Jump to content
സഹായം

"കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

...
(..)
(...)
വരി 61: വരി 61:
'''വായനാദിനം(19/6/2020 )'''
'''വായനാദിനം(19/6/2020 )'''


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി വായനാദിന ആഘോഷംവളരെ ഭംഗിയായി നടന്നു .*അക്ഷര പെയ്ത്ത്* വായനയുടെ തേൻ മധുരവുമായി  ഏഴ് പ്രമുഖ അക്ഷര പ്രതിഭകൾ ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കൊപ്പം ഓൺലൈനിൽ എത്തി .സോമൻ കടലൂർ ജയചന്ദ്രൻ മൊകേരി കെ ടി സൂപ്പി മാസ്റ്റർ   അഹമ്മദ് മൂന്നാം കൈ ബാലൻ തളിയിൽ ആർ തുഷാര രസിത്ത  അശോകൻ എന്നിവരാണ് ഒരാഴ്ചക്കാലം അക്ഷരമധുരം  വിളമ്പാൻ എത്തിയത് . ഇതോടൊപ്പം മുൻ ഹെഡ്മാസ്റ്റർമാർ ആയ പികെ നവാസ് മാസ്റ്ററും എം രാജൻ മാസ്റ്ററും കുട്ടികൾക്ക് വായനാദിന സന്ദേശം പകർന്നു .അതോടൊപ്പം പുസ്തകാസ്വാദന മത്സരം വായനമത്സരം വായനദിന ക്വിസ്  മഹത് വചന ശേഖരണം  പോസ്റ്റർ നിർമ്മാണം  പ്രസംഗമത്സരം തുടങ്ങിയവയും നടത്തി .അറിവിൻറെ ലോകത്തേക്ക് ഒരു ജികെ ബുക്കും കുട്ടികൾ തുടക്കം കുറിച്ചു .
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി വായനാദിന ആഘോഷംവളരെ ഭംഗിയായി നടന്നു .*അക്ഷര പെയ്ത്ത്* വായനയുടെ തേൻ മധുരവുമായി  ഏഴ് പ്രമുഖ അക്ഷര പ്രതിഭകൾ ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കൊപ്പം ഓൺലൈനിൽ എത്തി .സോമൻ കടലൂർ ജയചന്ദ്രൻ മൊകേരി കെ ടി സൂപ്പി മാസ്റ്റർ   അഹമ്മദ് മൂന്നാം കൈ ബാലൻ തളിയിൽ ആർ തുഷാര രസിത്ത  അശോകൻ എന്നിവരാണ് ഒരാഴ്ചക്കാലം അക്ഷരമധുരം  വിളമ്പാൻ എത്തിയത് . ഇതോടൊപ്പം മുൻ ഹെഡ്മാസ്റ്റർമാർ ആയ പികെ നവാസ് മാസ്റ്ററും എം രാജൻ മാസ്റ്ററും കുട്ടികൾക്ക് വായനാദിന സന്ദേശം പകർന്നു .അതോടൊപ്പം പുസ്തകാസ്വാദന മത്സരം വായനമത്സരം വായനദിന ക്വിസ്  മഹത് വചന ശേഖരണം  പോസ്റ്റർ നിർമ്മാണം  പ്രസംഗമത്സരം തുടങ്ങിയവയും നടത്തി .അറിവിന്റെ ലോകത്തേക്ക് ഒരു ജികെ ബുക്കും കുട്ടികൾ തുടക്കം കുറിച്ചു .


മാതൃഭൂമി സീഡ് വായനദിന പരിപാടിയിൽ ഗോപിനാഥ് മുതുകാടുമായി നടത്തുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ ഞങ്ങളുടെ സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി റുഷ്‌ദ  മെഹബൂബയ്ക്ക് അവസരം ലഭിച്ചു .വായനാദിന പ്രതിജ്ഞ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളിൽ എത്തിച്ചു അവർ പ്രതിജ്ഞ ചെയ്തു .
