"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം (മൂലരൂപം കാണുക)
14:39, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം ലിങ്ക് ഉണ്ടാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. | {{PSchoolFrame/Pages}}1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. | ||
ചാലിയാർ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവൺമെന്റ് യുപി സ്കൂൾ. നിലമ്പൂർ കോവിലകം കൃഷി കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928ൽ കളരി വായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമൻ മേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. നാലകത്ത് വീരാൻ ഹാജി യുടെ വാടകക്കെട്ടിടത്തിൽ വിദ്യാലയം ദീർഘകാലം പ്രവർത്തിച്ചു. 1959 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ട വിദ്യാലയത്തിന് സ്വന്തമായി സ്ഥലം വാങ്ങുന്നത് 1997 -98 ലെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. വി.ദിവാകരൻ മാസ്റ്ററുടെ നേതൃത്വത്തിൽ 17-11-1997ൽ ചേർന്ന് പഞ്ചായത്ത് അധികാരികളും അധ്യാപകരും രക്ഷകർത്താക്കളും പൂർവ വിദ്യാർഥികളും ചേർന്ന പൊതുയോഗത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം വാങ്ങാൻ തീരുമാനിച്ചു. അതിനായി കണ്ടെത്തിയത് | |||
ചാലിയാർ | അകമ്പാടം കളക്കുന്നുറോഡരികിലുള്ള ഒരു ഏക്കർ സ്ഥലമാണ് . ഈ സ്ഥലം രണ്ടുലക്ഷം രൂപ വിലയ്ക്ക് വാങ്ങാൻ ഏകകണ്ഠമായി തീരുമാനിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരവേ ചാലിയാർ ഗ്രാമപഞ്ചായത്ത് 1998-1999ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഫണ്ട് ശേഖരണം പൂർത്തീകരിക്കാൻ സഹായിച്ചു. അങ്ങനെ ജനകീയാസൂത്രണ പദ്ധതി വിഹിതമായ ഒരു ലക്ഷം രൂപയും പൊതു പിരിവിലൂടെ സ്വരൂപിച്ച ഒരുലക്ഷം രൂപയും ചേർത്ത് രണ്ട് ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി. 1999 മാർച്ച് 20ന് രജിസ്റ്റർ ചെയ്തു വാങ്ങി സർക്കാരിന് കൈമാറി. മൈലാടി പാലം അപ്രോച്ച് റോഡ് നിർമാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റി യ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്.1999-2000 അധ്യയനവർഷത്തിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി വിഹിതത്തിലൂടെ എട്ട് ക്ലാസ് മുറികൾ ലഭ്യമാവുകയും 2001-ൽ യുപി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ബഹുമാന്യനായ ടി. കെ.ഹംസ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ക്ലാസ് മുറികളും എസ് എസ് എ ഫണ്ടിൽ നിന്നും രണ്ട് ക്ലാസ് മുറികളും ലഭ്യമായ തോടുകൂടി --------- വാടക കെട്ടിടത്തിൽ നിന്നും പൂർണമായും നമ്മുടെ സ്കൂൾ കള ക്കുന്നിലെ ക്ക് മാറി പ്രവർത്തനമാരംഭിച്ചു. അങ്ങനെ ചാലിയാർ ഗ്രാമ പഞ്ചായത്ത്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്, എസ് എസ് എ തുടങ്ങിയവയുടെ ഫണ്ടുകളും, എംപിമാരുടെ പ്രാദേശിക വികസനഫണ്ടു കളും ഉപയോഗിച്ചാണ് ഇന്ന് എരഞ്ഞിമങ്ങാട് കളക്കുന്നിലെ അഞ്ച് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന സ്കൂൾ പണിതുയർത്തിയത്. |