Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(തലക്കെട്ട് ഉൾപ്പെടുത്തി)
(ചെ.)No edit summary
വരി 2: വരി 2:


== വിദ്യാലയ ചരിത്രം ==
== വിദ്യാലയ ചരിത്രം ==
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള  സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപിള്ള സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. സ്കൂളിന്റെ വിഭജനത്തിനൊപ്പം മാനേജ്മെന്റിന്റെ അമരത്വത്തിലും മാറ്റo വന്നു. വിദ്യാലയ സ്ഥാപകനായ ശ്രീ. വിക്രമൻ പിള്ള അദ്ദേഹം പ്രായാധിക്യത്താൽ വിദ്യാലയ നിയന്ത്രണാധികാരം ജാമാതാവായ ശ്രീ. എൻ. പത്മനാഭ പിള്ളയ്ക്ക് കൈമാറി. ശ്രീ. പത്മനാഭപിള്ളയുടെ നിര്യാണത്തോടെ സഹധർമ്മണി ശ്രീമതി.സരസ്വതി അമ്മയായി മാനേജർ.   വസ്തു ഭാഗ നടപടികളുടെ ഭാഗമായി ഗേൾസ് സ്കൂൾ ശ്രീമതി. സരസ്വതി അമ്മ മകൾ ശ്രീമതി. ആനന്ദവല്ലി അമ്മയ്ക്കും ബോയ്സ് സ്കൂൾ മകൻ ശ്രീ. എസ്. പി.ഗോപകുമാറിനുമായി നൽകി. തുടർന്ന് 1986 സെപ്തംബറിൽ ശ്രീമതി. ആനന്ദവല്ലി അമ്മ  ഗേൾസ് സ്കൂളിന്റെ മാനേജരായി ചുമതലയേറ്റു. ഭർത്താവുo നാട്ടിലെ പൊതുകാര്യ പ്രസക്‌തനുമായ ശ്രീ. ചന്ദ്രശേഖരപിള്ളയുടെ പിന്തുണ വളരെ സഹായകരമായിരുന്നു. ഈ വിദ്യാലയത്തിന്റെ പിൽക്കാല വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയുo 1988-ൽ ഒരു ഹയർ സെക്കന്ററി സ്കൂളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് ശ്രീ. ചന്ദ്രശേഖര പിള്ള സാറായിരുന്നു. അദ്ദേഹത്തിന്റെ സേവനത്‌ത്‌പരതയേയും സാമൂഹിക പ്രതി ബദ്ധതയേയും ഈ അവസരത്തിൽ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു. ശ്രീ. ചന്ദ്രശേഖര പിള്ള സാറിന്റെയും ശ്രീമതി. ആനന്ദവല്ലി അമ്മയുടെയും നിര്യാണത്തോടെ സ്കൂളിന്റെ സാരഥ്യം ശ്രീമതി. ദീപ്തി ഗിരീഷിന്റെ പക്കലെത്തി. വികസന പാതയിലൂടെ വിദ്യാലയത്തെ നയിക്കുന്നതിന് സഹധർമ്മണിയ്ക്ക് പിന്തുണയും