"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:30, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→തലശ്ശേരി ചരിത്ര കുറിപ്പുകളിലൂടെ
(' == തലശ്ശേരി ചരിത്ര കുറിപ്പുകളിലൂടെ == "പ്രകൃതിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 32: | വരി 32: | ||
== തലശ്ശേരി നഗരസഭ == | == തലശ്ശേരി നഗരസഭ == | ||
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തലശ്ശേരി നഗരസഭയെ മലബാറിലെ ആദ്യത്തെ നഗരസഭയെന്നു വിശേഷിപ്പിക്കാം . ഏകദേശം രണ്ടുനൂറ്റാണ്ടുകൾക്ക് മുമ്പ് പലവിധത്തിലും വികസനത്തിന് അവസരം ലഭിച്ച ഒരു ചെറു പട്ടണമായിരുന്നു തലശ്ശേരിയും അതിന്റെ പ്രാന്തപ്രദേശങ്ങളും . നഗരത്തിന്റെ വടക്ക് ധർമ്മടം പഞ്ചായത്ത് , കിഴക്ക് എരഞ്ഞോളി , കോടിയേരി പഞ്ചായത്തുകളും തെക്ക് ന്യൂമാഹി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ . 1865 ലെ പത്താം ആക്ട് അനുസരിച്ച് 1866 നവംബർ 1 -ാം തിയ്യതി തലശ്ശേരി നഗരസഭ നിലവിൽ വന്നു . മുൻസിപ്പാലിറ്റി രൂപീകരിക്കപ്പെട്ട സമയത്ത് മുനിസിപ്പൽ കമ്മീഷൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . മലബാർ കലക്ടറായിരുന്ന ജി.എ. ബല്ലാർഡായിരുന്നു മുനിസിപ്പൽ കമ്മീഷന്റെ ഒന്നാമത്തെ പ്രസിഡണ്ട് . 1885 ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകനായിരുന്ന എ.എഫ് . ലമറൽ കൗൺസിലിന്റെ ഒന്നാമത്തെ ചെയർമാനായി . നഗരത്തിന്റെ അതിരുകൾ ആദ്യമായി വിപുലപ്പെടുത്തിയത് 1880 ലാണ് . വടക്ക് കൊടുവള്ളി പാലം മുതൽ തെക്ക് മൈലാൻ പ്രദേശത്തെ ചെറിയ കുന്നുവരെയും പടിഞ്ഞാറ് കടലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴവരെയുമുള്ള സ്ഥലമായിരുന്നു അന്നത്തെ നഗര സഭാ പ്രദേശം . തെക്ക് വടക്ക് 5 കിലോമീറ്ററും കിഴക്ക് പടിഞ്ഞാറ് 2.5 കിലോമീറ്ററും ഉണ്ടായി രുന്ന നഗസരഭയുടെ വിസ്തീർണ്ണം 7.05 ചതുരശ്രകിലോമീറ്ററായിരുന്നു . 1961 ൽ തലായ പ്രദേശം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുത്തുകയുണ്ടായി . മണ്ണയാട് കുന്നോത്ത് കാവുംഭാഗം വയലളം ദേശങ്ങൾ 1961 ൽ നഗരസഭയോട് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടതോടുകൂടി വിസ്തീർണ്ണം 15.35 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു . കോടിയേരി പഞ്ചായത്തിനെ 90 കളിൽ തലശ്ശേരി നഗരസഭയോട് ചേർത്തെങ്കിലും പിന്നീട് വേർപെടുത്തുകയും അടുത്തകാലത്ത് വീണ്ടും കൂട്ടിച്ചേർക്കു കയും ചെയ്തു . സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുനിന്നും നോക്കിയാൽ സമുദ്രത്തിൽ കാണുന്ന പാറക്കൂട്ടങ്ങൾ ഒരു കാലത്ത് തലശ്ശേരിയിലെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലമായിരു ന്നു . കടൽത്തിരമാലകൾ തലശ്ശേരി പട്ടണത്തെ തഴുകുക മാത്രമല്ല ആക്രമിക്കുകയും ചെയ്തു അതിന്റെ നിരവധി ഹെക്ടർ സ്ഥലം വിഴുങ്ങിക്കളഞ്ഞിട്ടുമുണ്ട് . പോയകാലപ്രതാപ ങ്ങളിൽ നിന്നും ആധുനിക കാലവികസനങ്ങളിലേക്ക് കുതിക്കുന്ന തലശ്ശേരി നഗരസഭക്ക് 150 വയസ്സ് പൂർത്തിയായിരിക്കുന്നു . | അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തലശ്ശേരി നഗരസഭയെ മലബാറിലെ ആദ്യത്തെ നഗരസഭയെന്നു വിശേഷിപ്പിക്കാം . ഏകദേശം രണ്ടുനൂറ്റാണ്ടുകൾക്ക് മുമ്പ് പലവിധത്തിലും വികസനത്തിന് അവസരം ലഭിച്ച ഒരു ചെറു പട്ടണമായിരുന്നു തലശ്ശേരിയും അതിന്റെ പ്രാന്തപ്രദേശങ്ങളും . നഗരത്തിന്റെ വടക്ക് ധർമ്മടം പഞ്ചായത്ത് , കിഴക്ക് എരഞ്ഞോളി , കോടിയേരി പഞ്ചായത്തുകളും തെക്ക് ന്യൂമാഹി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ . 