Jump to content
സഹായം

"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,057 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:


കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
ചരിത്ര പ്രാധാന്യമേറിയ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേൽപത്തൂർ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്നവരാണ്. മലയാള സാഹിത്യത്തിന് ശില പാകിയ ഉറൂബ്, ഇടശ്ശേരി, മുതലായി ഒട്ടേറെപ്പേർ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളർന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിന്റെ ആധുനിക കവിത്രയത്തിൽ അംഗവുമായ വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂർപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മംഗലം ആയിരുന്നു. മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികൾ, മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദരും, ഏറനാടൻ മണ്ണിൽ ജനിച്ചുവളർന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലായിരുന്നു. കഥകളിയെ വീണ്ടെടുത്ത വള്ളത്തോളും മോഹിനിയാട്ടത്തെ വീണ്ടെടുത്ത കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മലപ്പുറത്തിന് ചാരുതയേകുന്നു. എം ടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവർ പഴയ പൊന്നാനി താലൂക്കിൽ ജനിച്ചവരാണ്. മധ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രമായിരുന്ന പൊന്നാനിയും ഹൈന്ദവ പഠന കേന്ദ്രമായിരുന്ന തിരുനാവായയും മലപ്പുറം ജില്ലയിലെ നിളയോരത്താണുള്ളത്. പറങ്കികൾക്കെതിരെ സാമൂതിരിയോടൊപ്പം ചേർന്ന പടപൊരുതിയ കുഞ്ഞാലി മരക്കാർ മാരുടെയും കേരള ചരിത്രം എഴുതിയ ആദ്യത്തെ കേരളീയനായി ഗണിക്കപ്പെടുന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെയും പ്രധാന പ്രവൃത്തി മണ്ഡലം സാമൂതിരിയുടെ നാവിക ആസ്ഥാനം കൂടിയായ പൊന്നാനി ആയിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരും മത സൗഹാർദത്തിന് പേരുകേട്ട ഈ ജില്ലക്കാരാണ്.
കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളിൽ മൂന്നെണ്ണം, നിളയും ചാലിയാറും കടലുണ്ടിപ്പുഴയും, ഈ ജില്ലയിലൂടെ ഒഴുകുന്നു. നിളയോരത്തെ മണൽപ്പരപ്പും ചാലിയാറിന്റെ തീരത്തുള്ള നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന സ്വർണ ഖനികളും കടലുണ്ടിപ്പുഴയോരത്തെ കുന്നുകളും ഭൂമിശാസ്ത്രപരമായ സവിശേഷതയാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശക്തിയാർജിക്കുന്നതിന് ഒരു നൂറ്റാണ്ടു മുമ്പേ ബ്രിട്ടീഷുകാരോട് നികുതി നിഷേധ സമരം പ്രഖ്യാപിച്ച വെളിയങ്കോട് ഉമർ ഖാസിയും മലപ്പുറത്തിന് മാറ്റു കൂട്ടുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ നിർമിത തേക്കിൻ കൂട്ടം നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600782" എന്ന താളിൽനിന്ന് ശേഖരിച്ചത്