"എ.എം.യു.പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:24, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 86: | വരി 86: | ||
ഇത് സ്കൂളിന്റെ തനതു പ്രവർത്തനത്തെ നാട് ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ സാക്ഷ്യമാണ്. | ഇത് സ്കൂളിന്റെ തനതു പ്രവർത്തനത്തെ നാട് ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ സാക്ഷ്യമാണ്. | ||
== പത്മശ്രീ പുരസ്കാര ജേതാവിനൊപ്പം ഒരു ദിനം == | |||
2022 മാർച്ച് 8 – വനിതാ ദിനത്തിൽ ചെമ്പ്ര എ.എം.യു.പി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പത്മശ്രീ പുരസ്കാരം നേടിയ കെ.വി.റാബിയയെ ആദരിച്ചു. സ്വപ്രയത്നം കൊണ്ട് വിസ്മയം തീർത്ത് സമൂഹത്തിനാകെ അക്ഷരവെളിച്ചം പകർന്ന മഹത് വ്യക്തിയായ കെ.വി.റാബിയയുടെ മലപ്പുറം തിരൂരങ്ങാടിയിലെ വെള്ളിലക്കാടുള്ള വസതിയിൽ ചെന്നാണ് കുട്ടികൾ പൊന്നാടയണിയിച്ച് ആദരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ, സാംസ്കാരികരംഗത്ത് സാമൂഹിക നീതി യാഥാർഥ്യമാക്കാൻ പരിമിതികളെ മറികടന്ന് പൊരുതിയ ചരിത്രം റാബിയ കുട്ടികൾക്ക് മുന്നിൽ വരച്ചുകാട്ടി. അർഹതയ്ക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ തന്റെ ജീവിതം കൊണ്ട് സമൂഹത്തിന് പ്രകാശവും പ്രചോദനവുമായി തീരുകയാണ് റാബിയ എന്ന അതുല്യ വനിത. ആദരിക്കൽ ചടങ്ങ് സ്കൂളിലെ ഹൈ ടെക് ക്ലാസ് മുറിയിൽ കുട്ടികൾ വീക്ഷിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക മിനി കെ ആർ ജെയ്നിവാസ് അധ്യാപകരായ ബുഷ്റ, റംഷിയ, പ്രവീൺ കൊള്ളഞ്ചേരി, ജംഷീർ വിശാരത്ത്, വിദ്യാർത്ഥികളായ നവമി നന്ദൻ, റിമ സൈൻ, മിൻഹ ഫാത്തിമ, ഹയ സദർ, റിദാ കബീർ എന്നിവർ സംബന്ധിച്ചു. | |||
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടവരാണ് കെ.വി റാബിയ എന്ന കറിവേപ്പിൽ റാബിയ. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. | |||
അരയ്ക്കുകീഴെ തളർന്നിട്ടും ചുറ്റുപാടും അക്ഷരവെട്ടം പകർന്നു നൽകിയ പോരാട്ടമാണ് സാക്ഷരതാ യജ്ഞത്തിന്റെ പ്രതീകമായി റാബിയയെ മാറ്റിയത്. 1966-ൽ തിരൂരങ്ങാടിയിൽ ജനിച്ച റാബിയയ്ക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിക്കുകയായിരുന്നു. പ്രീഡിഗ്രിവരെ മാത്രമാണ് പഠിച്ചത്. പിന്നീട് പരന്നവായനയിലൂടെ വിവിധ വിഷയങ്ങളിൽ അറിവുനേടി. 1990-കളിൽ സാക്ഷരതാ യജ്ഞമാരംഭിച്ചപ്പോൾ മറ്റുള്ളവർക്ക് അക്ഷരം പഠിപ്പിക്കാൻ റാബിയ മുന്നിട്ടിറങ്ങി. വൈകല്യങ്ങളെ മറികടക്കുന്ന അതിജീവനത്തിന്റെ ഇതിഹാസമാണ് 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന റാബിയയുടെ ആത്മകഥ. | |||
ശാരീരീകമായ വെല്ലുവിളികളെ വകവയ്ക്കാതെ അക്ഷരാർത്ഥത്തിൽ പ്രകാശം പരത്തുന്ന പെൺകുട്ടി. ചെറുപ്പത്തിൽ പോളിയോ വന്ന് കാലുകൾ തളർന്നെങ്കിലും അത് കൂസാതെ അക്ഷരങ്ങളറിഞ്ഞവൾ. അത് ആയുധമാക്കിയവൾ. അറിവു കൊണ്ട് നേടിയ നല്ലെതാക്കെയും കലർപ്പില്ലാതെ ആ നാട്ടുകാർക്ക് പകർന്നു നൽകാൻ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്നവൾ. | |||
ദുർഘടമായ ആ പ്രദേശത്ത് വീൽചെയറിലും മറ്റുള്ളവർ കസേരയിൽ എടുത്തു കൊണ്ടു പോയൊക്കെയാണ് റാബിയയുടെ സാക്ഷരതാ പ്രവർത്തനം നടന്നിരുന്നത്. തന്നെക്കാളും എത്രയോ പ്രായമായ വല്യുമ്മമാരും വല്യപ്പൻമാരും റാബിയയുടെ നിർമ്മലമായ പുഞ്ചിരിക്ക് മുമ്പിൽ പ്രിയ ശിഷ്യരായി. | |||
സാമൂഹ്യ സേവന രംഗത്ത് പരിമിതികളും തിരിച്ചടികളും വക വെക്കാതെ മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ, ലോകത്തിന് മാതൃകയായി പ്രവർത്തിച്ച ചരിത്രമാണ് കെ.വി. റാബിയയുടേത്. സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ പത്മശ്രീ നൽകി കെ.വി. റാബിയയെ രാജ്യം ആദരിക്കുമ്പോൾ അത് തിളക്കം കൂട്ടുന്നത് പത്മശ്രീ പുരസ്കാരത്തിന് കൂടി ആണ്. അത്രയും അർഹമായ കൈകളിലേക്ക് തന്നെയാണ് അത് നൽകുന്നത്. | |||
ഈ വനിതാദിനത്തിൽ റാബിയ എന്ന വനിതയുടെ മുന്നിലിരുന്ന് അവരുടെ ജീവിതപോരാട്ടം മനസ്സിലേക്ക് ആവാഹിച്ചപ്പോൾ പുതുതലമുറയ്ക്ക് അതൊരു ആവേശമായി. ചെറിയ ബുദ്ധിമുട്ടുകളെ പോലും പർവതീകരിച്ച് തങ്ങളുടെ വിധിയെ പഴിക്കുന്നവർക്ക് മുമ്പിൽ ഒരു മാതൃകയായി ജ്വലിച്ചു നിൽക്കുന്ന വനിതയെ മുമ്പിൽ കണ്ട അവർക്ക് പുതിയ ഒരു ഊർജം കിട്ടിയ ആവേശമായിരുന്നു മടങ്ങുമ്പോൾ. | |||
== LSS പരിശീലനം == | == LSS പരിശീലനം == |