Jump to content
സഹായം

"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 207: വരി 207:


|}
|}
== '''പഠനേതര പ്രവർത്തനങ്ങൾ''' ==
=== ശ്രദ്ധ ===
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ പദ്ധതി നടപ്പിലാക്കി.പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാ നുഭവങ്ങൾ ശ്രദ്ധയിലൂടെ ലഭിച്ചു. 3,5,8 ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വളരെ താല്പര്യത്തോട് കൂടി ശ്രദ്ധ പദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുകയും പഠന നിലവാരം ഉയർത്താൻ പദ്ധതി കൊണ്ട് സാധിക്കുകയും ചെയ്തു.
മലയാളത്തിളക്കം
മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കി. കുട്ടികളെ വായനയ്ക്കും എഴുത്തിനും പ്രാപ്തരാക്കുന്ന രീതിയിൽ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾക്ക് മലയാളത്തിളക്കത്തിലൂടെ ലഭിച്ചു. മലയാള ഭാഷയിൽ വളരെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ മലയാളത്തിളക്കം പദ്ധതിയിലൂടെ മലയാളം അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരായി.
=== ഹലോ ഇംഗ്ലീഷ് ===
പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി.കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി വർധിച്ചു. ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി 5,6,7 ക്ലാസിലെ കുട്ടികളുടെ ഹലോ ഇംഗ്ലീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി.
=== ഗണിതം മധുരം ===
ഗണിത ശാസ്ത്രത്തിൽ കുട്ടികൾ നേരിടുന്ന പ്രയാസം ദൂരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ഗണിതം മധുരം പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത ക്രിയകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ഗണിതത്തിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും സാധിച്ചു.
=== പഠനോത്സവം ===
വിദ്യാർത്ഥികളുടെ സർഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി മാറുന്ന പഠനോ ത്സവം നമ്മുടെ സ്കൂളിലും നടപ്പിലാക്കി. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള കഴിവുകൾ തത്സമയ പ്രദർശനങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പഠനോത്സവം മാറി.


== '''പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ''' ==
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603386" എന്ന താളിൽനിന്ന് ശേഖരിച്ചത്