Jump to content
സഹായം

"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 96: വരി 96:


== സ്കൂൾ പി.റ്റി.എ. ==
== സ്കൂൾ പി.റ്റി.എ. ==
                         അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന  സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. സാധാരണ ജനറൽ സ്കൂളുകളിൽ നിന്നു വ്യത്യസ്തമായി പി.ടി.എ. പ്രസിഡന്റായി പ്രവർത്തിക്കുന്നത് സ്കൂൾ മേലധികാരിയായ സൂപ്രണ്ടാണ്. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ സാറിന്റെയും,വൈസ് പ്രസിഡൻറ്റ് രക്ഷാകർത്താക്കളുടെ പ്രധിനിധിയായ ശ്രീമാൻ ബൈജുവിന്റെയും,പി.ടി.എ സെക്രട്ടറി അധ്യാപക പ്രധിനിധിയായ ശ്രീമാൻ സജീവ് കുമാർ.ഒ.പിയുടെയും,ട്രേഷററായ ജോയ് ദാസ് സാറിന്റെയും നേതൃത്വതിലുള്ള നല്ലൊരു പി.ടി.എ ആണ് നമ്മുടെ സ്കൂളിലുള്ളത്. സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിലും അക്കാദമിക് കാര്യങ്ങളിലും പി.ടി.എ ഇടപെടുന്നുണ്ട്. മാത്രമല്ല ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും, അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിലും നമ്മുടെ സ്കൂൾ പി.ടി.എ അശ്രാന്തം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
'''<u>''സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ ഈ അധ്യയന വർഷം നടന്ന പ്രധനപെട്ട പ്രവർത്തനങ്ങൾ :''</u>'''
=== '''അനുമോദന യോഗം :''' ===
2019-20, 2020-21 അധ്യയന വർഷങ്ങളിൽ THSLC പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും, അവർക്ക് ആകർഷണീയങ്ങളായ സമ്മാനങ്ങൾ നൽകുകയും ചെയ്യ്തു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഈ അനുമോദന യോഗത്തിനു ചുക്കാൻ പിടിച്ചത് നമ്മുടെ സ്കൂൾ പി.ടി.എ ആണ്.
=== '''സെമിനാർ 1 :''' ===
                      കോവിഡ് സാഹചര്യം നിലനിൽക്കുന്ന കാലമായതിനാലും, ക്ലാസ്സുകൾ ഓൺലൈൻ വഴിയായത് കൊണ്ടും, '''" ഓൺലൈൻ പഠനം അറിയേണ്ടത്"''' എന്ന വിഷയവുമായി ബന്ധപെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. കാലടി സർവകലാശാലയിലെ പ്രൊഫസറായ ഡോ.ജോസ് ആന്റണിയാണ്  ക്ലാസ് നയിച്ചത്. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി നടത്തിയ സെമിനാറിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു.
=== സെമിനാർ 2 : ===
                         '''ഓൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം''' എന്ന വിഷയവുമായി ബന്ധപെട്ട് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴി ഒരു സെമിനാർ നടത്തുകയുണ്ടായി. ICDS സൂപ്പർവൈസറായ ശ്രീമതി.N.മെഹറുന്നിസ ബീഗമാണ് ക്ലാസ് നയിച്ചത്. ഓൺലൈൻ പഠനവുമായി ബന്ധപെട്ട് നിരവധി ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുകയും, അതിന് വ്യക്തമായ ഭാഷയിൽ മാഡം മറുപടി നൽകുകയും ചെയ്തു. വളരെ പ്രയോജന പ്രധാനമായ ഒരു ക്ലാസ്സായിരുന്നു ഓൺലൈൻ സെമിനാർ.
                     ഒരു രക്ഷകർത്താവ് എങ്ങനെയായിരിക്കണം, കുട്ടികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, അവർക്ക് എന്തൊക്കെയാണ് നൽകേണ്ടത് എന്നതിനെക്കുറിച്ച് രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ച് ഓമനയമ്മ 9-ാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കൾക് വേണ്ടി ഗൂഗിൾ മീറ്റിലൂടെ ഒരു ഓൺലൈൻ ക്ലാസ്സെടുതു. PTA യുടെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറിൽ
9-ാം ക്ലാസ്സിലെ ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു.
                             ബോധവത്കരണ ക്ലാസ് :
                                     8-ാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കളെ ബോധവത്കരിക്കുക എന്നൽ ലക്ഷ്യത്തോടെ  പി.ടി.എ യുടെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
                                     കുട്ടികളിൽ പോഷഹാരഷീലം വർദ്ധിപിക്കുന്നറ്റിനു വേണ്ടി പോഷൻ അസ്സെമ്പ്ലിയുടെ ഭാഗമായി 'പോഷഹാരഷീലം കുട്ടികളിൽ'  എന്ന  വിഷയവുമായി ബന്ധപെട്ട് ഒരു സെമിനാർ നടത്തുകയുണ്ടായി.കല്ലിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്പെക്റ്റർ ആയ ശ്രീമതി മായ ദേവിയാണ് ക്ലാസ് നടത്തിയത്.
                                     അങ്ങനെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വചു കൊണ്ട് നമ്മുടെ സ്കൂൾ പി.ടി.എ മുന്നോട്ട് നീങ്ങുന്നു..............................
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609796" എന്ന താളിൽനിന്ന് ശേഖരിച്ചത്