"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
23:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→അപ്പം ചുടുന്ന കുങ്കിയമ്മ - എം. മുകുന്ദൻ
വരി 56: | വരി 56: | ||
എം. മുകുന്ദൻ എഴുതിയ {അപ്പം ചുടുന്ന കുങ്കിയമ്മ}എന്ന പുസ്തകത്തിലെ സമാകാലിക പ്രശ്നം ഉന്നയിക്കുന്ന ഭാഗമാണ് | എം. മുകുന്ദൻ എഴുതിയ {അപ്പം ചുടുന്ന കുങ്കിയമ്മ}എന്ന പുസ്തകത്തിലെ സമാകാലിക പ്രശ്നം ഉന്നയിക്കുന്ന ഭാഗമാണ് | ||
പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്‌ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന വിധത്തിലുള്ള വാക്യങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '. | പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്‌ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന വിധത്തിലുള്ള വാക്യങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '. | ||
====ഒറോത==== | |||

ബീന ടീച്ചർ

തലമുറകളായി കൈമാറി വന്നിരുന്ന പരമ്പരാഗതമായ ചിന്താഗതികളുടെ ഉദാഹരണമാണ് സ്ത്രീ എത്ര തന്റേടുള്ളവളാണെങ്കിലും പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന സങ്കുചിത മനസ്സിന്റെ ഉടമയായി അവൾ തുടരുന്നു. എന്നാൽ ഒറോത ഇതിനു പവാദമാണ് അധ്വാനിക്കുന്ന സമൂഹത്തിന്റെ സ്ത്രീ പ്രതിനിധിയാണ് ഒറോത സ്വാർഥലാഭം കണക്കിലെടുത്ത് പ്രവർത്തിക്കുന്ന അന്നത്തെ സമൂഹത്തിൽ സ്വന്തം ആവശ്യങ്ങൾക്ക് എന്തിന് സ്വന്തം ജീവനുവരെ പ്രാധാന്യം നൽകാതെ സമൂഹ്യ ബോധത്തിന്റെ കെടാവിളക്കുകൾ നെഞ്ചിലേറ്റി ആ സ്ത്രീത്വം തിളങ്ങി വെളളമില്ലാത്ത കൃഷിയിടങ്ങൾ വരണ്ടു തളർന്നുപോയ സമൂഹ മനസ്സുകളിൽ പ്രതീക്ഷയുടെ ദീപം കൊളുത്താനായി പുരുഷൻമാർ വരെ ഏറ്റെടുക്കാൻ ഒരു നിമിഷം ചിന്തിക്കുന്ന ഭഗീരഥ പ്രയ്തനത്തിന് ഒരു മ്പെട്ട സ്ത്രീത്വത്തിന്റെ മറുമുഖമാണ് ഒറോതയിൽ പ്രതിഫലിക്കുന്നത്. മനുഷ്യകാലത്തെ നമിക്കാനുള്ള ഉത്തമനേതാവാണ് ഇവർ. ഒരു പെൺകുട്ടിക്ക് സമാധാന പൂർണമായ ജീവിതം ലഭിക്കാനായി കൈവശഭൂമി വരെ വിൽപന ചെയ്യുകയും അവളുടെ വിവാഹം നടത്തുകയും ചെയ്ത ഒറോതച്ചേടത്തിയുടെ മനോഭാവം വിലമതിക്കാനാവാത്തതാണ്. ഇന്നത്തെ സ്ത്രീ സമൂഹത്തിന് ഒരു താക്കീതും വഴി കാട്ടിയുമായി അവർ പ്രതിഫലിക്കട്ടെ | |||
===തെന്നാലിരാമൻ കഥകൾ==== | |||