മാതൃഭൂമി സീഡ് വായനദിന പരിപാടിയിൽ ഗോപിനാഥ് മുതുകാടുമായി നടത്തുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ ഞങ്ങളുടെ സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി റുഷ്‌ദ  മെഹബൂബയ്ക്ക് അവസരം ലഭിച്ചു .വായനാദിന പ്രതിജ്ഞ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളിൽ എത്തിച്ചു അവർ പ്രതിജ്ഞ ചെയ്തു .
'''ബഷീർ നിലാവ് (5.7.2020)'''
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ നിറ ഓർമ്മയിൽ കെ വി കെ എം എം യു പി സ്കൂൾ ഓൺലൈനിൽ വിവിധ പരിപാടികളോടെ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ബഷീറിൻറെ പ്രസിദ്ധമായ നോവലുകളിലൊന്നായ പാത്തുമ്മയുടെ ആടിനെ  അടിസ്ഥാനമാക്കി വീടുകളിൽനിന്ന് വിദ്യാർത്ഥികൾ  ഒരുക്കിയ രംഗ ചിത്രീകരണം   ഏറെ ആസ്വാദ്യവും കൗതുകകരവുമായി. മാംഗോസ്റ്റിൻ കീഴിൽ ചാരു കസേരയിൽ ഇരിക്കുന്ന ബഷീറിനെയും സമീപമുള്ള പാത്തുമ്മയെയും അവതരിപ്പിച്ചാണ്  കുട്ടികൾ അവരുടെ ബഷീർ ഓർമ്മകൾ പങ്കു വെച്ചത്.
'''LSS,USS ചരിത്രവിജയം (16.7.2020)'''
LSS,USS പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കെ വി കെ എം എം യു പി സ്കൂളിന് ചരിത്രവിജയം കൊയ്യാൻ കഴിഞ്ഞു. സബ്ജില്ലയിൽ തന്നെ ഒന്നാമതായി 28 എൽഎസ്എസ് കൾ നേടി.14USS കളും നേടി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഈ അതുല്യ വിജയം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞത്.
ഇതോടൊപ്പം ബഷീർകൃതികളുടെ വായന ക്വിസ് എന്നിവയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെ വാർത്ത അവതാരകൻ അനിൽ ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി ഇതോടൊപ്പം ബഷീർ ജീവിത രേഖ വീഡിയോ, ഇമ്മിണി വലിയ വരകൾ, ചിത്രമെഴുത്ത് ,കൈരളിയുടെ സുൽത്താൻ ,പതിപ്പ് തുടങ്ങിയവയും സ്കൂളിൽ അരങ്ങേറി.
'''Online PTA(20.7.2020)'''
കൊറോണക്കാലത്ത് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള മുഖാമുഖ സംഭാഷണത്തിന് അവസരം ഇല്ലാത്തതിനാൽ ഓൺലൈൻPTA  നടത്താൻ തീരുമാനിച്ചു.20.7.20 മുതൽ ഒരാഴ്ചക്കാലം ആണ് ഓരോ ക്ലാസിലെയും ഓൺലൈൻ പിടിഎ  നടത്തിയത്. രക്ഷിതാക്കൾ ജോലി കഴിഞ്ഞ് ഫ്രീ ആകുന്ന രാത്രി സമയങ്ങളിൽ ആണ് ഓൺലൈൻ PTAകൾ നടന്നത്. ഹെഡ്മാസ്റ്ററുടെ സാന്നിധ്യം എല്ലാ ക്ലാസ് പിടിഎ കളിലും ഉണ്ടായിരുന്നു. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തലും രക്ഷിതാക്കളുടെ ആശങ്കകൾ തീർത്തു കൊടുക്കലും ആയിരുന്നു അജണ്ട. പിടിഎ യോഗത്തിലൂടെ രക്ഷിതാക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു .
