"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ (മൂലരൂപം കാണുക)
12:50, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022corrected the school history
Kmupseroor (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kmupseroor (സംവാദം | സംഭാവനകൾ) (corrected the school history) |
||
വരി 65: | വരി 65: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഒരു നൂറ്റാണ്ടിനുമുൻപ് കുഴുവേലിൽ കുഞ്ഞുണ്ണി മാഷിന്റെ ഉത്സാഹത്തിൽ ഇല്ലത്തുപറമ്പിൽ കുട്ടി വൈദ്യരുടെ സഹായത്തോടെ എരൂർ തെക്കേക്കരയിൽ ഒരു കെട്ടിടം നിർമിച്ചു അതിൽ സർക്കാർ ഉടമസ്ഥതയിളുള്ള ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചു. കുറെ നാളുകൾക്കുശേഷം ഇപ്പോഴത്തെ സ്കൂളി ന്റെ സ്ഥാനത്ത് മുല്ലപ്പിള്ളിൽ രാമൻ മേനോൻ ഒരു സ്വകാര്യ പ്രൈമറി സ്കൂളും സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അയിത്തജാതിക്കാർക്ക് വേണ്ടി ശ്രീമൂലം തിരുന്നാൾ എസ്. എം. പി. കോളനിയിൽ പണി കഴിപ്പിച്ച ഒരു സ്കൂളും ഉണ്ടായിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും കൂടി ചേർന്നതാണ് എരൂർ ഗവ. കെ. എം. യു. പി. സ്കൂൾ. മുല്ലപ്പിള്ളി രാമൻ മേനോൻ സ്ഥാപിച്ച പ്രൈമറി വിദ്യാലയം സർക്കാരിന് കൈമാറിയപ്പോൾ അദേഹത്തിന്റെ ഭാര്യയുടെ സ്മരണാർത്ഥമാണ് ഗവ. കാർത്യായാനി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റിയത്.1909 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്ദി 2009-2010മാർച്ചിൽ ആഘോഷിക്കുകയുണ്ടായി. . ഉന്നതരായ സാമൂഹ്യ പ്രവത്തകർ,രാഷ്ട്രീയ നേതാക്കൾ,മികവുറ്റ അധ്യാപകർ തുടങ്ങി അനേകം പ്രഗത്ഭ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാൻ ഈ സരസ്വതി നിലയത്തിന് സാധിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറയിലെ ഏരൂർ ഭാഗത്തുള്ള പെരിക്കാട് ,ചമ്പക്കര, പല്ലിമിറ്റം,ചളിക്കവട്ടം, ഇല്ലിക്കപ്പടി, മാത്തൂർ,പോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. എരൂരിൻറ്റെ തിലകക്കുറിയായി വിളങ്ങുന്ന ഈ സരസ്വതി നിലയം തൃപ്പൂണിത്തുറ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയം എന്ന സൽ പേര് ഇപ്പോഴും നിലനിർത്തിവരുന്നു.മികച്ച ഭൗതിക സാഹചര്യം,പഠന രീതികൾ,പഠന നേട്ടങ്ങൾ,ഐ ടി പഠനം,ജൈവകൃഷി എന്നിവയിൽ ഈ വിദ്യാലയം മികവുറ്റു നിൽക്കുന്നു.നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് എം സി,എസ്.എസ്.ജി എന്നിവ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്നു | |||
. | . | ||