Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,880 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിൽ 21 കിലോമീറ്റർ തെക്കുമാറി പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ നെയ്യാറിന്റെ തീരത്താണ് അമരവിള എൽ .എം..എസ്. എൽ .പി.സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നത് .നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ചെറിയ ചെറിയ കുന്നുകളും അരുവികളും ഈ പ്രദേശത്തിന്റ പ്രത്യേകതകളാണ്. അമരവിള (ദേവന്മാർ  
തിരുവനന്തപുരം നഗരത്തിൽ 21 കിലോമീറ്റർ തെക്കുമാറി പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ നെയ്യാറിന്റെ തീരത്താണ് അമരവിള എൽ .എം..എസ്. എൽ .പി.സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നത് .നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ചെറിയ ചെറിയ കുന്നുകളും അരുവികളും ഈ പ്രദേശത്തിന്റ പ്രത്യേകതകളാണ്. അമരവിള (ദേവന്മാർ വസിച്ചിരുന്ന വിള) എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഇരുന്നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിപ്പാർത്തവരായിരുന്നു. 
 
പത്തെൺപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രിസ്തുമതം ഈ പ്രദേശത്തു എത്തിയതായി തെളിവുകൾ ഉണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) ആഭിമുഖ്യത്തിലാണ്‌ ഈ പ്രദേശത്ത് സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചാൾസ് മീഡ് എന്ന മിഷനറിക്കായിരുന്നു ഈ പ്രദേശത്തിന്റ ചുമതല. അദ്ദേഹം ലണ്ടനിലേക്കയച്ച ഒരു കത്തിൽ നിന്നും 1830 -ൽ കല്ലുമത്തുറ (ഇന്നത്തെ അമരവിള) എന്ന സ്ഥലത്ത് ഒരു സ്കൂൾ റൂം പണിതതായും, ഈ സ്കൂളിന് തദ്ദേശീയ ഗവൺമെന്റിന്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം അനുവാദം നൽകിയിരുന്നതായും പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിനാൽ ഈ സ്കൂൾ ആരംഭിച്ചത് 1830 -ൽ തന്നെ എന്നാണ് സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും.
 
ആദ്യകാലത്ത് സഭയിലെ അംഗങ്ങളുടെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് മിഷനറിമാരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അവർ വളരെ ശ്രദ്ധിച്ചിരുന്നു. 1833-ൽ രണ്ടു മുറികളുള്ള ഒരു വിദ്യാലയവും അധ്യാപകരും ഇവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റ അനാചാരങ്ങളും അജ്ഞതയും തുടച്ചുനീക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്നും മനസ്സിലാക്കിയ മിഷനറിമാർ സ്കൂൾ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു കൊണ്ടു പോയി. ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. മിഷനറിയോടൊപ്പം ചെറുപ്പക്കാരനായ ഒരു അധ്യാപകൻ വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടി സ്കൂൾ നടത്തിയിരുന്നതായും കാണുന്നു. 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578157" എന്ന താളിൽനിന്ന് ശേഖരിച്ചത്