'''അമ്പിളി സ്പർശം ചാന്ദ്രദിനാഘോഷം'''(21 .7.2020)
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനമായ ജൂലൈ 21ന് ഹോമി ഭാഭ സയൻസ് ക്ലബ് *അമ്പിളി സ്പർശം* എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു. അന്നേദിവസം രാവിലെ ചന്ദ്രനിലേക്കൊരു യാത്ര, ചന്ദ്രപര്യവേഷണ ഘട്ടങ്ങളിലെ കൗതുക കാഴ്ചകൾ ഉൾപ്പെടുത്തി പ്രശസ്ത ചന്ദ്രപര്യവേഷണ ഗവേഷകൻ നാസ ഗഫൂർ സാർ  ഒരു വീഡിയോ പ്രെസൻറ്റേഷനിലൂടെ കുട്ടികൾക്കൊപ്പമെത്തി.
മറ്റ് പ്രവർത്തനങ്ങൾ
പ്രസംഗ മത്സരം
വിഷയം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ കുതിപ്പ്
ക്ലാസ് അധ്യാപകനൊരു കത്ത്
ഓരോരുത്തർക്കും ചന്ദ്രനിൽ പോകാൻ അവസരം ഉണ്ടായാൽ ചന്ദ്രനിലെ നിങ്ങളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി കത്ത് തയ്യാറാക്കുക.
ക്വിസ് മത്സരം LP, UP
മാനിഷാദ -ഹിരോഷിമാ ദിനം (6.8.20 to 9.8.20)
ഹിരോഷിമാ ദിനം ഗ്ലോബൽ സോഷ്യൽ ക്ലബ് *മാനിഷാദ* എന്ന പേരിൽ ആഗസ്റ്റ് 6 മുതൽ 9 വരെ വിവിധ പരിപാടികളോടു കൂടി ആചരിക്കുകയാണ്. എല്ലാ യുദ്ധങ്ങളും സർവ്വനാശങ്ങൾ ആണ് ബാക്കിയാക്കുന്നത് എന്ന യാഥാർത്ഥ്യം ഈ ദിനാചരണത്തിലൂടെ വീണ്ടും തുറന്നുകാട്ടുകയാണ്.
പ്രവർത്തനങ്ങൾ
ആഗസ്റ്റ് 6 വ്യാഴം
യുദ്ധവിരുദ്ധ പ്രതിജ്ഞ:-
                                   രാവിലെ ഓരോ കുട്ടിയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കണം . ഇതിൻറെ ഫോട്ടോ ഗ്രൂപ്പിൽ പങ്കുവയ്ക്കാം ( പ്രതിജ്ഞ അയച്ചു കൊടുത്തു).
പോസ്റ്റർ നിർമ്മാണം:-
                                   A4 പേപ്പറിലോ ചാർട്ട് പേപ്പറിലോ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പോസ്റ്റർ തയ്യാറാക്കുക. ഗ്രൂപ്പിൽ ഷെയർ ചെയ്യുക.
ആഗസ്റ്റ് 7 വെള്ളി
കൊളാഷ് നിർമ്മാണം:-
                                 യുദ്ധവിരുദ്ധ ചിത്രങ്ങളും വാർത്തകളും ഉൾപ്പെടുത്തി കൊളാഷ് നിർമ്മിക്കുക .
ആഗസ്റ്റ് 8 ശനി
പ്രസംഗ മത്സരം
                                 വിഷയം-യുദ്ധം സർവ്വനാശത്തിന്
3 മിനിറ്റിൽ താഴെയുള്ള ഓഡിയോ /വീഡിയോ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
ആഗസ്റ്റ് 9 ഞായർ
സഡാക്കോ കൊക്ക് നിർമ്മാണം:-
                                 പേപ്പർ ഉപയോഗിച്ച് സഡാക്കോ കൊക്കുകളെ നിർമ്മിച്ച് അവ പറത്തുന്ന ഫോട്ടോ ഗ്രൂപ്പിൽ പങ്കു വയ്ക്കുക.
