"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
17:52, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
='''കായിക ക്ലബ്ബ്'''= | |||

എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് സ്ഥാപിതമായത്. കുട്ടികൾക്ക് കായികക്ഷമത കൈവരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെപ്പറ്റിയും അവ സ്വായത്തമാക്കാനുള്ള പ്രവർത്തനങ്ങളെപ്പറ്റിയും ക്ലബ്ബ് വഴി വിനിമയം ചെയ്യാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ സ്പോർട്സ് ക്ലബ്ബിന്റെ മറ്റൊരു ഉദ്ദേശം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുവരുക എന്നതും കൂടിയാണ്.

ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മറ്റെല്ലാ ക്ലബ്ബുകളുടെയും പോലെതന്നെ വളരെ ആക്ടീവായി പ്രവർത്തിക്കുന്നു ഒരു ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. സ്കൂളിലെ കായിക അധ്യാപികയായ സജിത ടീച്ചറുടെ നേതൃത്വത്തിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്. നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹായസഹകരണങ്ങൾ ക്ലബ്ബിന് ലഭിച്ചു വരുന്നു. എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്. കുട്ടികൾക്ക് കായികക്ഷമത കൈവരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെപ്പറ്റിയും അവ സ്വായത്തമാക്കാനുള്ള പ്രവർത്തനങ്ങളെപ്പറ്റിഉം ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസുകൾ നടന്നുവരുന്നു. അതോടൊപ്പം തന്നെ സ്പോർട്സ് ക്ലബ്ബിന്റെ മറ്റൊരു ഉദ്ദേശം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുവരുക എന്നതും കൂടിയാണ്. ഈ രണ്ട് കാര്യങ്ങളും ഈ കോവിഡ് മഹാമാരി പ്രതിസന്ധികൾക്കിടയിലും വളരെ ഭംഗിയായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

===കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കോവിഡ് കാലഘട്ടത്തിൽ === | |||

ഈ കോവിഡ് കാലഘട്ടത്തിൽ കായിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് വിവിധ ഘട്ടങ്ങളായി കായിക പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള പരിശീലനങ്ങൾ നടന്നുവരുന്നു. വീടിനുള്ളിൽ തന്നെ ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കായികക്ഷമത മെച്ചപ്പെടുത്തുവാനും ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

=കായിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 2021-22= | |||

ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മറ്റെല്ലാ ക്ലബ്ബുകളുടെയും പോലെതന്നെ വളരെ ആക്ടീവായി പ്രവർത്തിക്കുന്നു ഒരു ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. സ്കൂളിലെ കായിക അധ്യാപികയായ സജിത ടീച്ചറുടെ നേതൃത്വത്തിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്. നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹായസഹകരണങ്ങൾ ക്ലബ്ബിന് ലഭിച്ചു വരുന്നു. അങ്ങനെ കുട്ടികളുടെ കായിക പരിശീലനം ഈ കോവിഡ് മഹാമാരി പ്രതിസന്ധികൾക്കിടയിലും വളരെ ഭംഗിയായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

==എൽ പി വിഭാഗം== | |||

എൽ പി വിഭാഗം കുട്ടികൾക്കായി ചെറിയ ചെറിയ വ്യായാമങ്ങളും കായിക മുറകളും ക്ലാസ് ഗ്രൂപ്പുകളിൽ നൽകിവരുന്നു.

==യുപി വിഭാഗം== | |||

യുപി വിഭാഗം കുട്ടികൾക്ക് അവർക്ക് സ്വതവേയുള്ള ഓൺലൈൻ ക്ലാസിന് പുറമേ വിവിധ തരം ബ്രീത്തിങ് എക്സിർസൈസ്, യോഗ എന്നിവ നടന്നു വരുന്നു. അതോടൊപ്പം തന്നെ ചെറിയ ക്ലാസ്സുകളിൽ നിന്നും മികവുറ്റ കായികതാരങ്ങളെ കണ്ടെടുക്കുന്നതിനായി 6 -ലെയും 7- ലെയും തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേക ട്രെയിനിങ്ങും നൽകിവരുന്നുണ്ട്.

