"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രൈമറി (മൂലരൂപം കാണുക)
23:06, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ആമുഖം''' == | |||
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ ചോക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പുല്ലങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 1962ൽ പ്രവർത്തനമാരംഭിച്ചു വെങ്കിലും യുപി വിഭാഗം പുല്ലങ്കോട് ഹൈ സ്കൂളിൻറെ ഭാഗമാകുന്നത് 1971- ആഗസ്റ്റിലാണ്. വളരെ ചിട്ടയായ അക്കാദമിക പരിശീലനവും അച്ചടക്കവും ഉയർന്ന സംസ്കാരിക ബോധവുമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിൽ പുല്ലങ്കോട് ഹയർസെക്കൻഡറി സ്കൂളിൻറെ സാന്നിധ്യം മികവുറ്റതാണ്. ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ഈ വിദ്യാലയത്തിലെ പ്രൈമറി വിഭാഗത്തിന് എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിച്ച ചരിത്രമാണുള്ളത്. മികച്ച രീതിയിലുള്ള പരിശീലനം നൽകി കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസമാണ് നാം കാഴ്ചവച്ചിട്ടുള്ളത്. നാളിതുവരെ സമൂഹത്തിൻറെ വിവിധ തുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന ഈ വിദ്യാലയത്തിന് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു സാംസ്കാരികത്തനിമ നമുക്ക് ദർശിക്കാൻ സാധിക്കും. | |||
5 ,6, 7 ക്ലാസ്സുകളിലായി നാലു വീതം ഡിവിഷനുകളുള്ള പ്രൈമറി വിഭാഗത്തിൽ 2021-2022 ലെ കണക്കനുസരിച്ച് 165 ആൺകുട്ടികളും 164 പെൺകുട്ടികളും പഠിച്ചുകൊണ്ടിരിക്കുന്നു | |||
പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് വിവിധ വിഷയങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള കൗൺസിലുകളിലൂടെയാണ്. സ്കൂൾ തലത്തിലുള്ള എസ് ആർ ജി ഗ്രൂപ്പുകളിൽ വിശദമായ ചർച്ചകളും ആശയവിനിമയങ്ങളും നിരന്തരം നടത്തുകയും കൂട്ടായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. ഈ നാടിന്റെ സംസ്കാരവുമായി ഇഴുകിച്ചേർന്ന ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപക സമൂഹം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബുകൾ വളരെ സജീവമായിത്തന്നെ ഇവിടെ പ്രവർത്തിക്കുന്നു. |