'''സ്വാതന്ത്ര്യദിനാഘോഷം( 15/8/2020 )'''
            സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് LP, UP വിഭാഗങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
<nowiki>*</nowiki>പതാകയുയർത്തൽ*
ആഗസ്ത് 15 ന് രാവിലെ 8.30 ന് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഹെഡ്മാസ്റ്റർ പി.വി രാജേന്ദ്രൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർമാരായ പി. കെ നവാസ് മാസ്റ്റർ, എം. രാജൻ മാസ്റ്റർ, മാനേജർ വി. കെ അബ്‌ദുൾ മജീദ്, NIS  പ്രസിഡന്റ് കെ വി ജമാൽ, ടി എം ബഷീർ, PTA, MPTA ഭാരവാഹികൾ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. ദേശീയ പതാക ഉയർത്തൽ ചടങ്ങും വിശിഷ്ട അഥിതി കളുടെ സന്ദേശവും ലൈവ് ആയി ഫേസ്ബുക്ക് പേജിലൂടെ മുഴുവൻ വിദ്യാർത്ഥികൾക്കും കാണാൻ കഴിയുന്ന രീതിയിലാണ് സംഘടിപ്പിച്ചത്.
<nowiki>*</nowiki>സ്വാതന്ത്ര്യദിനാഘോഷ* *പ്രവർത്തനങ്ങൾ*
<nowiki>*</nowiki>LP**വിഭാഗം*
1.ക്വിസ്
2.പതാക നിർമാണം
3.പ്രസംഗം
4.ദേശഭക്തിഗാനാലാപനം
5.ലഘു ചിത്രീകരണം.  വീട്ടിലുള്ള മറ്റ് അംഗങ്ങളെ കൂടി ഉൾപ്പെടുത്താം
6.സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണം
7.ഇന്ത്യയുടെ ഭൂപട നിർമ്മാണം
8.മുദ്രാവാക്യങ്ങൾ അവതരിപ്പിക്കൽ
9.കുട്ടികൾ വിവിധ സംസ്ഥാനങ്ങളിലെ വേഷവിധാനത്തിൽ അണി നിരക്കുക
10.ദേശീയ നേതാക്കളായി വേഷം ധരിച്ച് കുട്ടികൾ മഹത് വചനങ്ങൾ അവതരിപ്പിക്കൽ
UP *വിഭാഗം*
1.പതാക നിർമ്മാണം
2.ക്വിസ്
3.പ്രസംഗം
4.വീട്ടിൽ പതാക ഉയർത്തൽ
5.ദേശഭക്തിഗാനാലാപനം, വ്യത്യസ്ത ഭാഷകൾ ഉൾക്കൊള്ളിക്കണം
6.ദേശീയ നേതാക്കളുടെ വേഷത്തിൽ സന്ദേശം നൽകൽ.
7.മുദ്രാവാക്യങ്ങൾ കണ്ടെത്തി പറയൽ
8.ഡിജിറ്റൽ പതാക നിർമ്മാണം.
<nowiki>*</nowiki>ഉഴുതുണ്ണുന്നവനെ*  *തൊഴുതുണ്ണണം*
<nowiki>*</nowiki>ചിങ്ങം* 1- *കർഷക* *ദിനാചരണം* ( *17/8/2020* )
കേരളത്തിന്റെ കാർഷിക പൈതൃകം ഉയർത്തിപ്പിടിക്കാനും നമുക്ക് അന്നമൂട്ടുന്ന കർഷകരെ ആദരിക്കാനും അതുവഴി കാർഷിക മേഖലയ്ക്ക് നവജീവൻ നൽകാനുമാണ് എല്ലാ വർഷവും നാം ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു വരുന്നത്. ഈ വർഷത്തെ കർഷക ദിനാചരണം വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി മാതൃകപരമായി സംഘടിപ്പിക്കുകയാണ് വിദ്യാലയത്തിലെ കാർഷിക ക്ലബ്ബ്.
<nowiki>*</nowiki>പ്രവർത്തനങ്ങൾ*
1. *എന്റെ* *വീട്ടിലെ* *കൃഷിയും* *ഞാനും*
                      വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ കൃഷിത്തോട്ടത്തിൽ നിന്ന് മൊബൈൽ ഫോണിൽ സെൽഫി എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
2. കൃഷിപ്പാട്ട് പാടാം
3.കർഷക വേഷം ധരിച്ചു ഫോട്ടോ എടുത്ത് ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവെയ്ക്കുക.
4.കർഷക ദിന സന്ദേശം.
