"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
21:12, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 475: | വരി 475: | ||
മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണ് ചെത്തി. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.ചൊറി , വണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും .തെറ്റിപ്പൂവ് , ചീനപ്പാവ് (ശുദ്ധി ), മല്ലി ഇവ തുല്യ അളവിലെടുത്തരച്ചത് 3 വീതം ദിവസം 3 നേരം എന്ന കണക്കിൽ കൊടുത്താൽ വിഷുചിക ( cholera ) , ആമാതിസാരം , അതിസാരം , ഗൊണോറിയ , ശ്വെത പ്രദരം എന്നീ അസുഖങ്ങൾ മാറിക്കിട്ടും .തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും ( സഹസ യോഗം ) ,ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ് | മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണ് ചെത്തി. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.ചൊറി , വണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും .തെറ്റിപ്പൂവ് , ചീനപ്പാവ് (ശുദ്ധി ), മല്ലി ഇവ തുല്യ അളവിലെടുത്തരച്ചത് 3 വീതം ദിവസം 3 നേരം എന്ന കണക്കിൽ കൊടുത്താൽ വിഷുചിക ( cholera ) , ആമാതിസാരം , അതിസാരം , ഗൊണോറിയ , ശ്വെത പ്രദരം എന്നീ അസുഖങ്ങൾ മാറിക്കിട്ടും .തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും ( സഹസ യോഗം ) ,ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ് | ||
</p> | </p> | ||
===ഞാവൽ=== | |||
<p align="justify"> | |||
ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഗ്രീഷ്മത്തിന്റെയും വർഷത്തിന്റെയും ഋതുസന്ധിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഞാവൽ വൃക്ഷങ്ങൾ സുന്ദരമായ ദൃശ്യമാണ്. ആയുർവേദത്തിൽ ഉപയോഗത്തെ ആധാരമാക്കി ഇതിനെ പ്രമേ ഹൗഷധമായി കണക്കാക്കിയിരിക്കുന്നു .30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ഞാവൽ. പച്ചനിറം സമൃദ്ധമായ ഇലകളുടെ ഭാരത്താൽ തൂങ്ങിക്കിടക്കുന്ന ശാഖകളുള്ള ഞാവൽ മാർച്ച്-ഏപ്രിൽ മാസത്തോടെ നന്നായി പൂക്കുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പഴുത്ത കായ്കൾ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു.നിറയെ ശിഖരങ്ങളോടെ പന്തലിച്ചും ചിലയിടത്ത് നേരെ മേലോട്ടും വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 100-ലേറെ വർഷം ജീവിക്കും. പ്രായമേറുന്തോറും കട്ടികൂടിവരുന്ന പുറംതൊലിയാണ്. തടവിയാൽ തന്നെ ഏറ്റവും പുറംതൊലി അടർന്നുപോവും. ഉള്ളിലെ തൊലിയുടെ പുറംവശത്തിന് കട്ടികുറഞ്ഞ ഒരു പച്ചപുറംഭാഗമുണ്ട്. ഇളംപച്ചനിറമുള്ള പുതിയ കമ്പുകൾ വളരുംതോറും ബ്രൗൺ നിറത്തിലാവും. കട്ടിയുള്ള ഇലകൾ, വളരുംതോറും മിനുസം നഷ്ടപ്പെടും. നുള്ളിയോ കടിച്ചോ നോക്കിയാൽ മാങ്ങയോടു സാമ്യമുള്ള ഒരു രുചിയും മണവും അനുഭവപ്പെടും. ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. നിയതമായ ആകൃതിയില്ലാത്ത വിത്തുകൾ കൂടിച്ചേർന്ന് നീണ്ടുരുണ്ട് ഒരു ചെറിയ സ്തരത്തിനുള്ളിലായായിട്ടാണ് പഴത്തിനുള്ളിൽ ഉണ്ടാവുക.പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദമാണ്. ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്. ഞാവൽത്തൊലി 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് എട്ടിലൊന്നായി വറ്റിച്ച് ഈ കഷായം 25 മി.ലി. വീതം അൽപ്പം തേനും ചേർത്ത് രാവി ലെയും വൈകിട്ടും കുടിക്കാമെങ്കിൽ അതിസാരം , പ്രവാഹിക ഇവ ശമിക്കും . ഞാവൽക്കുരു ഉണക്കിപ്പൊടിച്ച് പൊടി 1 ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസം 3 നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും എന്നു പറയപ്പെടുന്നു . ശരീരം തീ കൊണ്ടും മറ്റും പൊള്ളിയാൽ ഞാവലിന്റെ ഇല സ്വരസവും കൽക്കവുമാക്കി വിധിപ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ പൊള്ളൽ ശമിക്കും . വെന്തുപോയ തൊലി വീണ്ടും കിളിർത്തു വരും . ഞാവൽത്തൊലി , പാച്ചോറ്റിത്തൊലി , കട്ഫലത്തിന്റെ തൊലി ഇവ സമമെടുത്ത് ഉണക്കിപ്പൊടിച്ച് വ്രണത്തിൽ വിതറിയാൽ വണം സുഖമാകും .</p> | |||