ഫിത.എസ്, 5 എ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് തെന്നാലിരാമൻ കഥകൾ. അതിൽ നിന്ന് ചില വരികൾ കണ്ടെത്താനായി ഞാൻ വായിച്ച കഥ യുടെ പേരാണ് തല്ലുകൊള്ളിരാമൻ.ആ വരികൾ വിക്റമാദിത്യസദസ്സിലെ നവരത്നങ്ങൾപോലെ ദേവരായസദസ്സിൽ അഷ്ടദിഗ്ഗജങ്ങളുണ്ടായിരുന്നു.ഈ കഥ എഴുതിയത് ജോർജ് ഇമ്മട്ടി.ഇതിൽ 46 കഥകൾ ഉണ്ട്.ഇതിനേക്കുറിച്ച് വിനോദത്തിനും വിഞ്ജാനത്തിനും വിവേകത്തിനും വികാസത്തിനും വ്യക്തിത്വരൂപീകരണത്തിനും ഉതകുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്.തെന്നാലിരാമനെക്കുറിച്ചുള്ള ഏതാനും കഥകൾ ടി.വിയിൽ സംപ്രേഷണം ചെയ്യപ്പെട്ടെങ്കിലും സമ്പൂർണ്ണമായ തെന്നാലിരാമൻ കഥകൾ ഇന്ന് മലയാളത്തിലില്ല.ആ കുറവ് പരിഹരിക്കുന്നതിനാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.ഇത് ഒരു ബാലസാഹിത്യകൃതിയാണ്.എന്നാൽ ഇതിലെ ഫലിതങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്.കഥകളുടെ ഹാസ്യസാഹിത്യവിഭാഗത്തിൽപ്പെടുത്തിൽ അതും ഒരു തെറ്റല്ല.സൗഹൃദകരായ മലയാളികൾ സസന്തോഷം ഈ കൃതി സ്വീകരിക്കുമെന്ന ദൃഢവിശ്വാസത്തോടെ രസികശിരോമണിയായ തെന്നാലിരാമനെ ഈ കഥകളിലൂടെ സവിനയം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കട്ടെ.ഇതിൽ ഇത് കൂടാതെ പല പലചിത്രങ്ങളും രസികമായ കഥകളുമുണ്ട്. | |||
====സാരോപദേശ കഥകൾ==== | |||

ആരാധന.എൽ. എ , 5 എ

ഞാൻ വായിച്ച പുസ്തകത്തിന്റെ പേരാണ് “സാരോപദേശ കഥകൾ “. ഈ പുസ്തകം എഴുതിയത് “രാജേഷ് രാജാണ് “.ഇതിൽ ‘16’ കഥകളുണ്ട്. അതിൽ ഞാൻ വായിച്ചകഥയുടെ പേരാണ് ‘സുഖിമാനും ദുഃഖിമാനും ‘. എനിക്ക് ഈ കഥ വളരെയേറെ ഇഷ്ടപ്പെട്ടു അതിൽ സുഖിമാൻ കിട്ടുന്നതുകൊണ്ടു സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിയും. പക്ഷെ ദുഃഖിമാനാണെങ്കിൽ എന്നും കിട്ടുന്നതിന്റെ മിച്ചം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ദുഃഖിമാൻ എത്ര പറഞ്ഞാലും സുഖിമാൻ ധൂർത്തടി നിർത്തുമായിരുന്നില്ല. ഒരു ദിവസം ആ ഗ്രാമം മുഴുവൻ ക്ഷാമം പിടിപെട്ടു. ഈ സമയം ദുഃഖിമാന് ശേഖരണം ഉണ്ടായിരുന്നതിനാൽ അവൻ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ സുഖിമാൻ വിഷന്നു വലഞ്ഞു നടന്നപ്പോൾ ദുഃഖിമാൻ സുഖിമാന് ഭക്ഷണം നൽകി അന്നുതൊട്ട് സുഖിമാന് തന്റെ തെറ്റ് ബോദ്യമായി പിന്നെയൊരിക്കലും സുഖിമാൻ ധൂർത്തനായിട്ടില്ല. | |||
====ജീവിത പോരാളി - ഹെലൻ കെല്ലർ ==== | |||

