"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ (മൂലരൂപം കാണുക)
19:44, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|MARKAZ H S S KARANTHUR}} | {{prettyurl|MARKAZ H S S KARANTHUR}} | ||
വരി 63: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്. മലയാളികളുള്ളിടത്തെല്ലാം മർകസ് ഹൈസ്കൂളും ചർച്ചാ വിഷയമായി. ഇംഗ്ലീഷ് മീഡിയങ്ങളിൽ മാത്രമായിരുന്നു അക്കാലത്തൊക്കെ എല്ലാ കുട്ടികളും വിജയിച്ചിരുന്നത് എന്നതാണ് പരമാർത്ഥം. സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നാനാ ജാതി മതസ്ഥർ സമരം ചെയ്തതും ധർണ്ണയിരുന്നതും സ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെ. കേവലം അറിവ് പകർന്ന് കൊടുക്കുക എന്നതിലുപരി മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി സ്കൂൾ പരിശ്രമിക്കുന്നു. കലാ കായിക രംഗങ്ങളിൽ ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യമായ നേപ്പാളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കുന്നു എന്നതാണ് ഈ സ്കൂളിനെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് മർകസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. മാനത്തെ മഴവില്ല് പോലെ ശോഭിച്ചു നിൽക്കുന്ന മർകസ് ഹയർ സെക്കന്റെറി സ്കൂളിന്റെ തിരുമുറ്റത്തേക്ക് ഏവർക്കും സ്വാഗതം. | |||