1865 ലെ പത്താം ആക്ട് അനുസരിച്ച് 1866 നവംബർ 1 -ാം തിയ്യതി തലശ്ശേരി നഗരസഭ നിലവിൽ വന്നു . മുൻസിപ്പാലിറ്റി രൂപീകരിക്കപ്പെട്ട സമയത്ത് മുനിസിപ്പൽ കമ്മീഷൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . മലബാർ കലക്ടറായിരുന്ന ജി.എ. ബല്ലാർഡായിരുന്നു മുനിസിപ്പൽ കമ്മീഷന്റെ ഒന്നാമത്തെ പ്രസിഡണ്ട് . 1885 ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകനായിരുന്ന എ.എഫ് . ലമറൽ കൗൺസിലിന്റെ ഒന്നാമത്തെ ചെയർമാനായി . നഗരത്തിന്റെ അതിരുകൾ ആദ്യമായി വിപുലപ്പെടുത്തിയത് 1880 ലാണ് . വടക്ക് കൊടുവള്ളി പാലം മുതൽ തെക്ക് മൈലാൻ പ്രദേശത്തെ ചെറിയ കുന്നുവരെയും പടിഞ്ഞാറ് കടലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴവരെയുമുള്ള സ്ഥലമായിരുന്നു അന്നത്തെ നഗര സഭാ പ്രദേശം . തെക്ക് വടക്ക് 5 കിലോമീറ്ററും കിഴക്ക് പടിഞ്ഞാറ് 2.5 കിലോമീറ്ററും ഉണ്ടായി രുന്ന നഗസരഭയുടെ വിസ്തീർണ്ണം 7.05 ചതുരശ്രകിലോമീറ്ററായിരുന്നു . 1961 ൽ തലായ പ്രദേശം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുത്തുകയുണ്ടായി . മണ്ണയാട് കുന്നോത്ത് കാവുംഭാഗം വയലളം ദേശങ്ങൾ 1961 ൽ നഗരസഭയോട് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടതോടുകൂടി വിസ്തീർണ്ണം 15.35 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു . കോടിയേരി പഞ്ചായത്തിനെ 90 കളിൽ തലശ്ശേരി നഗരസഭയോട് ചേർത്തെങ്കിലും പിന്നീട് വേർപെടുത്തുകയും അടുത്തകാലത്ത് വീണ്ടും കൂട്ടിച്ചേർക്കു കയും ചെയ്തു . സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുനിന്നും നോക്കിയാൽ സമുദ്രത്തിൽ കാണുന്ന പാറക്കൂട്ടങ്ങൾ ഒരു കാലത്ത് തലശ്ശേരിയിലെ മത്സ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലമായിരു ന്നു . കടൽത്തിരമാലകൾ തലശ്ശേരി പട്ടണത്തെ തഴുകുക മാത്രമല്ല ആക്രമിക്കുകയും ചെയ്തു അതിന്റെ നിരവധി ഹെക്ടർ സ്ഥലം വിഴുങ്ങിക്കളഞ്ഞിട്ടുമുണ്ട് . പോയകാലപ്രതാപ ങ്ങളിൽ നിന്നും ആധുനിക കാലവികസനങ്ങളിലേക്ക് കുതിക്കുന്ന തലശ്ശേരി നഗരസഭക്ക് 150 വയസ്സ് പൂർത്തിയായിരിക്കുന്നു . | ||
== ഹോളിറോസറി ചർച്ച് == | |||
പതിനാറാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ കടൽത്തീരത്ത് ഇന്ന് കോട്ടയുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഹോളി റോസറി ചർച്ച് ( ജപമാലാരാജ്ഞിയുടെ പള്ളി ആണ് തലശ്ശേരിയിലെ ഏറ്റവും പഴയ ക്രിസ്റ്റ്യൻ ദേവാലയം . 400 ലേറെ വർഷം പഴക്കമുള്ള ഈ ദേവാലയത്തിന് ഉത്തരമലബാറിലെ ആദ്യകാല ദേവാലയങ്ങളിൽ പ്രമുഖമായ സ്ഥാന മാണ് ഉള്ളത് . Queen of the Holy Rosary യുടെ സ്മരണാർത്ഥം ഡൊമിനിഗോ റോഡിക്സ് എന്ന ഒരു പോർച്ചുഗീസ് കച്ചവടക്കാരനാണ് പള്ളി പണിതത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു . 1609 വരെ ഈ പള്ളി ഗോവ അതിരൂപതയുടെ മേൽനോട്ടത്തിലായിരുന്നു . ആദ്യം പണിത പള്ളി കടലാക്രമണത്തിൽ നശിക്കപ്പെട്ടതിനെതുടർന്ന് മാങ്കല്ല് എന്ന് വിളിക്കുന്ന പാറക്കെട്ടു നിറഞ്ഞ ഭാഗത്ത് പുതുതായി വീണ്ടും പണികഴിപ്പിച്ചു . 18 -ാം നൂറ്റാണ്ടിന്റെ ആരം ഭത്തിൽ ഈ പള്ളിയും കടലാക്രമണത്തിൽ നശിച്ചു . ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി തല ശ്ശേരിയിൽ 1708 ൽ കോട്ട സ്ഥാപിച്ചപ്പോൾ ഈശോ സഭക്കാർ ഈ പള്ളി പുതുക്കി പണിതു . 18 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും കടലാക്രമണത്തിൽ പള്ളിക്ക് ക്ഷതം സംഭവിക്കുക യുണ്ടായി . ആദ്യം ഗോവ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഈ പള്ളി 1609 ൽ കൊടു ങ്ങല്ലൂരിന്റെ കീഴിലും തുടർന്ന് മംഗലാപുരം , കോഴിക്കോട് , കണ്ണൂർ രൂപതകൾക്കും കൈമാറി . |