ബീന ടീച്ചർ

പ്രതിബന്ധങ്ങളെ തകർത്ത് തളരാതെ മുന്നേറിയ പോരാളിയാണ് ഹെലൻ കെല്ലർ ഹെലന്റെ ആത്മകഥയായ 'എന്റെ ജീവിത കഥ ' എന്ന പുസ്തകം എന്നെ വളരെ ആകർഷിച്ചു. മനോഹരവും ഹൃദയസ്പർശിയുമായ ഈ കഥയിൽ ജീവിതത്തെ പ്രസാദാത്മമകമായി നേരിടാൻ, വിജയിക്കാൻ കരുത്തുപകരുന്ന അനുഭവങ്ങളാണ് കഥാ- കൃത്ത് മുന്നോട്ട് വയ്ക്കുന്നത്. കഠിനമായ പാറയുടെ അടിത്തട്ടിൽ തെളിനീരുറ ഉള്ളതുപോലെ ഹെലൻ തന്റെ യാഥാർത്ഥ്യ ങ്ങളോട് പൊരുതി ജീവിതം സ്ഫടികം പോലെ തിളക്കമുള്ളതാക്കി മാറ്റി. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കയ്യോ വേണ്ട പകരം ഹൃദയം മാത്രം മതി എന്ന ഹെലൻ കെല്ലറുടെ വാക്കുകൾ ഓരോ മനുഷ്യമനസ്സും അറിയേണ്ടിയിരിക്കുന്നു. വാക്കുകളും രൂപങ്ങളും ഇല്ലാത്ത ചിന്തകളിലും സ്വപ്നങ്ങളിലും ഉരുകിത്തീർന്ന ചാരപുഷ്പമായി അനുവാചക ഹൃദയങ്ങളെ സുഗന്ധ പൂരിതമാക്കാൻ ഹെലന്റെ കൃതിക്കായി കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാർഡ്യ- ത്തിന്റെയും പാതയിലെ ഹെലന്റെ വളർച്ച ഹൃദയം വിങ്ങാതെ വായിക്കാൻ സാധ്യമല്ല. | |||
====പിന്നെയും പാടുന്ന കിളി - ശ്രീദേവി==== | |||

അക്ഷയ ആർ.എസ്

ശ്രീദേവി എന്ന കഥാകാരി എഴുതിയ ‘പിന്നെയും പാടുന്ന കിളി’ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികളുടെ മനസ്സലിയിപ്പിക്കുന്ന ഒരുപാട് കഥകൾ ഈ പുസ്തകത്തിലുണ്ട്. ഈ പുസ്തകത്തിലെ ഓരോ കഥകളും വളരെയധികം രസകരവും ലളിതവും മധുരവുമാണ്. ജീവിതത്തിന്റെ നന്മകളെ ചൂണ്ടിക്കാട്ടുന്ന ധാരാളം കഥകളുള്ള ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിലെ ‘പ്രേതത്തിന്റെ വായിൽ തീയ്യ് ’ എന്ന കഥയാണ് ഞാൻ വായിച്ചത്. ഇതിലെ പ്രധാനകഥാപാത്രങ്ങളാണ് രഘു, സുര, വല്യേട്ടൻ പിന്നെ മന്ത്രവാദിയും. ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത് എന്തെന്നാൽ മരിച്ചവരെ ദഹിപ്പിക്കുമ്പോൾ അവരുടെ എല്ല് തീയിൽ കത്തുകയില്ല. എല്ലിനുള്ളിൽ ഫോസ്ഫറസ് ഉണ്ട്. അത് വായുവിലെ ഓക്സിജനും മറ്റു ധാതുലവണങ്ങളുമായി കൂട്ടിമുട്ടിക്കുമ്പോൾ തീയുണ്ടാവും. ഇതിൽ എനിക്ക് ഇഷ്ടപെട്ട ഭാഗം സുര എന്തോ കണ്ട് പേടിച്ചു പനി വന്നപ്പോൾ അവളുടെ ദേഹത്തു പ്രേതം കയറിയിട്ടുണ്ടെന്ന് പറഞ്ഞു അവളെ ഒരു കണ്ണ് ചുവന്ന് കറുത്തിരുണ്ട ഒരു മന്ത്രവാദിയുടെ മുൻപിലിരുത്തി പല ഹോമങ്ങളും പൂജകളും ചെയ്യുന്നതാണ്. ഈ ഭാഗം എന്നെ ‘കുടു കുടെ ’ചിരിപ്പിച്ച ഒരു കാര്യമാണ്. എനിക്ക് ഈ പുസ്തകം വളരെയധികം ഇഷ്ടമായി. നിങ്ങളെല്ലാവരും ഈ പുസ്തകം വായിക്കണം. ഈ പുസ്തകം എന്റെ ക്ലാസ്സിലെ ലൈബ്രറിയിലുണ്ട്…… | |||
====എന്റെ ഗുരുനാഥൻ - പ്രണാമം==== | ====എന്റെ ഗുരുനാഥൻ - പ്രണാമം==== |