==ദേശിയ കായിക ദിനാഘോഷം == | |||

ഓഗസ്റ്റ് 29, ദേശിയ കായിക ദിനം - ഹോക്കി മന്ത്രികനായ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിച്ചുവരുന്നത്. സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം വിവിധ പരിപാടികളിലൂടെ മികവുറ്റതാക്കിതീർത്തു. ദേശീയ കായിക ദിനാഘോഷത്തിന്റെ സ്കൂൾ തല ഉദ്ഘാടനം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡും അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടർ. കുഞ്ഞിക്കണ്ണൻ സാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ വളരെയധികം പേർ പങ്കെടുത്തു. ഹോക്കി മാന്ത്രികനായ ധ്യാൻ ചന്ദിനെ പറ്റിയുള്ള അനുസ്മരണം ഒമ്പതാം ക്ലാസിലെ കാർത്തിക് നടത്തുകയുണ്ടായി. തുടർന്ന് കോവിഡ് മഹാമാരിയുടെ കാലത്ത് കായിക പ്രവർത്തനങ്ങളുടെ ആവശ്യകതയെ പറ്റിയുള്ള വിശദമായ ഒരു പ്രഭാഷണവും കുഞ്ഞിക്കണ്ണൻ സാർ നൽകി.

ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ട് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. യുപി വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായുള്ള ഒളിമ്പിക് ക്വിസ്, തെരഞ്ഞെടുക്കപ്പെട്ട കായികതാരത്തെപറ്റിയുള്ള വീഡിയോ പ്രെസന്റ്റേഷൻ എന്നീ പരിപാടികൾ നടത്തുകയും നിരവധി കുട്ടികൾ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കയുകയും ചെയ്തു. ഒളിമ്പിക്സു മായി ബന്ധപ്പെട്ട് വിവിധ ക്ലാസുകൾ തങ്ങളുടെ ഒളിമ്പിക് മാഗസിനുകൾ പുറത്തിറക്കി.

== മെച്ചപ്പെട്ട പ്രകടനങ്ങൾ== | |||
===ബേസ്ബോൾ,സോഫ്റ്റ് ബോൾ === | |||

എല്ലാ കുട്ടികൾക്കും കായിക ആരോഗ്യം നൽകുന്നതിനൊപ്പം തന്നെ മെച്ചപ്പെട്ട കായിക മികവ് കാഴ്ചവയ്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും സ്പോർട്സ് ക്ലബ്ബിനു നിർണായക പങ്കുവഹിക്കാൻ ആയിട്ടുണ്ട്. നിലവിൽ സ്കൂളിൽ സ്ഥലപരിമിതി ഉണ്ടെങ്കിൽ പോലും ശക്തമായ ഒരു ബേസ്ബോൾ,സോഫ്റ്റ് ബോൾ ടീം ഇവിടെയുണ്ട്. ഏകദേശം മുപ്പതോളം കുട്ടികൾ ഈ ഗെയിം ഇവിടെ പ്രാക്ടീസ് ചെയ്തു വരുന്നു. തൊട്ടടുത്തുള്ള വെങ്ങാനൂർ ഗ്രൗണ്ടിലാണ് കുട്ടികളുടെ പ്രാക്ടീസ് നടന്നുവരുന്നത്. തിരുവനന്തപുരം ജില്ല സോഫ്റ്റ് ബോൾ ബേസ്ബോൾ അസോസിയേഷൻ നടത്തിവരുന്ന എല്ലാ മത്സരങ്ങൾക്കും ടീമിനെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു വരുന്നു. ജില്ലാ സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ പെൺകുട്ടികളും ആൺകുട്ടികളും ടീമിനത്തിൽ പങ്കെടുത്തുവരുന്നു. സംസ്ഥാന ടീമിലേക്ക് നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികളുടെ സാന്നിധ്യം എല്ലായിപ്പോഴും ഉണ്ടാകാറുണ്ട്. ഈ വർഷം നടന്ന സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിൽ നിന്നും ഒമ്പതാംക്ലാസിൽ നിന്നുമുള്ള നിതിൻ രതീഷ് ആർ.എസും, രാഹുൽ ആർ ഉം തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും അവിടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ വർഷം നടന്ന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസ്സിൽ നിന്നുള്ള അശ്വിൻ കുമാർ, അശ്വിൻ ബി രഞ്ജിത്ത്, പ്ലസ് ടു വിൽ നിന്നുള്ള അഞ്ജിത എ ആർ എന്നിവർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. ജില്ലാ ചാമ്പ്യൻഷിപ്പിപ്പുകളിൽ നമ്മുടെ സ്കൂൾ ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയുണ്ടായി.