ശക്തിയുമായി നിലകൊള്ളവേ ഭർത്താവ് ശ്രീ. അസ്വക്കേറ്റ് ഗിരീഷ്കുമാർ സാറിനെ ദുർവിധി അകാലത്തിൽ നമ്മിൽ നിന്നും അകറ്റി. ഏറ്റെടുത്തിട്ടുള്ള ചുമതല, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചെല്ലാം ഉത്തമ ബോധ്യമുള്ള വ്യക്തിത്വമാണ് ശ്രീമതി. ദീപ്തി ഗിരീഷ്. സ്കൂളിന്റെ ഇന്നത്തെ വളർച്ച, വികസന പദ്ധതികളുടെ നടത്തിപ്പ്, എന്നിവയ്ക്കെല്ലാം പിന്നിൽ ശ്രീമതി. ദീപ്തി ഗിരീഷിന്റെ മികച്ച നേതൃത്വമാണ്.
വെങ്ങാനൂർ - തിരുവിതാംകൂറിൻ്റെ പുരാവൃത്തങ്ങളിലും, നവോത്ഥാന, സ്വാതന്ത്ര്യ സമര ചരിത്രരേഖകളിലും  ഇടം നേടിയ ഗ്രാമം. ഗാന്ധിജിയുടെ സന്ദർശന സൗഭാഗ്യം ലഭിച്ച അപൂർവ്വ ദേശം. തിരുവനന്തപുരം ജില്ലയിൽ, നെയ്യാറ്റിൻകര താലൂക്കിൽ, പ്രസിദ്ധമായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും, പ്രഖ്യാപിത വിഴിഞ്ഞം തുറമുഖത്തിനും അകലെയല്ലാത്ത പ്രശാന്ത സുന്ദരമായ ഗ്രാമം. ഇവിടെയാണ്, ഒരു നൂറ്റാണ്ടിനു മുൻപ് നാട്ടിലെ അജ്ഞാനതമസ്സകറ്റുവാൻ കർമ്മോൽസുകനും ക്രാന്തദർശിയുമായ എൻ.വിക്രമൻ പിള്ള എന്ന മഹദ്‍വ്യക്തി, ഗ്രാമാധിദേവതയായ നീലകേശി അമ്മയുടെ ക്ഷേത്ര പരിസരത്ത് ഒരു ചെറു വിദ്യാലയം ആരംഭിച്ചത്. പിൽക്കാലത്ത് വിജ്ഞാനത്തിൻ്റെ പ്രചുര പ്രകാശം നിതരാം ചൊരിഞ്ഞ ഒരു മഹാ വിദ്യാലയത്തിൻ്റെ നാന്ദി കുറിക്കലായിരുന്നു അത്. കാലത്തിന്റെ പ്രയാണത്തിനൊത്ത് ക്രമാനുഗതമായ വികാസ പരിണാമങ്ങൾക്കു വിധേയമായി, ഈ വിജ്ഞാന സ്രോതസ്സ് ആയിരക്കണക്കിന് വിദ്യാർത്ഥീ വിദ്യാർത്ഥിനികളുടെയും, ബഹുശതം അധ്യാപകരുടെയും, ഗ്രാമവാസികളുടെയും ഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ വിദ്യാകേന്ദ്രമായി ഭവിച്ചു. വാർഷികാഘോഷ വേളകളിൽ ഭരണ, സാഹിത്യ, കലാരംഗങ്ങളിൽ പ്രശസ്തരും പ്രഗൽഭരുമായ മഹാ വ്യക്തിത്വങ്ങൾക്ക് ആതിഥ്യമരുളാനും, അവരുടെ സ്നേഹാശംസകൾക്ക് പാത്രമാവാനും കഴിഞ്ഞത് ഈ വിദ്യാലയത്തിൻ്റെ സുകൃതം.
 
