Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:


<nowiki>*</nowiki>  നൃത്തം''',''' നാടകം''','''സംഘഗാനം '''-''' പരിശീലനങ്ങൾ
<nowiki>*</nowiki>  നൃത്തം''',''' നാടകം''','''സംഘഗാനം '''-''' പരിശീലനങ്ങൾ
=== <u>ഇക്കോ ക്ലബ്</u> ===
ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിൽ ജൂൺ 3 ബുധനാഴ്ച അരുൺ പോൾ , റിന്റ ജെയിംസ്‌ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ആറുംഏഴും ക്ലാസ്സുകളിൽ നിന്നായി 50 കുട്ടികളെ ഉൾപ്പെടുത്തി ഇക്കോക്ലബ്ബ് രൂപീകരിച്ചു .ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പ്രധാനമായും അഞ്ചു മേഖലകളിലായി തിരിക്കാം.
==== 1.'''പരിസ്ഥിതി ദിനാചരണം''' ====
ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്യാനും വിത്ത് കൃഷി ഭവനിൽ നിന്നും എത്തിക്കുന്നതിനും ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി . വിത്ത് വിതരണ രജിസ്റ്റർ വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കുന്നു.
'''2.ജൈവ വൈവിധ്യോദ്യാനം - രൂപീകരണം'''
ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിൽ 2019 ജൂലൈമാസം ആരംഭിച്ച ജൈവ വൈവിധ്യ പാർക്ക്‌ ഏതാണ്ട് 25 സെന്റ്‌ സ്ഥലത്തായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കരിമരുത്, ആര്യവേപ്പ് , രാജപുളി, നെല്ലി ,അശോകമരം ,മാവ് ,മുള, കണിക്കൊന്ന,പേരമരം ,ഇലഞ്ഞി , കായച്ചെടി, ചെമ്പരത്തി , കൊങ്ങിണി ,ചെമ്പകം , മന്ദാരം , തുളസി , പനിക്കൂർക്ക ,ദേവദാരു ,ഞാവൽ , സർവസുഗന്ധി ,പന ,അൽഫോൻസ മാവ്,ഏത്ത വാഴ,കണ്ണൻ കദളി വാഴകൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലും വ്യത്യസ്ത ഗുണങ്ങളിലുമുള്ള മരങ്ങളും ചെടികളും നട്ട് പരിപാലിച്ചു തുടങ്ങി .കുട്ടികളെ ഗ്രൂപ്പ്‌ തിരിച്ച് ഇവ സംഘടിപ്പിക്കാനും നിലമൊരുക്കാനും നടാനും വെള്ളമൊഴിക്കാനും ചുവട് കിളച്ച് കൊന്നച്ചപ്പും ജൈവവളവും നൽകി പരിപാലിക്കാനും ചുമതലപ്പെടുത്തി . ഓരോ പ്രവർത്തനത്തിനും കുട്ടികൾക്ക് വലിയ താല്പര്യമായിരുന്നു. സസ്യങ്ങൾ പരിചയപ്പെടാനും സസ്യപരിപാലനം പരിശീലിക്കാനും മനസികോല്ലാസത്തിനും ആവാസ വ്യവസ്ഥ ചെറിയ രീതിയിൽ പരിചയപ്പെടാനും ഇത് കുട്ടികൾക്ക് ഉപകാരപ്പെട്ടു. ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് നേതൃത്വ പരിശീലനത്തിനും ഈ പരിപാടി കളമൊരുക്കി .
'''3.ഗാന്ധി ജയന്തി ദിനാചരണം:'''
ഒക്ടോബർ 2 ന് തൊട്ടുമുൻപുള്ള രണ്ടുദിവസങ്ങൾ ഗാന്ധിജയന്തിദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. യു പി വിഭാഗത്തിന് പോസ്റ്റർ നിർമാണം പ്രത്യേക മത്സരമായി സംഘടിപ്പിച്ചു . കൂടാതെ ക്വിസ് പ്രോഗ്രാം ക്ലബ്‌ ആനിമേറ്റർമാരായ ശ്രീ അരുൺ പോളിന്റെയും ശ്രീമതി റിന്റ ടീച്ചറിന്റെയും സഹായത്തോടെ മൂന്നാം ക്ലാസ്സ്‌ മുതലുള്ള എല്ലാ ക്ലാസ്സിലും നടത്തുകയുണ്ടായി .
'''4. പൂന്തോട്ടപരിപാലനം''' :
റോസാ തോട്ടം ,സൂര്യകാന്തി , കടലാസുപുഷ്പം, ശങ്കുപുഷ്പം, വാട്ടെർലില്ലി ,സീനിയ, ചെത്തി ,ജമന്തി ,വടാ൪മുല്ല വെന്തി,തിരുഹൃദയച്ചെടി,ചങ്ങലംപരണ്ട ,മറ്റു ഇലച്ചെടികൾ എന്നിവ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയാൽ നട്ടുനനച്ച് പരിപാലിച്ചു ഇക്കോ ക്ലബ്ബ് അംഗങ്ങൾ സ്കൂൾ മുറ്റം മനോഹരമാക്കി.
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723565" എന്ന താളിൽനിന്ന് ശേഖരിച്ചത്