"ജി.എൽ.പി.എസ് കുന്നംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കുന്നംകുളം/ചരിത്രം (മൂലരൂപം കാണുക)
12:00, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (removed Category:സ്കൂൾ ചരിത്രം using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വിദ്യാലയ ചരിത്രം | ||
കേരളത്തിൻെറ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ 19ാം വാർഡിലാണ് ജി എൽ പി എസ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ എൽ പി വിദ്യാലയമാണിത്. വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തലമുറകളായി ജനസമൂഹത്തിന് വിദ്യയുടെ അക്ഷയപാത്രമായി പ്രവർത്തിക്കുന്നു | |||
സെൻറ് ഇഗ്നേഷ്യസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഇംഗ്ലീഷ് വിദ്യാലയം സാങ്കെതിക ബുദ്ധിമുട്ടുകൾ കാരണം നടത്തി കൊണ്ടു പോകാൻ പ്രയാസം നേരിട്ടതിൻെറ പേരിൽ സർക്കാരിനെ ഏൽപ്പിക്കുകയാണുണ്ടായത്. സ്ത്രീകൾക്കും താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്. പെൺകുട്ടികൾക്കു മാത്രമായി അധ്യയനം നടത്താനുതകുന്ന രീതിയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ജാതി മത പ്രാദേശിക പരിഗണനകൾക്കതീതമായി എല്ലാ വിഭാഗങ്ങൾക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു. ഒരു പ്രദേശത്തിൻെറ വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹൈസ്കൂളിനോട് ക്ലാസ് മുറികളോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിച്ചത് 2019 ൽ സർക്കാർ നടപ്പിലാക്കിയ പ്ലാൻ ഫണ്ട് വഴിയാണ്. വിശാലമായ നാലു ക്ലാസു മുറികളും ഒരു ഓഫീസും ഒന്നര ഏക്കർ സ്ഥലവും ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ വികസനഫണ്ടിൽ നിന്നും സ്റ്റോർ മുറിയുള്ള സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കള പണികഴിപ്പിച്ചിട്ടുണ്ട് |