===ബോക്സിങ് ചാമ്പ്യൻഷിപ്പ്=== | |||

നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിൽ നിന്നുമുള്ള വിഴിഞ്ഞത്തിന്റെ മുത്തായ കൊച്ചുമിടുക്കി, കുമാരി മോണിക്ക നെൽസൺ കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 32 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. പ്രാക്ടീസ് തുടങ്ങി വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ സംസ്ഥാനതലത്തിൽ ഈ നേട്ടം കരസ്ഥമാക്കിയ മോണിക്കാ നെൽസൺ ഭാവിയിൽ ഇന്ത്യയുടെ വാഗ്ദാനമാകും എന്നതിൽ യാതൊരു സംശയവുമില്ല.

===റോളർ സ്കേറ്റിംഗ് === | |||

അതോടൊപ്പം തന്നെ നമുക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടിയുണ്ട്. ഒമ്പതാം ക്ലാസിലെ ശരത്. കെ,സംസ്ഥാന ജൂനിയർ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡൽ കരസ്ഥമാക്കുകയും, കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന ദേ ശീയ മത്സരത്തിൽ പങ്കെടുക്കുകയും അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

7-- ആം ക്ലാസിൽ നിന്നുമുള്ള അനന്തു കൃഷ്ണൻ സംസ്ഥാന സബ്ജൂനിയർ അമച്ചർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

===ഫിറ്റ് ഇന്ത്യ പ്രോഗ്രാം=== | |||

2019 ഓഗസ്റ്റ് 29 നാണ് ഇന്ത്യ ഗവൺമെന്റ് ഫിറ്റ് ഇന്ത്യ പ്രോഗ്രാം ആരംഭിക്കുന്നത്. എല്ലാവർക്കും ആരോഗ്യം എന്ന ഉദ്ദേശത്തോടുകൂടി യും ഞാനും എന്റെ കുടുംബവും അയൽക്കാരും ആരോഗ്യ ത്തോടെ ഇരുന്നാലെ നല്ലൊരു ഇന്ത്യൻ ജനതയെ വാർത്തെടുക്കാൻ പറ്റുകയുള്ളൂ എന്ന ഉദ്ദേശത്തോടും കൂടി നടപ്പിലാക്കിയ പ്രോഗ്രാമാണിത്. ഫിറ്റ് ഇന്ത്യയുടെ വിവിധ പ്രോഗ്രാമുകളിൽ നമ്മുടെ സ്കൂളും സജീവ പങ്കാളിത്തം വഹിച്ചു പോരുന്നു. ഇതിന്റെ ഭാഗമായി എൽപി വിഭാഗത്തിന് ഉള്ള മെമ്മറി ക്വിസ്, യുപി വിഭാഗത്തിനായി ആരോഗ്യ കായിക വിദ്യാഭ്യാസം ക്വിസ്, ന്യൂട്രീഷ്യൻ സെമിനാർ എന്നിവ നടത്തുകയുണ്ടായി. വളരെയധികം കുട്ടികളുടെ പങ്കാളിത്തം ഇതിലും ഉണ്ടായിരുന്നു.

വളരെ കുറഞ്ഞ സൗകര്യത്തിൽ നിന്നുകൊണ്ട് ഉന്നത നിലവാരത്തിൽ എത്താനായി കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിൽ സ്പോർട്സ് ക്ലബ് എന്നും മുന്നിൽ തന്നെ പ്രവർത്തിക്കുന്നു. ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിൽ വെങ്ങാനൂർ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് എന്നും മുന്നിൽ തന്നെയാണ്. നല്ല ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സുമായി നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.

=കായിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 2018-19= | |||
കുട്ടികളുടെ കായികമികവ് കണ്ടെത്തുന്നതിനും അവ പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടി ഒരു സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.സജിത ടീച്ചർ സ്പോർട്സ് ക്ലബ്ബിന്റെ കൺവീനർ സ്ഥാനം അലങ്കരിക്കുന്നു.ഒരു പ്രത്യേക സ്പോർട്സ് റൂം സ്കൂളിനുണ്ട്. | |||
=== കായികദിനം 2018-19 === | |||

