"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:22, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
[[പ്രമാണം:12518 pr.jpg|ലഘുചിത്രം|പകരം=]] | [[പ്രമാണം:12518 pr.jpg|ലഘുചിത്രം|പകരം=]] | ||
[[പ്രമാണം:12518airo.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:12518 balasaba.jpg|ലഘുചിത്രം|balasaba]]a]] | [[പ്രമാണം:12518airo.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:12518 balasaba.jpg|ലഘുചിത്രം|balasaba]]a]] | ||
[[പ്രമാണം:12518kal.jpg|ലഘുചിത്രം|kal|പകരം=]] | [[പ്രമാണം:12518kal.jpg|ലഘുചിത്രം|kal|പകരം=]]'''കൂട്ടുകാർ എല്ലാവരുമുണ്ട്; ഇത് കലക്കൻ കലണ്ടർ''' | ||
കൊവിഡ് കാലം കടന്ന് നവമ്പർ ഒന്നിന് സ്കൂളുകൾ തുറന്നെങ്കിലും മുഴുവൻ കുട്ടികളും ഒരുമിച്ചെത്തുന്ന സാഹചര്യം ഉണ്ടായില്ല . പകുതി കുട്ടികൾ മാത്രമാണ് ഒരു സമയം ക്ലാസിലുള്ളത്. മുഴുവൻ കൂട്ടുകാരെയും കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് | |||
ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിദ്യാലയം കലണ്ടർ തയാറാക്കിയത്. ഒന്നാം തരത്തിലെ കുട്ടികൾക്ക് കൊവിഡ് കാലത്ത് വിദ്യാലയം ഇത്തരത്തിൽ കലണ്ടർ തയാറാക്കി നൽകിയിരുന്നു. ഇത്തവണ വിദ്യാലയത്തിലെ 255 കുട്ടികൾക്കും കലണ്ടർ നൽകി. ചെറുവത്തൂർ ബി.പി സി വി എസ് ബിജുരാജ് പ്രകാശനം നിർവഹിച്ചു. പ്രധാനാധ്യാപിക സി.എം മീനാകുമാരി അധ്യക്ഷയായി. അവധിക്കാലത്ത് കുട്ടികളെ പഠനത്തോട് ചേർത്ത് നിർത്താൻ വിദ്യാലയം നക്ഷത്ര വിളക്ക്, ജിംഗിൾ ബെൽസ് പ്രവർത്തന പുസ്തകങ്ങളും തയാറാക്കി | |||
'''.ക്യൂ ആർ കോഡിൽ ടീച്ചർമാരെ കാണാം''' | |||
. എഴുതാം വരയ്ക്കാം പഠിക്കാം | |||
ഒപ്പം പുസ്തകസഞ്ചിയും | |||
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ടീച്ചർമാരെ കാണാം. അവർ ഓരോ ദിവസം ചെയ്യേണ്ട പ്രവർത്തനങ്ങൾ പറഞ്ഞു തരും. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടയ്ക്കുമ്പോൾ കുട്ടികൾക്കായി വേറിട്ടൊരു പ്രവർത്തന പുസ്തകം ഒരുക്കി നൽകിവിദ്യാലയം. ച " കൂടെ " എന്ന പ്രവർത്തന പുസ്തകത്തിനൊപ്പം കൂട്ടുകൂടുക. കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് 30 പേജുള്ള പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രവർത്തനവും എങ്ങിനെ ചെയ്യണമെന്ന് ടീച്ചർമാർ തന്നെ പറഞ്ഞു കൊടുക്കും. അതിനായി ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതി. വ്യായാമങ്ങൾ, സ്കൂൾ വീഡിയോ എന്നിവയെല്ലാം ഇങ്ങനെ കാണാം. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന് കുട്ടികൾ വിദ്യാലയങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികളെ എങ്ങിനെ പഠനത്തോട് ചേർത്ത് നിർത്താം എന്ന ചിന്തയിൽ നിന്നാണ് ടീച്ചർമാരെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന തരത്തിൽ ഇങ്ങനെയൊരു പ്രവർത്തന പുസ്തകം ഒരുക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പം പുസ്തകസഞ്ചിയും കുട്ടികൾക്ക് നൽകി. വീട്ടിലിരുന്ന് വായിക്കാൻ | |||
ലൈബ്രറി പുസ്തകങ്ങളാണ് സഞ്ചിയിലുള്ളത്. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പെഴുതാൻ " കൂടെ പ്രവർത്തന പുസ്തകത്തിൽ പേജുകൾ ഉണ്ട്. സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു. വിനയൻ പിലിക്കോട്, ടി റജിന, ധന്യ പി പി സംസാരിച്ചു. | |||
[[പ്രമാണം:12518koode1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
'''ഒന്നിച്ചൊന്നായ് അവരെത്തി''' | |||
പാട്ടുപാടി വരവേറ്റ് രക്ഷിതാക്കൾ | |||
നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികൾ ഒരുമിച്ചെത്തിയത് മാതൃഭാഷാ ദിനത്തിലായപ്പോൾ മലയാളത്തനിമയുള്ള പാട്ടുകൾ പാടി വരവേറ്റ് | |||
രക്ഷിതാക്കൾ. താളമിട്ടും ആവേശത്തോടെ ഏറ്റു പാടിയും കുട്ടിക്കൂട്ടം.. സ്കൂൾ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുരം മലയാളം എന്ന പേരിലുള്ള പാട്ടരങ്ങ്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പാട്ടുകൾ ഉൾപ്പെടുത്തി ഒരാഴ്ച നീണ്ട പരിശീലനത്തിലൂടെയാണ് രക്ഷിതാക്കൾ പാട്ടരങ്ങ് ചിട്ടപ്പെടുത്തിയത്. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ, എം.പി ടി എ പ്രസിഡൻ്റ് രമ്യ രാജു, രാജു കെ.വി, വിനയൻ പിലിക്കോട്, അഷ്റഫ് , നമിത സി, ശ്രീജ കെ.പി , സനില കെ, അഞ്ജന ടിവി എന്നിവർ പാട്ടുകൾ പാടി. സ്കൂൾ പ്രധാനാധ്യാപിക സി.എം മീനാകുമാരി മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മുഴുവൻ കുട്ടികളെയും ഒരുമിച്ച് ക്ലാസ് മുറികളിലേക്ക് വരവേറ്റു. ക്ലാസുമുറികളിൽ നല്ല വായന, കുട്ടികളുടെ പാട്ട് തുടങ്ങിയ പരിപാടികൾ നടന്നു. | |||
കെ. ആർ ഹേമലത, ബാലചന്ദ്രൻ എരവിൽ സംസാരിച്ചു. | |||
[[പ്രമാണം:12518 patt.jpg|ലഘുചിത്രം]] |