"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
പ്രമാണം:48002-03 c.jpeg|'''കൊയ്ത്തുത്സവത്തിൽ വിദ്യാർത്ഥികൾ'''  
പ്രമാണം:48002-03 c.jpeg|'''കൊയ്ത്തുത്സവത്തിൽ വിദ്യാർത്ഥികൾ'''  
</gallery>
</gallery>
=== <u>സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക്  പച്ചക്കറികൃഷിയൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ</u> ===
അരീക്കോട്:പുതിയ അധ്യയന വർഷത്തിൽ  സ്കൂളിൽ എത്തുന്ന കുഞ്ഞനിയന്മാർക്കും അനിയത്തിമാർക്കും സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി കാത്തിരിക്കുകയാണ് ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാർ.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോവിഡ് പ്രതിബന്ധങ്ങൾ മറികടന്ന് വിദ്യാർത്ഥികൾ കൃഷിതോട്ടം ഒരുക്കിയിരിക്കുന്നത് .കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പദ്ധതിയുടെ ഔദ്യോഗിക സമർപ്പണം നിർവ്വഹിച്ചു.സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത  പച്ചക്കറികൃഷിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയൂം സ്കൂൾ ഉച്ച ഭക്ഷണത്തിനാവശ്യമായി വരുന്ന പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വർഷത്തിൽ എല്ലാ കാലത്തും പച്ചക്കറി കൃഷി ചെയ്യുന്നതിന്നാവശ്യമായ മഴമറയിലാണ് കൃഷി എന്നതാണ് പ്രധാന ആകർഷണം. മഴ മറക്കുളളിൽ ഡ്രിപ്പ് ഇറിഗേഷൻ രീതി, ലംബമാന കൃഷീ,തിരിനാള കൃഷി , തൂക്കു പൂന്തോട്ടം  മിസ്റ്റ് ഇറിഗേഷൻ എന്നീ നൂതന കാർഷിക രീതികൾ സംയോജിപ്പിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. മേൽ കൃഷി രീതികളെകുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം ലഭ്യമാക്കുക എന്നത് കൂടിയാണ് സ്ക്കൂൾ എൻ.എസ്.എസ് ന്റെ കീഴിൽ നടത്തുന്ന ഈ പ്രൊജക്ടിന്റെ മുഖ്യലക്ഷ്യം. മഴമറക്കുള്ളിലെ കൃഷിക്ക് പുറമെ 'കൃത്യതകൃഷി'യുടെ ഒരു പ്രദർശന യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം ഹൈടെക് കൃഷി രീതികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തലും പദ്ധതിയിലൂടെ ഉന്നമിടുന്നുണ്ട്.കൃഷി ഓഫീസർ ടി നജ്മുദ്ധീൻ  വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങളുമായി എപ്പോഴും കൂടെയുണ്ട്. എൻ.എസ്.എസ് വളണ്ടിയർമാർ സ്കൂളിൽ ഒരു വാഴത്തോട്ടവും നിർമിച്ചിട്ടുണ്ട്.കോവിഡ് മഹാമാരി നേരിടാൻ സർക്കാർ സ്ഥാപിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് തങ്ങളുടെ തൊട്ടത്തിൽനിന്നും അവർ വാഴക്കുലകളും പച്ചക്കറികളും സംഭാവന ചെയ്തിരുന്നു.യുവകർഷകൻ നൗഷർ കല്ലടയുടെ  വെള്ളേരി ചാലിപ്പാടത്ത് വിദ്യാർത്ഥികൾ സ്വന്തമായി വിളയിച്ച ബിരിയാണി അരിയുടെ നെൽ വിത്തുകൾ കർഷകർക്ക് നൽകി സമാഹരിച്ച 31430/- രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായിരുന്നു. കൃഷി ഒരു സംസ്കാരമാക്കി പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളെ സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു.മാനേജിങ് കമ്മിറ്റി പ്രസിഡന്റും  കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ.എൻ വി അബ്ദുറഹിമാൻ ഉപഹാരസമർപ്പണം നടത്തി.കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കോയ കെ എം പദ്ധതി വിശദീകരിച്ചു.  പ്രിൻസിപ്പാൾ കെ ടി മുനീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002-08 spel.jpg|'''കേരള സ്പീക്കർ പി രാമകൃഷ്ണൻ ജൈവ പച്ചക്കറി കൃഷി തോട്ടം ഉത്ഘാടനം  ചെയ്യുന്നു'''
പ്രമാണം:48002-08 speaker.jpg|'''കേരള സ്പീക്കർ പി രാമകൃഷ്ണൻ ജൈവ പച്ചക്കറി കൃഷി തോട്ടം ഉത്ഘാടനം  ചെയ്യുന്നു'''
</gallery>
=== കുളിക്കടവ് ശുചീകരിച്ചു ===
കഴിഞ്ഞ പ്രളയകാലത്തു മണ്ണടിഞ്ഞ് നശിച്ച ചാലിയാർ തീരത്തെ കൊട്ടാരം കടവ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റുകളുടെയും, നടുലങ്ങാടി അയൽക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ ശുചീകരിച്ചു. കുളിക്കാനും, അലക്കാനും ഉപയോഗിച്ചിരുന്ന കടവ് പ്രളയത്തിൽ മണ്ണടിഞ്ഞതോടെ നിരവധി വീട്ടുകാർ ബുദ്ധിമുട്ടിലായിരുന്നു. വെള്ളത്തിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും  നീക്കം ചെയ്ത വിദ്യാർത്ഥികൾ കടവിൽ പൂച്ചെടികളും നട്ടു.
[[പ്രമാണം:48002-04 chaliyar cleaning.jpg|നടുവിൽ|ലഘുചിത്രം|'''ചാലിയാർ ശുചീകരണം''']]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733958" എന്ന താളിൽനിന്ന് ശേഖരിച്ചത്