2018-19 വർഷത്തെ സ്കൂൾ കായിക ദിനം പതിവിൽനിന്ന് വ്യത്യസ്തമായ രണ്ടുദിവസങ്ങളിലായി | |||
നടത്തുകയുണ്ടായി. ആഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് എന്നീ ദിവസങ്ങളിലാണ് നടത്തിയത്. ആദ്യദിവസം | |||
സ്കൂളിൽ വച്ചും, രണ്ടാം ദിവസം വെങ്ങാനൂർ സറ്റേഡിയത്തിലുമായ മൽസരങ്ങൾ നടത്തപ്പെട്ടു. '''ജൂനിയർ ഇന്റർനാഷണൽ അത്‌ലറ്റ് ശ്രീ.പ്രദീപ് മാത്യു പോളാണ്''' വിശിഷ്ട അതിഥിയായെത്തിയത്. മൽസരാർത്ഥികൾ നാലു ഹൗസുകളായി (ഇൻദ്രനീലം,പവിഴം,മരതകം,മാണിക്യം) തിരിഞ്ഞ് നടത്തിയ മാർച്ച്പാസ്റ്റ് വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നായി മാറി. മാർച്ച് പാസ്റ്റിൽ ചീഫ്ഗസ്റ്റ് സല്യൂട്ട് സ്വീകരിക്കുകയും ശേഷം പതാക ഉയർത്തി. തുടർന്ന് സ്പോർട്ട്സ് ക്യാപ്റ്റൻ പ്രതിജ്ഞ എടുക്കുകയുണ്ടായി ശ്രീ പ്രതീപ് മ്യാത്യു പോൾ മേള ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികളും, ഏതെങ്കിലും സപോർട്സ് ഗെയ്‌മിൽ നിർബന്ധമായും പങ്കെടുക്കണമെന്നും അത് അന്തർദേശീയ നിലവാരമുള്ള പ്രകടനത്തിനായിട്ടല്ല മറിച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള ഉപാധിയായി കാണണമെന്നും അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസപ്പൾ,എച്ച്.എം, പി.റ്റി.എ പ്രസിഡൻറ് മറ്റു പി.റ്റി.എ അംഗങ്ങൾ എന്നിവർ തഭവസരത്തിൽ സന്നിഹിതരായിരുന്നു. 10-ൽ പഠിക്കുന്ന മൃദുല, നിഹാര എന്നീ കുട്ടികൾ പ്രോഗ്രാമിന്റെ അവതരണം നടത്തുകയും ഇവരിലെ പ്രകടനം ചീഫ് ഗസ്റ്റിന്റെ പ്രത്യേക അംഗീകാരത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് യു.പി കുട്ടുകളുടെ വിവിധ മൽസരങ്ങൾ നടക്കുകയും വളരെ വാശിയോടെത്തന്നെ ഭൂരിപക്ഷം കുട്ടികളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. ആദ്യദിന മൽസരങ്ങൾ 4 മണിയോടെ അവസാനിച്ചു.

രണ്ടാം ദിവസ മൽസരത്തിൽ വെങ്ങാനൂർ സ്റ്റേഡിയത്തിൽ വച്ചു നടത്തുകയും, ഹെച്ച്.എസ്,ഹെച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. വിവിധ കഴിവുകളുള്ള പുതിയ കുട്ടികളെ കണ്ടെത്താൻ ഇതിനു സാധിച്ചു. 3മണിയായപ്പോൾ മൽസരങ്ങൾ അവസാനിച്ചു. മൽസര വിജയികൾക്ക് സർട്ടിഫിക്ക്റ്റും മെഡലും നല്കുകയും ചെയ്തു. എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യം ഈ സപോർട്സ് ഡേയ് വിജയമാക്കിത്തീർക്കുവാൻ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്

| [[പ്രമാണം:44050 19 16.jpg|thumb|കായികദിനം 2018-19 ]] || [[പ്രമാണം:44050 19 2.jpg|thumb|കായികദിനം 2018-19 ]] || [[പ്രമാണം:44050 19 8.jpg|thumb|കായികദിനം 2018-19 ]] || [[പ്രമാണം:44050 19 13.jpg|thumb|കായികദിനം 2018-19 ]] | |||

=കായിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 2017-18= | |||

2017-2018വർഷത്തെ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ ഭംഗിയായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു. വിവിധതരം കായിക മത്സരങ്ങൾ സ്ക്കൂളിനകത്തും പുറത്തുമായി സംഘടിപ്പിക്കുകയും നല്ല രീതിയിൽ നടത്തിത്തീർക്കുവാനും സാധിച്ചു.2017-2018വർഷം കായിക രംഗത്ത് മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.

