ പൂച്ചെടികളും നട്ടു.
കഴിഞ്ഞ പ്രളയകാലത്തു മണ്ണടിഞ്ഞ് നശിച്ച ചാലിയാർ തീരത്തെ കൊട്ടാരം കടവ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റുകളുടെയും, നടുലങ്ങാടി അയൽക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ ശുചീകരിച്ചു. കുളിക്കാനും, അലക്കാനും ഉപയോഗിച്ചിരുന്ന കടവ് പ്രളയത്തിൽ മണ്ണടിഞ്ഞതോടെ നിരവധി വീട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. വെള്ളത്തിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും  നീക്കം ചെയ്ത വിദ്യാർത്ഥികൾ കടവിൽ പൂച്ചെടികളും നട്ടു.
[[പ്രമാണം:48002-04 chaliyar cleaning.jpg|നടുവിൽ|ലഘുചിത്രം|'''ചാലിയാർ ശുചീകരണം''']]
[[പ്രമാണം:48002-04 chaliyar cleaning.jpg|നടുവിൽ|ലഘുചിത്രം|'''ചാലിയാർ ശുചീകരണം''']]
=== <u>പെരുന്നാൾ കിറ്റ് വിതരണം</u> ===
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വളണ്ടിയർമാർ സ്വയം ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും,സ്കൂൾ ക്യാമ്പസ്സിലെ ജൈവ കൃഷിയിടത്തിൽ വിളയിച്ച പച്ചക്കറികളും അടങ്ങുന്നതാണ് കിറ്റ്
=== <u>സഹചാരി പുരസ്ക്കാരം സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന്</u> ===
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.  മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ  ജില്ലാ കളക്ടർ K. ഗോപാല കൃഷ്ണനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ K.T മുനീബുറഹ്മാൻ, NSS പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം
[[പ്രമാണം:48002-sahachari puraskar.jpg|നടുവിൽ|ലഘുചിത്രം|സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു]]
=== <u>'വയലും വീടും'</u> ===
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ ശിശുദിനാഘോഷം ഇരട്ടി മധുരമുള്ളതായി.'വയലും വീടും' എന്ന തലക്കെട്ടിൽ ശിശുദിനത്തിൽ സ്കൂൾ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ് ഏറ്റെടുത്തു നടത്തിയത്.സ്കൂളിലെ കുട്ടി കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ ഇറക്കുന്ന നെൽകൃഷിയുടെ 'ഞാറു നടീൽ ' ആയിരുന്നു വയലും വീടും പരിപാടിയിലെ ആദ്യത്തേത്.അരീക്കോട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ടികെടി അബ്ദുഹാജി ഞാറു നടീലിന് നേതൃത്വം നൽകി. രാവിലെ 8 30 ന് ആഘോഷ നിറവിൽ നടന്ന നടീൽഉത്സവത്തിന് കുട്ടികൾക്കൊപ്പം നാട്ടുകാരും മുതിർന്ന കർഷകരും പങ്കുചേർന്നു. തുടർന്ന് 10.30  തെരട്ടമ്മല്ലിൽ വെച്ച് 'സഹപാഠിക്കൊരു വീട്' പദ്ധതിയിൽ അതിഥി തൊഴിലാളിയായി ഇവിടെ എത്തിയ രാജസ്ഥാൻ സ്വദേശിയുടെ എട്ടാംക്ലാസിൽ പഠിക്കുന്ന അരിഷബാനുവിന് എൻ.എസ്.എസ് നേതൃത്വത്തിൽ നിർമിച്ചു നൽകിയ ഏഴാമത്തെ വീടിന്റെ താക്കോൽ കുട്ടികൾ ചേർന്ന് കൈമാറി. ശിശു ദിനത്തിൽ പ്രത്യേക വേഷവിധാനങ്ങളോടെ കൂടെ എത്തിയ വിദ്യാർത്ഥികൾ താക്കോലിനോടൊപ്പം വൃക്ഷത്തൈ കൈമാറി. വിദ്യാർഥികൾ തന്നെ മുൻകൈയെടുത്ത് മധുരപലഹാരങ്ങൾ വിതരണംചെയ്തു ഗൃഹപ്രവേശനം ആഘോഷമാക്കി.
സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് ഞാറു നടീലും ഗൃഹപ്രവേശനം നടന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെള്ളേരി ചാലി പാടത്ത് എൻ.എസ്.എസ് വളണ്ടിയർമാർ ഒരേക്കർ നെൽപ്പാടത്ത് കൃഷി ഇറക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം ശ്രീ നൗഷർ കല്ലടയുടെ മാർഗനിർദേശങ്ങളോടെ പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കി പുതിയ പരീക്ഷത്തിന് ഇറങ്ങുകയാണ്. 'കൂട്ടായ്മയുടെ കൈപ്പുണ്യം' ഭക്ഷ്യമേള സംഘടിപ്പിച്ച് നേരത്തെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് കീഴിൽ 6 നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കൊവിഡ് മൂലം കൂട്ടായ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഏഴാമത്തെ വീട് നിർമ്മാണം പൂർത്തിയാക്കിയത്. അതിഥി തൊഴിലാളികളെ ചേർത്തു പിടിക്കാൻ വേണ്ടി കൂടിയാണ് ഈ സംരംഭത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002-vayal.jpg|'''ഞാറു നടീൽ'''
പ്രമാണം:48002-01 seventh home key.jpeg|'''സഹപാടിക്കൊരു വീട് ഏഴാമത്തെ വീടിന്റെ  താക്കോൽ ദാനം'''
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734280" എന്ന താളിൽനിന്ന് ശേഖരിച്ചത്