===വെറ്റില === | |||
<p align="justify"> | |||
വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജൻമദേശം ഭാരതമാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ മറ്റൊരു പ്രത്യേകത . കയ്പേറിയ രുചിയുള്ള ഈ ഇലകൾ ശരീരത്തിന് ഉള്ളിൽ നിന്ന് ഊഷ്മളത പകരാൻ സഹായകമാണെന്ന് പറയപ്പെടുന്നു. അതുമാത്രമല്ല വെറ്റിലകൾക്ക് ക്ഷാര ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെയും കുടലിലെയും അസന്തുലിതാവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കുകയും വിഷാംശം ഉണ്ടെങ്കിൽ അത് നിർവീര്യമാക്കി ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും. | |||
വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു തുള്ളി വെറ്റിലയെണ്ണ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേയ്ക്കുക, ഇതു ചൂടാക്കി നെഞ്ചിൽ വച്ചാൽ ശ്വാസംമുട്ടൽ കുറയും. കൂടാതെ ഏലയ്ക്ക, ഗ്രാമ്പു, പട്ട, വെറ്റില ഇവ രണ്ടു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒന്നര കപ്പ് ആക്കുക. ഇത് അരിച്ച് ദിവസം മൂന്നു നേരം കുടിച്ചാൽ ആശ്വാസം ലഭിക്കും. | |||
ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക. ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക. കുറച്ചു ദിവസം ഉപയോഗിച്ചാൽ ചുമ പമ്പ കടക്കും. വെറ്റില ബ്രോങ്കൈറ്റിസിനും ഉത്തമപ്രതിവിധിയാണ്.പുറംവേദന കൊണ്ട് വിഷമിക്കുന്നവർക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്.ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.</p> | |||
===ചക്ക=== | |||
<p align="justify"> | |||
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്.അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. മറ്റു വൃക്ഷങ്ങളിൽ നിന്ന് ഭിന്നമാണ് ഈ വൃക്ഷത്തിന്റെ വളർച്ചാ രീതി. കാര്യമായ വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാതെ സമൃദ്ധിയായി വളരുന്നതും ഒരു തരത്തിലുള്ള കീടനാശിനിയുടെ സഹായവും ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷം. ചക്ക സംരക്ഷിക്കാൻ യാതൊരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കേണ്ടി വരുന്നില്ല. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല. ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, രക്തസമ്മർദം, ആസ്മ എന്നിവക്കൊക്കെ ചക്ക ഔഷധഗുണമുള്ള ഫലമാണ്.</p> | |||
===അശോകം=== | |||
<p align="justify"> | |||
ശോകം ഇല്ലാതാക്കുന്നത് എന്നാണ് ഈ വാക്കിൻറെ അർഥം . മനോഹരമായ പുഷ്പങ്ങൾ ഉള്ള വൃക്ഷമാണ് ഇത് . ഹൈന്ദവരും ബുദ്ധ മതക്കാരും ഇതിനെ പുണ്യ വൃക്ഷമായി കരുതുന്നു . | |||
ഔഷധ ഗുണങ്ങൾ : ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട് . ഇതിൻറെ തൊലിക്കും പൂവിനും ഔഷധ ഗുണമുണ്ട് . വയറു വേദന , അർശസ്സ് , വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് . അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും . ഇതിന്റെ തോലിന് ഗര്ഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു .</p> | |||
===മാമ്പഴം === | |||
<p align="justify"> | |||
മാമ്പഴം പല വലിപ്പത്തിലും ഗുണത്തിലും നിറത്തിലുമുണ്ട്. എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലവുമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.</p> |