"കരുവണ്ണൂർ ജി യൂ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരുവണ്ണൂർ ജി യൂ പി എസ്/ചരിത്രം (മൂലരൂപം കാണുക)
23:28, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}Δ | {{PSchoolFrame/Pages}}Δ | ||
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടി 1925ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും പുതുശ്ശേരി കോവുണ്ണി നായരും മുൻകൈ എടുത്തതിന്റെ ഫലമായാണ് സ്കൂളിന് അനുമതി ലഭിച്ചത്. മുതുവംവെള്ളി പറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി ആയിരുന്നു ക്ലാസ് ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. 1925 മുതൽ അഞ്ചു വർഷക്കാലം ചന്തു മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. | |||
താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ, പുതുശ്ശേരി കോവുണ്ണിനായർ കുന്നത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കുന്നത്ത് സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടു തുടങ്ങി. മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് പിന്നീട് ഈ വിദ്യാലയം വിട്ടുകൊടുത്തു. കോവുണ്ണിനായർക്ക് ശേഷം നാഗത്ത് അപ്പു നായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ എന്നിവർ ചേർന്നു ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി. | |||
ഈ വിദ്യാലയം ഒരു യുപി സ്കൂളായി ഉയർത്തുക എന്നുള്ളത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഇതിനായി പുതുശ്ശേരി വിശ്വൻ നായർ പ്രസിഡണ്ടായി സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കെ. സി ചാത്തുക്കുട്ടി, കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരിൽനിന്നും സൗജന്യ വിലയ്ക്ക് സ്ഥലം വാങ്ങി നാല് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി താൽക്കാലിക അംഗീകാരത്തോടെ 1983 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. | |||
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടത്. 1998- 99 വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള കെട്ടിടത്തിന്റെ താഴെ നില നിർമിച്ചു. വടകര പാർലമെന്റ് അംഗം പ്രൊഫ എ. കെ പ്രേമജത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000-01 വർഷത്തിൽ ഒന്നാം നിലയുടെ നിർമാണവും പൂർത്തിയായി. അതോടെയാണ് രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലി നടന്നു വന്ന സ്കൂളിന്റെ പ്രവർത്തനത്തിന് മാറ്റം വരുത്താൻ കഴിഞ്ഞത്. ഇതിന്റെ പിന്നിൽ അധ്യാപക രക്ഷാകർതൃ സമിതിയുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും അതി കഠിനമായ പരിശ്രമം ഉണ്ടായിട്ടുണ്ട് എന്നത് നന്ദിപൂർവം സ്മരിക്കുന്നു. |