                    1920ൽ തുടങ്ങി 1961 എത്തിയപ്പോൾ അയ്യായിരത്തിലധികം വിദ്യാർത്ഥീ വിദ്യാർത്ഥിനികളെക്കൊണ്ട് വിദ്യാലയത്തിൻ്റെ ശ്രേയസ്കരമായ വളർച്ചയിൽ ഒരു സുപ്രധാന പരിവർത്തനമുണ്ടായി. 1961 അതിവിശിഷ്ടാതിഥിയായി വിദ്യാലയം സന്ദർശിച്ച അന്നത്തെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ പട്ടം താണുപിള്ളയുടെ നിർദ്ദേശമാണ് ബോയ്സ്, ഗേൾസ് എന്നിങ്ങനെ വിദ്യാലയം വിഭജിക്കപ്പെടാൻ നിമിത്തമായത്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിൽ ആദ്യമായി ഇങ്ങനെ വിഭജിക്കപ്പെട്ടതും ഈ സ്ഥാപനം തന്നെ. അപ്രകാരം, 1961 ജൂലൈ മാസം വെങ്ങാനൂർ ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നു.
 
സ്കൂൾ സ്ഥാപകനും, മാനേജരുമായിരുന്ന അഭിവന്ദ്യ ശ്രീ.വിക്രമൻ പിള്ള പ്രായാധിക്യാവശതകളെത്തുടർന്ന് ഭരണസാരഥ്യം തൻ്റെ ജാമാതാവായ ശ്രീ.എൻ.പത്മനാഭപിള്ളയ്ക്ക് കൈമാറി. ഇരുവിദ്യാലയങ്ങളും നല്ല രീതിയിൽ പ്രവർത്തിച്ചു വരവേ, ശ്രീ.പത്മനാഭപിള്ള അന്തരിച്ചു.ഇതേ തുടർന്ന് അദ്ദേഹത്തിൻ്റെ സഹധർമ്മിണി ശ്രീമതി. സരസ്വതിയമ്മ വിദ്യാലയങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. എല്ലാപേരുടേയും മാതൃ തുല്യമായ സ്നേഹാദരങ്ങൾക്കർഹയായ ആ മഹതിയുടെ കാലത്തും ഇരു വിദ്യാലയങ്ങളിലേയും അധ്യാപകർക്ക് ട്രാൻസ്ഫർ മുഖേന രണ്ടിടത്തും സേവനമനുഷ്ഠിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. ശ്രീമതി സരസ്വതി അമ്മയുടെ ദേഹവിയോഗം, വിദ്യാലയത്തിൻ്റെ ഭരണ രംഗത്ത് ചില മാറ്റങ്ങൾക്ക് കാരണമായി. ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളുടെ ഭാഗധേയം ശ്രീമതി സരസ്വതി അമ്മയുടെ സന്താനങ്ങളായ ശ്രീ. എസ്. പി. ഗോപകുമാറിൻ്റെയും ശ്രീമതി. എസ്. ആനന്ദവല്ലി അമ്മയുടെയും കൈകളിൽ യഥാക്രമം വന്നെത്തി. ഇരു വിദ്യാലയങ്ങളും വ്യത്യസ്ത മാനേജ്‍മെന്റിന്റെ നിയന്ത്രണത്തിലായി, ഒപ്പം സ്വതന്ത്ര സ്ഥാപനങ്ങളുമായി.
 
ഗേൾസ് ഹൈസ്കൂളിന്റെ ഉടമസ്ഥാവകാശമേറ്റെടുത്ത ശ്രീമതി ആനന്ദവല്ലി അമ്മയുടെ കാലത്ത്, ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കടപ്പെട്ടിരിക്കുന്നതും, സ്വഭർത്താവും, പൂർവ്വാധ്യാപകനും സമാദരണീയനായ പൊതു കാര്യപ്രസക്തനും, സർവ്വ ജനസമ്മതനുമായ ശ്രീ.ജി.ചന്ദ്രശേഖരപിള്ളയോടാണ്. ഇക്കാലത്താണ് പ്രസ്തുത സ്കൂൾ ഹയർ സെക്കൻ്ററി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്കൂൾ മന്ദിരത്തിൽ ഒരു പ്രത്യേക ബ്ലോക്കുമുണ്ട്. ശ്രീമതി ആനന്ദവല്ലി അമ്മയുടെ നിര്യാണത്തോടെ ഗേൾസ് ഹൈസ്കൂൾ മാനേജരായി ഏകപുത്രിയായ ശ്രീമതി. ദീപ്തി ഗിരീഷ് അവരോധിക്കപ്പെട്ടു.ശ്രീമതിക്ക് തന്റെ ചുമതലകൾ വിജയകരമായി നിർവ്വഹിക്കുവാൻ താങ്ങും തണലുമായി ഒപ്പം നിന്നത് ജീവിത പങ്കാളിയായിരുന്ന അഡ്വ: ഗിരീഷ് കുമാറായിരുന്നു. എന്നാൽ അകാലത്തിൽ സംഭവിച്ച ഗിരീഷിന്റെ ജീവിതാന്ത്യം ഒരാഘാതമായിരുന്നെങ്കിലും, ഒട്ടും പതറാതെ, ആത്മധൈര്യത്തോടെ,
 
              
 
                 
 
                    .
 
                  
 
                     
 
                    
 
                       
 
                   
 
                       
 
                      
 
                      
 
                   
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625805" എന്ന താളിൽനിന്ന് ശേഖരിച്ചത്