സ്ക്കൂൾ സ്പോർട്സ് ഡേ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. വർണ്ണശബളമായ മാർച്ച് പാസ്റ്റോടി കൂടി ആരംഭിച്ച് പ്രശസ്ത അന്താരാഷ്ട്ര വോളിബോൾ താരം ശ്രീമതി രാധികാ കപിൽദേവ് മേള ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച വേദിയായിരുന്നു ഇത്. മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്കും ജില്ലാ മത്സരങ്ങൾക്കും പങ്കെടുപ്പിക്കുകയുണ്ടായി. അത് ലറ്റിക്സിനൊപ്പം തന്നെ വിവിധ ഗെയിംസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു. ക്രിക്കറ്റ്, സോഫ്റ്റ് ബാൾ, ബാസ്ക്കറ്റ് ബാൾ, വോളി ബാൾ, ഷട്ടിൽ ബാറ്റ്മിന്റൻ, ടേബിൾ ടെന്നിസ്, ചെസ് തുടങ്ങിയ ടീമുകൾ സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. ജൂനിയർ വിഭാഗം വോളിബാൾ മത്സരത്തിൽ തുടർച്ചയായി 6-ാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഏകദേശം 120-ഓളം കുട്ടികൾ ഗെയിംസിലും അത് ലറ്റിക്സിലുമായി സ്ക്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

സോഫ്റ്റ് ബോൾ സബ് ജൂനിയർ പെൺ കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സെലക്ഷൻ കിട്ടിയ എട്ടാം ക്ലാസ്സുകാരി അഞ്ചിത എ ആർ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്ക്കൂളിന്റെ അഭിമാനകരമായ നേട്ടം തന്നെയാണ്. | |||
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ആയിരം ഗോൾ എന്ന പ്രോഗ്രാം നമ്മുടെ സ്ക്കൂളിൽ വളരെ ഭംഗിയായി നടത്തി. ലോകകപ്പിന്റെ ആവേശം സ്ക്കൂളിൽ നല്ലൊരു ആവേശമുണ്ടാക്കുകയും ചെയ്തു. സബ് ജില്ലാ ഗെയിംസ് മത്സരങ്ങളിൽ ബാസ്ക്കറ്റ് ബാൾ ജൂനിയർ സീനിയർ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങൾ,ഷട്ടിൽ ബാറ്റ്മിന്റൻ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനം, സീനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനം,വോളി ബാൾ ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനം, ടേബിൾ ടെന്നിസ്ഒന്നാം സ്ഥാനം എന്നിവ നേടുകയുണ്ടായി. റഗ്ബി എന്ന ഗെയിം പുതുതായി സ്ക്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ ഈ ഗെയിംസിന്റെ ഡെമോൺസ്ട്രേഷൻ നടത്തി. സ്ക്കൂൾ കുട്ടികൾക്കായി സ്പോർട്സ് ക്വിസ് സംഘടിപ്പിച്ചു. | |||
വിവിധ സ്പോർട്സ് ആന്റ് ഗെയിംസുകൾ നടത്തുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യവും അതോടൊപ്പം തന്നെ മെച്ചപ്പെട്ട പ്രകടനവും കാഴ്ച വയ്ക്കാൻ സാധിച്ചു. ഏകദേശം 25 ഓളം കുട്ടികൾക്ക് ഇതു വഴി പ്ളസ് വൺ സ്പോർട്സ് ക്വാട്ട വഴി അഡ്മിഷൻ ലഭിക്കുകയും ചെയ്തു.

=== കായികദിനം 2017-18 === | |||
[[പ്രമാണം:44050 66.JPG|thumb|കായികദിന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥി ഷർമ്മി ഉലഹന്നാൻ പതാക ഉയർത്തുന്നു. ]] | |||

ഈ വർഷത്തെ(2017-18) സ്കൂൾ സ്പോട്സ് ഡേ വളരെ ഭംഗിയായി നടത്തപ്പെട്ടു. പ്രശസ്ത വോളിബോൾ താരം സാഫ് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ ശ്രീമതി രാധിക കപിൽദേവ് സ്കൂൾ സ്പോട്സ് ഡേ ഉദ്ഘാടനം ചെയ്തു.

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ്/ചിത്രശാല|ചിത്രശാല]]= |