"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം (മൂലരൂപം കാണുക)
11:57, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ചരിത്രം ലിങ്ക് ഉണ്ടാക്കി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചരിത്രം ലിങ്ക് ഉണ്ടാക്കി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. | ||
വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച വിദ്യാലയം 1997 - 98 കാലഘട്ടത്തിൽ ചാലിയാർ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ ഒരു ഏക്കർ സ്ഥലം കണ്ടെത്തി. പി.ടി.എ.യുടേയും പഞ്ചായത്തിന്റേയും ഫണ്ട് ഉപയോഗിച്ച് വാങ്ങി സർക്കാറിന് കൈമാറുന്നതുവരെ നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു. മൈലാടി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റിയ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്. | |||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത് പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!! |