                      കായക്കൊടി കൃഷിഭവനിലെ കൃഷി ഓഫീസർ ബഹുമാനപ്പെട്ട *ശില്പ* ഞങ്ങളോടൊപ്പം ഓൺലൈനിൽ പങ്കുചേർന്ന്  കുട്ടികൾക്ക് കർഷക ദിന സന്ദേശം കൈമാറി.
'''കളിയും ചിരിയും ( 2/8/2020 )'''
                  ഓൺലൈൻ  പഠനം ആരംഭിച്ചതോടെ ക്ലാസ് മുറികളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന സൗഹൃദവും സന്തോഷവുമൊക്കെ അവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനായി പരസ്പരം ഒത്തു ചേരാനുള്ള ഒരു അവസരം നമ്മുടെ ഓൺലൈൻ ക്ലാസ്സ്  മുറികളിൽ ഉണ്ടാവുകയാണ്. "കളിയും ചിരിയും "-എല്ലാ ഞായറാഴ്ച്ചയും രാത്രി 8 മണി മുതൽ 9 മണി വരെ. കൂട്ടുകാർക്ക് മനസ്സ് തുറക്കാൻ ഒരവസരം. ഈ വേദിയിൽ കുട്ടികൾക്ക് കൂട്ടുകാരുമായി എന്തും പങ്കുവയ്ക്കാം. പാട്ട്, അഭിനയം, വരച്ച ചിത്രം, കഥ, കൗതുക കാഴ്ചയുടെ കുഞ്ഞു വീഡിയോ തുടങ്ങിയവ പങ്കു വയ്ക്കാം. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയും 'മാമ്പഴം ' ഫൈനലിസ്റ്റുമായ തീർത്ഥ പി. എസ് ആണ്.
'''കെ വി കെ യുടെ മക്കൾ ജി വി രാജയിലേക്ക് (19/8/20)'''  
       
           കെ വി കെ എം എം യു പി സ്കൂളിലെ മൂന്ന് നക്ഷത്രമുത്തുകൾ ഇനി ജി വി രാജ സ്പോർട്സ് സ്കൂളിലേക്ക്. സനുഷ വി കെ, മുഹമ്മദ്‌ റിഹാൻ, മുഹമ്മദ്‌  ഹാദി എന്നിവർക്കാൻ ജി വി രാജയിലേക്ക് പ്രവേശനം ലഭിച്ചത്. കായിക അധ്യപിക ആയ ഷാജില ടീച്ചറുടെ തീവ്ര പരിശീലനവും മിടുക്കു മാണ് ഈ നേട്ടത്തിന് പിന്നിൽ.
'''Compario(2/8/20)'''
കെ വി കെ എം എം യു പി എസ്സിലെ compario ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം ഓൺലൈൻ CPTA googlemeet വഴി August 2 ന്  ഞായറാഴ്ച 4 മണി  മുതൽ 5.45 വരെ അതി ഗംഭീരമായി നടത്തി. ഞായറാഴ്ച ആയതുകൊണ്ടും കൃത്യമായ ഇടപെടൽ കൊണ്ടും മീറ്റിംഗിൽ നല്ല പങ്കാളിത്തം ഉണ്ടായി.203 കുട്ടികൾ പഠിക്കുന്ന ഒന്നാം ക്ലാസിൽ ആദ്യ മീറ്റിംഗിന് 40 പേര് ഉള്ള ക്ലാസ്സ്‌ ആണ് സെലക്ട്‌ ചെയ്തത്. അതിൽ 39 പേരും പങ്കെടുത്തു എന്നത് അഭിമാനാർഹമാണ്.
          ഒന്നാം ക്ലാസ്സ്‌ അധ്യപിക ഷാഹി ടീച്ചറുടെ പ്രാർത്ഥനയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. ഹെഡ്മാസ്റ്റർ രാജേന്ദ്രൻ സർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ നേതൃത്വം ഏറ്റെ ടുത്തത് PTA പ്രസിഡന്റ്‌ ആണ്. വാർഡ് മെമ്പർ ഹലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608442" എന്ന താളിൽനിന്ന് ശേഖരിച്ചത്