|
|
വരി 1: |
വരി 1: |
| history
| | == കഴിവുറ്റ അദ്ധ്യാപകരുടെ കൌൺസിലിങ് == |
| | |
| '''ജി. എച്ച്. എസ്. തിരുവഴിയാട് ചരിത്രം'''
| |
| | |
| പാലക്കാട് ജില്ലയിലെ അയിലൂർ പഞ്ചായത്തിലെ ഒരു പിന്നാക്ക പ്രദേശമായ തിരുവഴിയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്. തിരുവഴിയാട്. നെല്ലിയാമ്പതി മലയുടെ യും അയില മുടിച്ചി മലയുടെയും ശീതളഛായയിൽ പച്ച വിരിപ്പിട്ട നെൽവയലുകൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിനു നൂറിലധികം വർഷത്തെ പാരമ്പര്യം ഉണ്ട്.
| |
| | |
| 1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചപ്പോൾ ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| |
| | |
| പരിസരപ്രദേശത്തുള്ള കുട്ടികളെ നിർബന്ധപൂർവ്വം ഈ സ്കൂളിലേക്ക് തന്നെ കൊണ്ടുവരുന്നതിന് പ്രയത്നിച്ച രണ്ടു പ്രമുഖ വ്യക്തികളാണ് 30 വർഷത്തിലധികം ഈ വിദ്യാലയത്തിലെ പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന കൊടകര വടക്കേ ഭവനിലെ ശ്രീ. വി. കെ. എസ്. ഉണ്ണിയും, ഈ വിദ്യാലയത്തിൽ ശിപായിയായിരുന്ന പാതിയാട്ടെ ശ്രീ. ശ്രീനാരായണൻ നായരും. വിദ്യാർത്ഥികളുടെ ആധിക്യവും സ്ഥലപരിമിതിമൂലം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കേണ്ടി വന്നു.
| |
| | |
| പിന്നീട് വലിയ പുരോഗതി സ്‌കൂളിന് കൈവന്നു. RMSA പദ്ധതിയിൽ ഹൈസ്‌കൂൾ നിലവിൽ വന്നു. കെട്ടിടങ്ങൾ ഇപ്പോഴുണ്ട്. 100% വിജയശതമാനവും തുടർച്ചയായി ലഭിക്കുന്നുണ്ട്.
| |
| | |
| '''മുൻ പ്രധാനാധ്യാപകർ.'''
| |
| | |
| എം കെ പവനൻ
| |
| | |
| റഹിയാനത്ത്
| |
| | |
| എം എ ജയ്‍ലാവുദ്ദീൻ
| |
| | |
| ടി. കൊച്ച
| |
| | |
| വി. ഹരിദാസ്
| |
| | |
| ജോളി ജോസഫ്
| |
| | |
| വി. ലേഖ
| |
| | |
| കെ. പി. ശോഭ
| |