"ഊർപ്പള്ളി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിച്ചേർക്കുന്നു
(ചരിത്രം കൂട്ടിച്ചേർക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചരിത്രം കൂട്ടിച്ചേർക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}ഏതൊരു ജനതയുടേയും നവോത്ഥാന കാലഘട്ടം വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളും ടേയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റേയോ കാല ഘട്ടം കൂടിയായിരിക്കും. വിദ്യാഭ്യാസത്തിന്റെ മികവാകട്ടെ ജനതയെ നവോത്ഥാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ പരസ്പരപൂര കങ്ങളാണ് വിജ്ഞാനത്തിന്റെ പുതിയ മേഖല യിലേക്ക് പ്രവേശിക്കാനുള്ള ഇന്നാട്ടുകാരുടെ അടങ്ങാത്ത അഭിവാഞ്ഛയാണ് [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വേങ്ങാട്] പഞ്ചായത്തിലെ [https://en.m.wikipedia.org/wiki/Paduvilayi പടുവിലായി] ഗ്രാമത്തിലെ ഊർപ്പള്ളി ദേശത്ത് സ്ഥിതിചെയ്യുന്ന '''ഊർപ്പള്ളി എൽ പി സ്കൂൾ''' എന്ന സരസ്വതി ക്ഷേത്രത്തിന്റെ ഉദയത്തിനുള്ള കാരണം.

1919-ൽ ശ്രീ. കാരക്കണ്ടി കെ.ഇ. കുഞ്ഞനന്തകുറുപ്പിന്റെ സാരഥ്യത്തിൽ കണ്ടിലെ പുതിയ വീട്ടിൽ രാവെഴുത്തെന്ന പേരിൽ ആരംഭിച്ച നിശാപാഠശാല ഇന്നത്തെ  ഈ വിദ്യാലയമായി ഉയർന്നു വന്നു.  ....
1919-ൽ ശ്രീ. കാരക്കണ്ടി കെ.ഇ. കുഞ്ഞനന്തകുറുപ്പിന്റെ സാരഥ്യത്തിൽ കണ്ടിലെ പുതിയ വീട്ടിൽ രാവെഴുത്തെന്ന പേരിൽ ആരംഭിച്ച നിശാപാഠശാല ഇന്നത്തെ  ഈ വിദ്യാലയമായി ഉയർന്നു വന്നു.  
 
രാവെഴുത്തായി ആരംഭിച്ച ഈ പാഠശാലയിൽ ഏതാനും മാസത്തിന് ശേഷം പയറ്റുംകണ്ടിയിൽ വെച്ച് രാവും പകലും അധ്യയനമാരംഭിച്ചു. ഐലാപത്ത് കുന്നുംപറമ്പിൽ പുതിയ ഷെഡ് കെട്ടി ക്ലാസ്സ് തുടർന്നതും വളർച്ചയിലേക്കുള്ള പ്രധാന സോപാനമായിരുന്നു. ഒരു ജനത അക്ഷരത്തിന്റെ വെട്ടത്തിൽ പയ്യെ പയ്യെ പ്രവേശിക്കുന്നത് കണ്ട് വിളറിപിടിച്ച ജന്മിവിഭാഗം അന്നുണ്ടായിരുന്ന ഷെഡ്ഡ് പൊളിച്ച് സമീപത്തുണ്ടായിരുന്ന കൊടുംകയത്തിൽ തള്ളിയിട്ടു. പക്ഷേ ഒരു ജനതയുടെ സംഘശക്തിയേയും ഉത്കടമായ മോഹത്തേയും ആർക്കാണ് തടുക്കാനാവുക.
 
ഉണർന്നെഴുന്നേറ്റ ജനത ഒത്തുചേർന്ന് കൊമ്പിലാത്ത് കൃഷ്ണൻ നമ്പ്യാരുടെ ജന്മസ്ഥലമായിയിരുന്ന ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് വീണ്ടും പുതിയൊരു ഷെഡ്ഡ് കെട്ടി വിദ്യാഭ്യാസം തുടർന്നു. ഇതിന് നേതൃത്വം നൽകിയത് ഒതയോത്ത് കൊട്ടാരോൻ ഗോവിന്ദൻ നമ്പ്യാർ, കക്രയിൽ കെ.ഇ. കുഞ്ഞനന്തക്കുറുപ്പ്, കാരക്കണ്ടിയിൽ കെ.ഇ. കുഞ്ഞനന്തക്കുറുപ്പ് എന്നിവരായിരുന്നു. മൺകട്ടകൊണ്ട് പണിത ചെറിയ ഹാളും ഓലഷെഡ്ഡുമായി കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം മാറിയത് വളർച്ചയിലെ മറ്റൊരു ഘട്ടമാണ്.
 
ശ്രീ. കടാങ്കോടൻ നാരായണൻ നമ്പ്യാരുടെ പരിശ്രമത്തിന്റെ ഫലമായി 1922-ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്നുവരെ ഈ വിദ്യാലയത്തിൽ ട്രെയിനിംഗ് ലഭിച്ച അധ്യാപകർ ഉണ്ടായിരുന്നില്ല. അംഗീകൃത സ്കൂളിന് പരിശീലനം ലഭിച്ച അധ്യാപകർ അനിവാര്യമായതിനാൽ ശ്രീ. കക്കറയിൽ കുഞ്ഞനന്തക്കുറുപ്പിനെ പ്രധാനാധ്യാപകനായി നിയമിച്ചു.
 
തുടർന്ന് സർവ്വശ്രീ പൊമ്മിലേരി കോറോത്ത് കുഞ്ഞപ്പ നമ്പ്യാർ, കൈതേരി ഇടത്തിൽ നാരായണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ, എടക്കാട് ചാലിൽ നമ്പീശൻ എന്നിവർ പ്രധാനാധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവ്വശ്രീ കുഞ്ഞിരാമമാരാർ, ചൂര്യാട്ട് പത്മനാഭൻ മാസ്റ്റർ, എമു തിണ്ടുമ്മൽ മാസ്റ്റർ, ഖാദർ സീതി മാസ്റ്റർ, പി. അപ്പ മാസ്റ്റർ, നുച്ചിത്തോയിൽ ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
 
കൂട്ടുമാനേജ്മെന്റ് പാടില്ല എന്ന നിയമത്തെത്തുടർന്ന് ശ്രീ കക്കറയിൽ കെ.ഇ കുഞ്ഞനന്തക്കുറുപ്പ് തന്റെ മാനേജ്മെന്റ് അവകാശം സഹോദരനായ കാരക്കണ്ടി കുഞ്ഞനന്തക്കുറുപ്പിന് കൈമാറി.പിന്നീട് അത് കെ.പി. മാധവിയമ്മക്ക് ലഭിച്ചു. ഇപ്പോൾ മാധാവിയമ്മയുടെ മകൾ കെ പി നളിനിക്കാണ് ചുമതല.
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611222" എന്ന താളിൽനിന്ന് ശേഖരിച്ചത്